'പരാജയം കാണാൻ കഴിയാതെ പ്രഭാസ് ഒളിച്ചോടിയോ?'; മാധ്യമങ്ങൾക്ക് മുമ്പിൽ താരം പ്രത്യക്ഷപ്പെടാത്തതിന് കാരണം ഇതാണ്!
പാൻ ഇന്ത്യൻ താരമായി വളർന്ന് സിനിമാപ്രേമികളുടെ ഹരമായി മാറിയ നടനാണ് പ്രഭാസ്. 2002ൽ പുറത്തിറങ്ങിയ ഈശ്വർ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ അരങ്ങേറ്റം. ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറാനും പ്രഭാസിന് കഴിഞ്ഞു. അമരേന്ദ്ര ബാഹുബലിയെ പ്രേമിക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും. വെങ്കട് സൂര്യനാരായണ പ്രഭാസ് രാജു എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേരെങ്കിലും പ്രഭാസ് എന്നാണ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്.
തെലുങ്ക് സിനിമാ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാൻ പ്രഭാസിന് മുതൽക്കൂട്ടായുള്ളത് അദ്ദേഹത്തിന്റെ ഒത്ത ശരീരവും ഉയരവും തന്നെയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രഭാസ്. ജനപ്രീതി കൊണ്ടും ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം കൊണ്ടും മൂന്ന് തവണയാണ് അദ്ദേഹം ഫോർബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 ലിസ്റ്റിൽ സ്ഥാനം നേടിയത്. 2002ൽ പുറത്തിറങ്ങിയ ഈശ്വർ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമാ ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.

ഛത്രപതി, മിർച്ചി, വർഷം, ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബാഹുബലി എന്നിവയാണ് പ്രഭാസിന്റെ താരസിംഹാസനം ഊട്ടിയുറപ്പിച്ച ചിത്രങ്ങൾ. ഒട്ടുമിക്ക ചിത്രങ്ങളിലൂടെയും പ്രഭാസ് പ്രശസ്തനാണെങ്കിലും മലയാളികൾകളുൾപ്പെടെ അദ്ദേഹത്തിനെ ഏറ്റെടുത്തത് എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരിസിലൂടെയാണ്. ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും മലയാളികൾക്കും ലോകമുൾപ്പെടെയുള്ള സിനിമാ പ്രേമികൾക്കും ഇന്നും ആവേശമാണ്. 2015ൽ ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയാണ് പ്രഭാസിനെ ഒരു അന്താരാഷ്ട്ര നടനെന്ന നിലയിലേക്ക് ഉയർത്തിയത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. വിവിധ ഭാഷകളിൽ സിനിമ മൊഴിമാറ്റി പ്രദർശനത്തിന് എത്തിയിരുന്നു. എസ്.എസ് രാജമൗലി തന്നെയാണ് ചത്രപതിയും സംവിധാനം ചെയ്തത്.

ശ്രിയ ശരൺ ആയിരുന്നു സിനിമയിൽ പ്രഭാസിന്റെ നായിക. ഷാഫി, ഭാനുപ്രിയ, പ്രദീപ് റാവത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചത്രപതിക്കായി 53-ാമത് സൗത്ത് ഫിലിം ഫെയർ അവാർഡിലേക്ക് പ്രഭാസിനെ നോമിനേറ്റ് ചെയ്തിരുന്നു. മിർച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2014ൽ ഇറങ്ങിയ ആക്ഷൻ ജാക്‌സൺ എന്ന ഹിന്ദി ചിത്രത്തിൽ പ്രഭാസ് ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാഹുബലിക്ക് ശേഷം ഒരു സിനിമ പോലും വിജയിപ്പിക്കാൻ പ്രഭാസിന് കഴിഞ്ഞിട്ടില്ല. ബാഹുബലി സീരിസിന് ശേഷം പ്രഭാസിന്റെ ബിഗ് ബജറ്റ് സിനിമ സഹോയാണ് റിലീസ് ചെയ്തത്. സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടു. ശേഷം ഇപ്പോൾ പുറത്തിറങ്ങിയ രധേ ശ്യാമും വലിയ ചലനമൊന്നും ബോക്സോഫീസിൽ സൃഷ്ടിച്ചിട്ടില്ല. രാധേ ശ്യാം റിലീസിന് ശേഷം പ്രഭാസ് മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. വീണ്ടും പരാജയം ഉണ്ടായതിനാലാണ് പ്രഭാസ് വിട്ടുനിൽക്കുന്നത് എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്.
Recommended Video

എന്നാൽ അത്തരം വാർത്തകളിൽ സത്യമില്ലെന്നാണ് പുതിയ റിപ്പോർട്ട്. താരം സ്‌പെയിനിലാണെന്നും ചികിത്സയുടെ ഭാഗമായാണ് വിദേശത്ത് പോയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. താരം സ്പെയിനിലെ ബാഴ്‌സലോണയിൽ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും. സാലറിന്റെ സെറ്റിൽ വെച്ചുണ്ടായ അപകടമാണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറിയ ശസ്ത്രക്രിയ ആണെങ്കിലും കൂടുതൽ പരിശോധന വരെ പൂർണ വിശ്രമമാണ് ഡോക്ടർമാർ താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. രാധേ ശ്യാം എന്ന ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാതെ വന്നതിനെ തുടർന്ന് മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ താരം സ്പെയിനിലേക്ക് കടന്നതാണെന്ന തരത്തിൽ ആരാധകരിൽ പലരും കുറിച്ചിരുന്നു. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി അഭിനയിച്ചത്.


Click it and Unblock the Notifications