For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫര്‍ കാണുന്നതിന് മുൻപ് അറിയാന്‍ ചില കാര്യങ്ങള്‍! പൃഥ്വിയുടെ കന്നിച്ചിത്രത്തിന് പ്രത്യേകതകളേറെ!

  |
  ലൂസിഫര്‍ കാണുന്നതിന് മുൻപ് അറിയാന്‍ ചില കാര്യങ്ങള്‍ | filmibeat Malayalam

  ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്‌സാണ് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റായി മാറിയ ഏകചിത്രം. ബോക്‌സോഫീസില്‍ സാമ്പത്തിക ലാഭം കൊയ്ത സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ആ റെക്കോര്‍ഡ് തകര്‍ക്കാനായി മോഹന്‍ലാലിന്റെ ലൂസിഫര്‍ വരികയാണ്. ഏറെ നാളുകളായി സിനിമാപ്രേമികള്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ലൂസിഫര്‍ മാര്‍ച്ച് 28 നാണ് റിലീസ് ചെയ്യുന്നത്.

  ഫാന്‍സ് ഷോ അടക്കം വമ്പന്‍ റിലീസായിട്ടാണ് ലൂസിഫര്‍ വരുന്നത്. ഇന്ത്യ അടക്കം 43 ഓളം രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമായതിനാല്‍ ലൂസിഫറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്. സിനിമ കാണാന്‍ പോവുന്നതിന് മുന്‍പ് ചിത്രത്തെ കുറിച്ച് അറിഞ്ഞിരിക്കാനുള്ള ചില കാര്യങ്ങളിങ്ങനെ..

   പൃഥ്വിരാജിന്റെ സംവിധാനം

  പൃഥ്വിരാജിന്റെ സംവിധാനം

  ലൂസിഫര്‍ എന്ന സിനിമയുടെ പ്രഖ്യാപനം മുതല്‍ സിനിമയെ ശ്രദ്ധേയമാക്കിയത് നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്നു എന്നുള്ളത് കൊണ്ടായിരുന്നു. നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണിത്. ലൂസിഫറിന്റെ വിജയപരാജയങ്ങള്‍ പോലെയായിരിക്കും പിന്നീട് സംവിധാനം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നതെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. അടുത്തിടെ പൃഥ്വിരാജിന്റെ നിര്‍മാണത്തിലെത്തിയ സയന്‍സ് ഫിക്ഷന്‍ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള താല്‍പര്യത്തോടെയാണ് പൃഥ്വി സിനിമകള്‍ ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയും പൃഥ്വി ലൂസിഫറില്‍ അവതരിപ്പിക്കുന്നുണ്ട്.

   മോഹന്‍ലാല്‍ നായകനാവുന്നു

  മോഹന്‍ലാല്‍ നായകനാവുന്നു

  പൃഥ്വിരാജിന്റെ സംവിധാനം എന്നതിനപ്പുറം ലൂസിഫറിലെ നായകന്‍ മോഹന്‍ലാല്‍ ആണെന്നുള്ളതാണ് മറ്റൊരു കാര്യം. മലയാള സിനിമയിലെ താരരാജാവായി വാഴുന്ന മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. ലൂസിഫറിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്. മാസങ്ങളായി സോഷ്യല്‍ മീഡിയ നിറയെ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നെഗറ്റീവ് വേഷമാണോ കൈകാര്യം ചെയ്യുന്നതെന്നാണ് ഇനി അറിയാനുള്ളത്.

   താരസമ്പന്നമാണ്

  താരസമ്പന്നമാണ്

  മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം ലൂസിഫറില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിരയാണ്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വില്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   വമ്പന്‍ റിലീസ്

  വമ്പന്‍ റിലീസ്

  മോഹന്‍ലാലിന്റെ തന്നെ ഒടിയനായിരുന്നു അടുത്തിടെ കേരളത്തെ ഞെട്ടിച്ച് വമ്പന്‍ റിലീസിനെത്തിയത്. 30 ലേറെ രാജ്യങ്ങളിലായിരുന്നു ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയതെങ്കില്‍ ലൂസിഫര്‍ 43 രാജ്യങ്ങളിലാണ് റിലീസ്. യുഎസിലും യുകെയിലും ഒരു മലയാള സിനിമയക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസആണിത്. കേരളത്തില്‍ നാനൂറിന് മുകളില്‍ തിയറ്ററുകളില്‍ ചിത്രമെത്തുമെന്നാണ് ഏറ്റവും പുതിയ ചിത്രം. ആഗോളതലത്തില്‍ 3079 ഓളം തിയറ്ററുകളില്‍ സിനിമ എത്തുമെന്നാണ് കരുതുന്നത്.

   മറ്റ് കാര്യങ്ങള്‍

  മറ്റ് കാര്യങ്ങള്‍

  ലൂസിഫറില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ നിന്നും ആദ്യം ശ്രദ്ധിക്കപ്പെട്ടത് സിനിമയുടെ ദൃശ്യങ്ങളായിരുന്നു. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയില്‍ അനമോര്‍ഫിക് ഫോര്‍മാറ്റ് ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ ഉപയോഗിക്കുന്ന സിനിമകളുടെ ഫാനാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. നടന്‍ മുരളി ഗോപിയാണ് ലൂസിഫറിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ബിഗ് ബജറ്റ് മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ദീപ്ക ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്.

  English summary
  This is the reasons to watch Mohanlal-Prithviraj Duo’s Lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X