മമ്മൂട്ടിയുടെ ഇഷ്ട ഭക്ഷണം ഈ രണ്ട് വിഭവങ്ങളാണ്! ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി

സിനിമയില്‍ സൗന്ദര്യത്തിന്റെ പ്രധാന്യം എത്രത്തോളം വലുതാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കാലം മാറുന്നതിന് അനുസരിച്ച് സൂപ്പര്‍താരങ്ങളായി നിന്നവരെല്ലാം വയസന്മാരായി അഭിനയിച്ച് തുടങ്ങും. എന്നാല്‍ വര്‍ഷങ്ങളായി മലയാള സിനിമയില്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ പട്ടം കൂടി പേരിനൊപ്പമുള്ള താരത്തിന്റെ ഗ്ലാമറിനെ കുറിച്ചാണ് എന്നും ചര്‍ച്ച ചെയ്യാറുള്ളത്.

പ്രായം കൂടുന്നതിന് അനുസരിച്ച് ഗ്ലാമറ് കൂടുന്ന അസുഖം മമ്മൂട്ടിയ്ക്കുണ്ടെന്ന് പലരും തമാശരൂപേണ പറയാറുണ്ട്. ഇന്നും അത്രയും തലയെടുപ്പോടെ നില്‍ക്കുന്ന മമ്മൂട്ടി ചെറുപ്പക്കാരന്റെ വേഷത്തിലടക്കമെത്തി കൈയടി വാങ്ങിക്കാറുണ്ട്. ഈ സൗന്ദര്യമെല്ലാം സംരക്ഷിക്കുന്നതിനെ കുറിച്ച് പലപ്പോഴും താരത്തിന് നേരെ ചോദ്യങ്ങള്‍ ഉയരാറുണ്ടെങ്കിലും അതൊന്നും കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.

megastar-mammootty

ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് പിന്നില്‍ കൃത്യവും ചിട്ടയോടെയുമുള്ള ഭക്ഷണരീതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തും വാരി വലിച്ച് തിന്നുന്ന പ്രകൃതമല്ലെങ്കിലും ചില ഇഷ്ടങ്ങള്‍ മെഗാസ്റ്റാറിനുണ്ടെന്ന് പറയുകയാണ് ഫിലിം പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ മാനേജര്‍ മണര്‍ക്കാട് രാമചന്ദ്രന്‍. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹം മെഗാസ്റ്റാറിനെ കുറിച്ച് സംസാരിച്ചത്.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

'മമ്മൂട്ടി അഹങ്കാരിയാണെന്നൊക്കെ പറയുന്നവരില്ലേ. ഒരു അഹങ്കാരവുമില്ല. നല്ല നടനാണ് മമ്മൂട്ടി. ഒരാളെ ഒരിക്കല്‍ കണ്ടിട്ടുണ്ടെങ്കില്‍ തിരിച്ചറിയും. സിംപിളാണ് ആള്. നത്തോലി, തേയിലവെള്ളം, ഇതൊക്കെ ഉപയോഗിക്കുന്ന ആളാണ്. വലിയ ഹൈടെക്ക് ആഹാരങ്ങളൊന്നും വേണ്ട. ഇവിടെ തിരുവനന്തപുരത്ത് വരുമ്പോള്‍ നത്തോലി വേണമെന്നൊക്കെ എന്നെ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്.

megastar-mammootty

ചെറിയ മീനുകളാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ളത്. രാത്രി പലപ്പോഴും കഞ്ഞിയും നത്തോലിയുമൊക്കെയാണ് കഴിക്കുന്നത്. ഇതാണ് പ്രധാന ഭക്ഷണം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോഗ്യവും ഇതുപോലെ ഇരിക്കുന്നതെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയുന്നത്. നേരത്തെയും മെഗാസ്റ്റാറിന്റെ ഭക്ഷണരീതികളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X