twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    '40 വർഷം മുമ്പ് മോഹൻലാൽ ചെയ്തത് പ്രണവിലൂടെ ആവർത്തിക്കപ്പെട്ടു'; ഹൃദയം കണ്ട് ത്രില്ലടിച്ചുവെന്ന് ബാലചന്ദ്രമേനോൻ

    |

    ഒരു കാലത്ത് കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ ഒരൊറ്റ പേര് മതിയായിരുന്നു... ബാലചന്ദ്രമേനോൻ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിങ്ങ്, അഭിനയം, നിർമ്മാണം, സംഗീതം, ആലാപനം എന്നിങ്ങനെ സിനിമയുടെ സകല മേഖലകളിലും കൈവച്ച ഒരു ബഹുമുഖ പ്രതിഭ എന്ന നിലയിൽ വിജയിച്ച മറ്റൊരാൾ മലയാള സിനിമയിലില്ലെന്ന് തോന്നുന്നു. കുടുംബം, ചെറിയ ഇണക്കങ്ങൾ, പിണക്കങ്ങൾ ഒക്കെയാണ് ബാലചന്ദ്രമേനോന്റെ സിനിമയ്ക്ക് വിഷയമാക്കിയിരുന്നത്. ഉത്രാട രാത്രിയിൽ തുടങ്ങി വൺ സിനിമ അദ്ദേഹത്തിന്റെ സിനിമയോടൊപ്പമുള്ള യാത്ര എത്തിനിൽക്കുകയാണ്.

    'തുപ്പാക്കി താരം വിദ്യുത് ജംവാലിന്റെ കാമുകി, കരിഷ്മയുടെ ഭർത്താവിന്റെ മുൻ‍ ഭാര്യ'; നന്ദിതയുടെ പ്രണയങ്ങൾ!'തുപ്പാക്കി താരം വിദ്യുത് ജംവാലിന്റെ കാമുകി, കരിഷ്മയുടെ ഭർത്താവിന്റെ മുൻ‍ ഭാര്യ'; നന്ദിതയുടെ പ്രണയങ്ങൾ!

    ശോഭന, പാർവതി, ലിസി, കാർത്തിക, ഉഷ, ആനി, മണിയൻപിള്ള രാജു, നന്ദിനി എന്നിവരെയെല്ലാം ആദ്യമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതും ബാലചന്ദ്രമേനോനാണ്. അദ്ദേഹം തന്നെ രചനയും സംവിധാനവും നിർവഹിച്ച സമാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും മേനോൻ സ്വന്തമാക്കിയിട്ടുണ്ട്. കേരള ഗവൺമെന്റിന്റെ കർഷകശ്രീ അവാർഡും ബാലചന്ദ്രമേനോന് ലഭിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹത്തിൻ്റെ അമ്മയാണെ സത്യം, സസ്നേഹം പോലെയുള്ള ചിത്രങ്ങൾ മലയാളികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട സിനിമകളായി തുടരുന്നുണ്ട്.

    'ഉക്രൈനിൽ എന്റെ മനസാണുള്ളത്... ശരീരം ഇവിടെ കൊച്ചിയിലുണ്ട്'; വ്യാജ വാർത്തകളോട് പ്രതികരിച്ച് പ്രിയ മോഹൻ!'ഉക്രൈനിൽ എന്റെ മനസാണുള്ളത്... ശരീരം ഇവിടെ കൊച്ചിയിലുണ്ട്'; വ്യാജ വാർത്തകളോട് പ്രതികരിച്ച് പ്രിയ മോഹൻ!

    പ്രണവിനെ കണ്ടപ്പോൾ മോഹൻലാലിനെ കണ്ടപോലെ

    ജ്വലിച്ച് നിന്ന കാലഘട്ടത്തിൽ കുടുംബ പ്രേക്ഷകരെ തീയേറ്ററിന് മുന്നിൽ കിലോമീറ്റർ ദൂരം ക്യൂ നിർത്താൻ കഴിവുള്ള ആളായിരുന്നു ബാലചന്ദ്രമേനോൻ. അവസാനം ബാലചന്ദ്രമേനോൻ അഭിനയിച്ചത് വൺ എന്ന സിനിമയിലാണ്. ഇപ്പോൾ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമ കണ്ടശേഷം അഭിനന്ദനങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോൻ. ഒപ്പം പ്രണവിനൊപ്പമുള്ള പഴയകാല ചിത്രങ്ങളും ബാലചന്ദ്രമേനോൻ പങ്കുവെച്ചിട്ടുണ്ട്. ഹൃദയം കണ്ടപ്പോൾ നാൽപ്പത് വർഷം മുമ്പ് തന്റെ സിനിമയായ കേൾക്കാത്ത ശബ്ദത്തിൽ അഭിനയിച്ച മോഹൻലാലിനെയാണ് ഓർമ വന്നത് എന്നാണ് ബാലചന്ദ്രമേനോൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. 1982ൽ താൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രതിനായകനായി അഭിനയിച്ച കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഹൃദയം കണ്ടപ്പോൾ തന്റെ ഓർമ്മയിൽ എത്തിയതായും അതുകണ്ട് ത്രില്ലടിച്ച് പോയെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.

    മോഹൻലാലിന്റെ കേൾക്കാത്ത ശബ്ദം

    ചിത്രത്തിൽ നായികമാരെ ആകർഷിക്കുന്നതിനായി മോഹൻലാലിന്റെ കഥാപാത്രത്തെ കൊണ്ട് താൻ ചെയ്യിച്ച ചില ടെക്നിക്കുകൾ ഹൃദയത്തിൽ കാണാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 40 വർഷത്തിന് ശേഷവും തന്റെ ചിന്തകൾക്ക് പ്രസക്തിയുള്ളതായി കണ്ടതിൽ സന്തോഷം തോന്നിയതായും ബാലചന്ദ്ര മേനോൻ കൂട്ടിച്ചേർത്തു. ഹൃദയം സിനിമ വളരെ നല്ല അനുഭവമായിരുന്നുവെന്നും പ്രണവ് വളർന്ന് വരുന്ന നടനാണെന്നും ബാലചന്ദ്ര മേനോൻ കൂട്ടിച്ചേർത്തു. ബോക്സ് ഓഫീസിൽ വിജയം നേടിയ ഹൃദയം ഒടിടി റിലീസിന് ശേഷവും തിയേറ്ററുകളിൽ തുടരുന്നുണ്ട്. ആഗോള ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്ന ചിത്രത്തിൻറെ ഒടിടി റിലീസ് ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ജനുവരി 21നായിരുന്നു ചിത്രത്തിൻറെ തിയേറ്റർ റിലീസ്.

    Recommended Video

    ഒരു ഗുണ്ട ആയ കഥ | Saiju Kurup Exclusive Interview | FilmiBeat Malayalam
    പ്രണവിലെ നടനെ ഇഷ്ടപ്പെട്ടു

    ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിൻറെ തീരുമാനം. പ്രണവിൻറെ ആദ്യ 50 കോടി ചിത്രവുമാണിത്. ഫെബ്രുവരി ആദ്യവാരം തന്നെ ഹൃദയം പ്രണവിൻറെ കരിയറിൽ ഏറ്റവുമധികം കളക്ട് ചെയ്യപ്പെട്ട ചിത്രമായി മാറിയിരുന്നു. പ്രണവ് കൈയടി നേടിയ ചിത്രത്തിൽ രണ്ട് നായികമാരാണ് ഉള്ളത്. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും. അരുൺ നീലകണ്ഠൻ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിൻറെ പേര്.

    Read more about: balachandra menon
    English summary
    This Is What Balachandra Menon Opens Up After Watching Pranav Mohanlal Hridayam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X