ഇതങ്ങ് സീരിയസ് ആയി എടുക്കാം; കെപിഎസി ലളിതയോട് ഭരതന്‍ പ്രണയത്തെ കുറിച്ച് പറഞ്ഞ ആദ്യ വാചകമിതാണ്

മലയാള സിനിമയുടെ പ്രിയപ്പെട്ട കെ പി എ സി ലളിതക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സിനിമാലോകം. അസുഖബാധിതയായ ആശുപത്രിയിലും പിന്നീട് വീട്ടിലും വിശ്രമത്തിലായിരുന്ന നടി ഇന്നലെ രാത്രിയിലാണ് അന്തരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ലളിതയെ കുറിച്ചുള്ള നിരവധി കഥകളാണ് പ്രചരിക്കുന്നത്. കൂട്ടത്തില്‍ സംവിധായകന്‍ ഭരതനുമായിട്ടുള്ള പ്രണയവും പിന്നീട് വിപ്ലവകരമായ രീതിയിലൂടെ താരങ്ങള്‍ വിവാഹം കഴിച്ചതിനെ പറ്റിയും ഉണ്ടായിരുന്നു.

കല്യാണത്തിന് നിമിഷം വരെ ഉദ്യോഗത്തിന് മുള്‍മുനയിലായിരുന്നു ലളിത

ശശികുമാര്‍ സംവിധാനം ചെയ്ത മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ആയിരുന്നു ലളിതയുടെയും ഭരതന്റെയും വിവാഹം. കല്യാണം കഴിഞ്ഞെന്ന വിവരമറിഞ്ഞതോടെ സിനിമയുടെ സെറ്റ് ആഘോഷമായി മാറിയിരുന്നു. മണവാളന്‍ ജോസഫിന്റെയും ശ്രീലതയുടെ ഗാനമേള. എം ജി രാധാകൃഷ്ണന്റെയും പത്മരാജന്റെയും മറ്റ് സിനിമാതാരങ്ങളുടെയും സാന്നിധ്യം എല്ലാംകൊണ്ടും ആഹ്ലാദത്തിനു പക്ഷേ കല്യാണത്തിന് നിമിഷം വരെ ഉദ്യോഗത്തിന് മുള്‍മുനയിലായിരുന്നു ലളിത.

ഭരതനും ലളിതയും തമ്മില്‍ നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു

ഭരതനും ലളിതയും തമ്മില്‍ നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാന്‍ ഭരതന്‍ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ ആ അടുപ്പം പല കാതുകള്‍ കൈമാറി പ്രണയമായി പരന്നു. രതിനിര്‍വേദത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ തേടി ഭരതന്‍ എത്തുകയായിരുന്നു. നമുക്ക് 'ഇത് സീരിയസായി എടുക്കാം' എന്നാണ് പ്രണയത്തിന്റെ ആദ്യ വാചകമായി ഭരതന്‍ പറഞ്ഞത്. ലളിതയ്ക്കും സമ്മതമായിരുന്നു. പക്ഷേ ഗുരു സ്ഥാനത്തുള്ള തോപ്പില്‍ഭാസിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു. ഭരതനെ അറിയാവുന്ന തോപ്പില്‍ ഭാസിക്കും സമ്മതമായി.

ലളിത ആത്മഹത്യയുടെ വക്കിലായിരുന്നു

പക്ഷേ വിവരമറിഞ്ഞപ്പോള്‍ ഭരതന്റെ മാതാപിതാക്കള്‍ക്ക് കോപമാണ് തോന്നിയത്. അവര്‍ വടക്കാഞ്ചേരിയില്‍ നിന്ന് നേരെ മകനെ തേടി ചെന്നൈയ്ക്ക് പോന്നു. മകന്‍ എത്ര വിശദീകരിച്ചിട്ടും അവര്‍ വഴങ്ങിയില്ല. എതിര്‍ക്കാന്‍ ഭരതന് ധൈര്യവും ഇല്ല. ഞാന്‍ വേറെ കല്യാണം കഴിക്കില്ലെന്നും നമുക്ക് ഇങ്ങനെ കഴിയാമെന്നും ഭരതന്‍ വേദനയോടെ ലളിതയുടെ പറഞ്ഞു. ലളിത ആത്മഹത്യയുടെ വക്കിലായിരുന്നു. സമാധാനിപ്പിക്കാന്‍ വെറുതെ നെറ്റില്‍ വലിയ വട്ട പൊട്ടു തൊടുവിച്ചു. എടുത്തു ചാടി ഒന്നും ചെയ്യരുതെന്നും കുറേക്കാലം നല്ല സുഹൃത്തുക്കളായി കഴിയുമെന്നും അപ്പോഴേക്കും എല്ലാം ശരിയാകുമെന്നും സമാധാനിപ്പിച്ചു പറഞ്ഞയച്ചു.

വിവാഹം വച്ച് താമസിപ്പിക്കേണ്ടത് ഇല്ലെന്ന് തീരുമാനിച്ചു

ഒരു സിനിമ ചിത്രീകരണത്തിന് തിരുവനന്തപുരത്തെത്തിയ ലളിതയെ ആളെ വിട്ടു വിളിപ്പിച്ചാണ് വിവാഹം കഴിക്കുന്നത്. അന്ന് ഭരതനും പത്മരാജനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലാണ് വിവാഹം വച്ച് താമസിപ്പിക്കേണ്ടത് ഇല്ലെന്ന് തീരുമാനിച്ചത്. ഇതോടെയാണ് ലളിതയെ വിളിക്കാന്‍ തീരുമാനിച്ചു. പിറ്റേന്ന് തന്നെ കല്യാണം നടത്താനായിരുന്നു ഉത്സാഹ കമ്മിറ്റിയുടെ തീരുമാനം. രഹസ്യം പുറത്ത് വരാതിരിക്കാന്‍ തക്കലക്ക് അടുത്ത് കുമാരന്‍ കോവില്‍ കല്യാണത്തിനായി തിരഞ്ഞെടുത്തു. എന്നാല്‍ മുന്‍കൂട്ടി അപേക്ഷ നല്‍കാത്തതിനാല്‍ അമ്പലത്തിലെ പുറത്തു വച്ച് കല്യാണം നടത്തേണ്ടി വന്നു. പിറ്റേന്ന് തന്നെ രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചു. രഹസ്യമായി രജിസ്റ്റാറെ വിളിച്ച് വീട്ടില്‍ വരുത്താന്‍ തീരുമാനിച്ചു.

Recommended Video

KPAC ലളിത എരിഞ്ഞ് തീരുന്നത് ഇവിടെ, വടക്കാഞ്ചേരിയിലെ ഈ വീട്ടുമുറ്റത്ത് | FilmiBeat Malayalam
ഷൂട്ടിംഗ് നിര്‍ത്തി വെച്ച്  സെറ്റില്‍ കല്യാണ ആഘോഷമായിരുന്നു


സംവിധായകന്റെ അനുമതിയില്ലാതെ സെറ്റില്‍ നിന്ന് പോകാന്‍ പറ്റില്ല. അങ്ങനെ സംവിധായകന്‍ ശശികുമാറിനോട് കാര്യം തുറന്നു പറഞ്ഞാണ് ലളിത പോന്നത്. മടങ്ങി വരുമ്പോള്‍ ഭരതനെ കൂടെ കൂട്ടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി എത്തുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി വെച്ച് സെറ്റില്‍ കല്യാണ ആഘോഷം പൊടിപൊടിക്കുകയാണ്. പിറ്റേന്ന് നിലമ്പൂരിലെ വീട്ടിലേക്ക് കാര്യം പറയാന്‍ ഭരതന്‍ ട്രെയിന്‍ കയറി. പക്ഷേ പത്രങ്ങളിലെ വാര്‍ത്തയും പടവും കണ്ടു വീട്ടിലുള്ളവരെല്ലാം കലിതുള്ളി ഇരിക്കുകയായിരുന്നു. ഒരുവിധം കാര്യങ്ങള്‍ പറഞ്ഞ് അച്ഛനെ അനുനയിപ്പിക്കുകയായിരുന്നു. അതിനുശേഷം ജൂണ്‍ രണ്ടിന് ഗുരുവായൂരില്‍ വച്ച് മറ്റൊരു കല്യാണാഘോഷമായി നടത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X