ടെക്സ്റ്റയിൽസ് കിട്ടിയില്ല, മഞ്ജുവിന്റെ ബന്ധം ഉപയോ​ഗിച്ചു; ഷൂട്ടിം​ഗിനിടെയുണ്ടായ വിഷമകരമായ സംഭവവും; എൽദൊ

തിരിച്ച് വരവിൽ മഞ്ജു വാര്യർക്ക് ലഭിച്ച സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. മുമ്പത്തെ പോലെ ശ്രദ്ധേയ സിനിമകൾ മഞ്ജുവിന് ലഭിച്ചില്ലെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. അതേസമയം മഞ്ജു തമിഴകത്തുൾപ്പെടെ വിലപി‌ടിപ്പുള്ള താരമായത് രണ്ടാം വരവിലാണ്. തിരിച്ച് വരവിൽ മഞ്ജുവിന് അഭിനയ പ്രാധാന്യമ‍ുള്ള ഒരുപിടി വേഷങ്ങൾ ലഭിച്ചിട്ടുണ്ട്. ലൂസിഫർ, ഉദാഹരണം സുജാത, പ്രതി പൂവൻകോഴി, ആയിഷ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.

അത് കേട്ടപ്പോൾ എനിക്ക് ഷോക്കായി; ഷൂട്ടിം​ഗിനി‌ടെ പൃഥിരാജിനോട് പറഞ്ഞു; അനുഭവം പങ്കുവെച്ച് മീന

റോഷൻ ആൻഡ്രൂസ് മഞ്ജുവിനെ നായികയാക്കി ചെയ്ത സിനിമയാണ് പ്രതിപൂവൻ കോഴി. ഹൗ ഓൾഡ് ആർ യു എന്ന സിനിമയ്ക്ക് ശേഷം മഞ്ജു- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഒരുപരിധി വരെഈ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന സിനിമയാണ് പ്രതി പൂവൻ കോഴി. ചിത്രത്തിൽ വില്ലൻ വേഷം ചെയ്തത് റോഷൻ ആൻഡ്രൂസ് തന്നെയാണ്. അനുശ്രീ, ​ഗ്രേസ് ആന്റണി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷം ചെയ്തു.

Manju Warrier

സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്. സിനിമയുടെ ലൊക്കേഷനെക്കുറിച്ചും ഷൂട്ടിം​ഗിലെ സംഭവങ്ങളെക്കുറിച്ചുമാണ് എൽദോ സഫാരി ടിവിയിൽ സംസാരിച്ചത്. സിനിമയിൽ കൂടുതൽ സീൻ ടെക്സ്റ്റയിൽസിലാണ്. അങ്ങനെയൊരും ടെക്സ്റ്റയിൽ ലഭിക്കുകയെന്നത് ഭയങ്കര റിസ്കാണ്. കോട്ടയത്തെ പല ടെക്സ്റ്റയിൽസും നോക്കി. പക്ഷെ കിട്ടിയില്ല.

അതിന് ശേഷം മഞ്ജു വാര്യരുടെ ബന്ധത്തിന്റെയും സംവിധായകന്റെ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ കോട്ടയത്തുള്ള കല്യാൺ സിൽക്സിലാണ് ഈ രം​ഗം ചിത്രീകരിച്ചതെന്ന് എൽദോ പറയുന്നു. സിനിമയിലെ വില്ലൻ കഥാപാത്രം ആര് ചെയ്യുമെന്ന കൺഫ്യൂഷൻ തിരക്കഥ പൂർത്തീകരിച്ചപ്പോൾ തന്നെ ഉണ്ടായിരുന്നു. പല ആർട്ടിസ്റ്റുകളെ കണ്ടു. പല ആളുകളോ‌ട് സംസാരിച്ചു. ഈ സീൻ ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസം വരെ ഈ സീൻ ആര് ചെയ്യുമെന്ന തീരുമാനത്തിൽ എത്തിയിരുന്നില്ല.

Prathi Poovankozhi

അവസാനം റോഷൻ ചേ‌ട്ടൻ തന്നെ അഭിനയിച്ചു. പേടി തോന്നുന്നൊരു വില്ലൻ. അദ്ദേഹം അഭിനയിച്ച് ജീവിക്കുകയായിരുന്നു. ആ ക്യാരകട്റിനെ അത്രമാത്രം ബിൽഡ് ചെയ്തു. റോഷൻ ചേട്ടന്റെ ബസിൽ നിന്നുള്ള നോട്ടവും ​ഒപ്പം ​ഗോപി സുന്ദറിന്റെ ബാക്ക്​ഗ്രൗണ്ട് സ്കോറും. അത് കാണുമ്പോൾ തന്നെ നമുക്കൊരു ഫീലാണ്. മികച്ച രീതിയിൽ റോഷൻ ആൻഡ്രൂസ് അഭിനയിച്ചെന്നും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വ്യക്തമാക്കി.

മഞ്ജുവും റോഷൻ ആൻഡ്രൂസും ഒരുമിച്ചുള്ള സീനിൽ റോഷൻ‌ ആൻഡ്രൂസിന് പരിക്ക് പറ്റിയ സംഭവത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. രണ്ട് പേരും നേർക്ക് നേർ കണ്ട് അടുത്തേക്ക് മുഖാമുഖം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അപ്പോഴേക്കും ​ഗുഡ്സ് ട്രെയിൻ പാസ് ചെയ്യുന്നു. ആന്റപ്പനെ പിറകിൽ നിന്ന് വന്ന് ​ഗുണ്ടകൾ വെട്ടുന്നു. ഈ രം​ഗം ചിത്രീകരിക്കുന്നതിനിടെ വിഷമകരമായ സംഭവം നടന്നു.

ഷൂട്ട് ചെയ്യുന്നതിനിടെ റോഷൻ ചേട്ടന് പെട്ടെന്ന് കണ്ണിൽ ഒരു ഇരുട്ട് പോലെ തോന്നി. തലകറങ്ങി താഴേക്ക് വീണു. കൈ കുത്തിയാണ് വീണത്. റോഷൻ ചേ‌ട്ടനെയെടുത്ത് ഞങ്ങളെല്ലാവരും ആശുപത്രിയിൽ കൊണ്ട് പോയി. ആദ്യം കോട്ടയത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയി. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. കുറച്ച് ദിവസം ഷൂട്ട് മുടങ്ങിയെന്നും എൽദോ സെൽവരാജ് ഓർത്തു.

സിനിമയിലെ അവസാന രം​ഗം മാറ്റിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. അവസാനത്തെ മഞ്ജുവിന്റെ സംഘട്ടന രം​ഗം കഴിഞ്ഞ് തന്നെ കല്യാണം ആലോചിച്ച ചെറുക്കൻ ബൈക്കിൽ വരുന്നതും ആ ബൈക്കിന്റെ പിറകിൽ മാധുരി പോകുന്നതുമാണ് തിരക്കഥയിൽ എഴുതിയിരുന്നത്. അപ്പോഴാണ് ബോബൻ ചേ‌ട്ടന് ബൈക്ക് ഓടിക്കാൻ അറിയില്ലെന്ന് മനസിലായത്. അതോടെ ആ രം​ഗം ഒഴിവാക്കി മാധുരി നടന്ന് വരുന്നിടത്ത് പടം അവസാനിപ്പിച്ചതെന്നും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഓർത്തു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X