മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കാന്‍ രസമാണ്; മെഗാസ്റ്റാറിന്റെ അച്ഛനാവാന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്...

നായകന്‍, സഹനായകന്‍, വില്ലന്‍ എന്നിങ്ങനെ മലയാള സിനിമയില്‍ സായികുമാര്‍ ചെയ്യാത്ത വേഷങ്ങള്‍ കുറവാണ്. ചിരിപ്പിച്ച് കൊണ്ട് സിനിമയില്‍ ചുവട് വെച്ച് താരം പ്രേക്ഷകരെ വെറുപ്പിച്ച് കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. കോമഡിയും വില്ലന്‍ വേഷമെല്ലാം തന്റെ കൈകളില്‍ ഭഭ്രമാണെന്ന് വളരെ ചെറിയ സമയം കൊണ്ട് തന്നെ നടന്‍ തെളിയിച്ചു. സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്ന സായി കുമാര്‍ ഇന്ന് മലയാള സിനിമയുടെ പ്രിയപ്പെട്ട അച്ഛനാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദീലിപ് തുടങ്ങിയ ഒട്ടുമിക്ക താരങ്ങളുടേയും അച്ഛനാകാന്‍ ഇതിനോടകം തന്നെ സായി കുമാറിന് കഴിഞ്ഞിട്ടുണ്ട്. നെഗറ്റീവ് വേഷങ്ങളിലൂടെ അരങ്ങ് തകര്‍ക്കുമ്പോഴാണ് അച്ഛന്‍ വേഷങ്ങളിലേയ്ക്ക് ചുവട് മാറുന്നത്. ഒരു സിനമയിലും വ്യത്യസ്ത കൊണ്ട് വരാന്‍ നടന്‍ ശ്രമിച്ചിരുന്നു. ഇന്നും മൈ ബോസിലെ അച്ഛന്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഇപ്പോഴിത രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ പിതാവ് ആയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സായി കുമാര്‍ കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മെഗാസ്റ്റാറിന്റെ അച്ഛനായതിന് ശേഷമാണ് അച്ഛന്‍ കഥാപാത്രങ്ങള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും നടന്‍ വ്യക്തമാക്കി.

 രാജമാണിക്യം

ആദ്യം രാജമാണിക്യം എന്ന ചിത്രത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. തെലുങ്കിലെ തമിഴിലോ ഉള്ള നടന്മാരെ വച്ച് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്ന് തോന്നുന്നു. അത് ശരിയാവാതെ വന്നപ്പോഴാണ് എന്നെ വിളിച്ചത്. ആന്റോ ജോസഫ് വിലിക്കുമ്പോള്‍ ഞാന്‍ ഗുരുവായൂരില്‍ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ദേഷ്യപ്പെടും എന്നാണ് അയാള്‍ കരുതിയത്.

  അച്ഛന്‍ കഥാപാത്രം

പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമായിരുന്നു. അങ്ങേരുടെയൊക്കെ അച്ഛനായി അഭിനയിക്കാന്‍ പറ്റുക എന്നാല്‍ ഒരു രസമാണ്. അപ്പോള്‍ നമുക്ക്, എടാ, ഇവിടെ വാടാ, കേറി പോടാ എന്നൊക്കെ പറയാമല്ലോ. അങ്ങനെ പറഞ്ഞാല്‍ അനുസരിക്കുകയും ചെയ്യും. അല്ലാത്തപ്പോള്‍ പറ്റില്ലല്ലോ. അങ്ങനെ അല്ല എങ്കിലും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും എല്ലാം അച്ഛനായി അഭിനയിക്കുക എന്നാല്‍ ശരിക്കും ഒരു ചാലഞ്ച് തന്നെയാണ് സായി കുമാര്‍ പറഞ്ഞു.

  ഇഷ്ടപ്പെട്ട അച്ഛന്‍ കഥാപാത്രം

ഇപ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാരുടെയും അച്ഛനായി ഞാന്‍ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ അങ്ങനെ എല്ലാവരുടെയും. സുരേഷ് ഗോപിയുടെ അമ്മായി അച്ഛനായിട്ടാണ് അഭിനയിച്ചത്. ഇന്ദ്രജിത്തിന്റെ അച്ഛനായി മാത്രം ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു സായികുമാര്‍ വ്യക്തമാക്കി. ചെയ്തതില്‍ ഇഷ്ടപ്പെട്ട അച്ഛന്‍ റോളുകളെ കുറിച്ചും സായി കുമാര്‍ പറഞ്ഞു. അച്ഛനായി അഭിനയിച്ചപ്പോള്‍ മക്കളായി അഭിനയിച്ച എല്ലാ നടന്മാരെയും എനിക്ക് ഇഷ്ടമാണ്. എല്ലാം വികൃതികളാണ്. രാജമാണിക്യ, ആനന്ദഭൈരവി, ക്രിസ്റ്റിയന്‍ ബ്രദേഴ്സ്, സൂര്യന്‍, മൈ ബോസ് തുടങ്ങിയ സിനിമകളിലെ അച്ഛന്‍ വേഷം എനിക്ക് ഭയങ്കര ഇഷ്ടമാണ്് സായികുമാര്‍ പറഞ്ഞ് നിര്‍ത്തി.

 ഷൂട്ടിംഗ് ലൊക്കേഷനില്‍

ഷൂട്ടിംഗ് ലൊക്കേഷനിലെ തന്റെ ശീലത്തെ കുറിച്ചും സായി കുമാര്‍ പറഞ്ഞിരുന്നു.ഷൂട്ടിങ് ലൊക്കേഷനില്‍ മറ്റ് നടന്മാര്‍ ഇരുന്ന് സംസാരിക്കുന്നിടത്ത് ഞാന്‍ ഇരിക്കാറില്ല. അവര്‍ എന്തെങ്കിലും പേഴ്സണല്‍ കാര്യമോ, ബിസിനസ്സോ അടുത്ത പ്രൊജക്ടിനെ കുറിച്ചോ സംസാരിക്കുകയായിരിയ്ക്കും. അവിടെ നമ്മുടെ ആവശ്യം ഇല്ല. അപ്പോള്‍ ഒരു കസേര എടുത്ത് മാറിയിരിയ്ക്കും. വിളിച്ചാല്‍ ഓടി പോയി എന്താണ് എന്ന് നോക്കുന്നത് ആണ് സുഖം. പലപ്പോഴും ലാല്‍ ഒക്കെ ചോദിച്ചിട്ടുണ്ട് എന്താ മാറി ഇരിയ്ക്കുന്നത് എന്ന്. ആ സമയത്ത് എനിയ്ക്ക് പുകവലിയ്ക്കുന്ന ശീലമുണ്ടായിരുന്നു. അതിന് വേണ്ടിയാണ് എന്ന് പറയുമായിരുന്നു.

More from Filmibeat

Read more about: saikumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X