ശാലിനിയുടെ മടങ്ങി വരവിനെ കുറിച്ച് ചോദിച്ചാല്‍ അജിത് സാര്‍ തെറി വിളിക്കും, കാരണം പറഞ്ഞ് സംവിധായകന്‍
തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശാലിനി. സിനിമയില്‍ നിന്ന് മാറി നില്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും ശാലിനിയുടെ പഴയ ചിത്രങ്ങള്‍ പ്രേക്ഷകകുടെ ഇടയില്‍ കാഴ്ചക്കാരെ നേടുന്നുണ്ട്. സിനിമയിലേയ്ക്ക് മടങ്ങി എത്തണമെന്ന് പ്രേക്ഷകര്‍ അതിയായി ആഗ്രഹിക്കുന്ന താരമാണ് ശാലിനി.
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച ശാലിനി ബാല്യകാലത്തില്‍ തന്നെ ഒരുപിടി ആരാധകരെ സ്വന്തമാക്കിയിരുന്നു. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധനേടാന്‍ ശാലിനിയ്ക്ക് കഴിഞ്ഞിരുന്നു.

ഇപ്പോഴിത ശാലിനിയുടെ മടങ്ങി വരവിനെ കുറിച്ച് സംവിധായകന്‍ വെങ്കട് പ്രഭു പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശാലിനി ഇനി സിനിമയിലേയ്ക്ക് വരില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. അജിത്തിനേയും ശാലിനിയേയും വെച്ച് ഒരു സിനിമ എടുക്കുകയാണെങ്കില്‍ അത് ഏത് ജോണറില്‍ ആയിരിക്കുമെന്ന ചോദ്യത്തിനായിരുന്നു മറുപടി. കൂടാതെ അജിത്ത് സാര്‍ കേട്ടാല്‍ വഴക്ക് പറയുമെന്നും സംവിധായകന്‍ പറയുന്നു.

സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ വാക്കുകള്‍ ഇങ്ങനെ...''അജിത്ത് സാര്‍ അടിക്കും ഇത് കേട്ടാല്‍. കുടുബകാര്യങ്ങളില്‍ എന്തിനാടാ ഇടപ്പെടുന്നത് റാസ്‌ക്കല്‍ എന്ന് ചോദിച്ച് എന്നെ വഴക്ക് പറയും. ശാലിനി തിരക്കുള്ള ഒരു വീട്ടമ്മയാണ്. അവളെ വീടിന്റെ സ്ത്രീ എന്ന് തന്നെ വിശേഷിപ്പിക്കാം. അവര്‍ക്ക് കുട്ടികളുമില്ലേ. അവര്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരു സാധ്യതയുമില്ല,'' വെങ്കട് പ്രഭു പറഞ്ഞു.

മലയാള സിനിമയും തമിഴ് സിനിമയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും പറയുന്നുണ്ട്. മലയാള സിനിമയുടെ കഥ പറയുന്ന രീതിയില്‍ തമിഴില്‍ സിനിമ ചെയ്താല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. മലയാള സിനിമകളില്‍ അവര്‍ റിയലിസ്റ്റിക്ക് വിഷയങ്ങളെ വിടാറില്ല. ഇത് മലയാളത്തിലായത് കൊണ്ടാണ് നമ്മള്‍ അത് സമ്മതിക്കുന്നത്. അത് പോലെ ഒരു കണ്ടന്റ് തമിഴില്‍ വന്നാല്‍ ആ സിനിമ അംഗീകരിക്കില്ല. എന്താണ് ഇത്ര സ്ലോവായിട്ട് കഥ പറയുന്നത് എന്ന് പറഞ്ഞ് നമ്മളെ വിമര്‍ശിക്കും. മലയാളം സിനിമയെ കുറിച്ച് അങ്ങനെ പറയില്ല. മലയാളികളുടെ കഥ പറയുന്ന രീതി ഇങ്ങനെയാണ് എന്നൊരു മൈന്റ്സെറ്റ് ഇവിടെയുള്ളവര്‍ക്കുണ്ട്. സിനിമ തുടങ്ങുന്നത് മുതലുള്ള അവരുടെ കഥ പറയുന്ന രീതി അത്ഭുതകരമാണ്. അത് ഒരു ആര്‍ട്ട് ആണെന്ന് പറയും.എന്തുകൊണ്ടാണ് അത് പോലുള്ള കഥകള്‍ മലയാളത്തില്‍ ചെയ്താല്‍ മാത്രം ഇവിടെയുള്ളവര്‍ അംഗീകരിക്കുന്നത്. തമിഴില്‍ ചെയ്താല്‍ എന്തുകൊണ്ടാണ് അവര്‍ അംഗീകരിക്കാത്തതെന്നും ഞാന്‍ ആലോചിക്കാറുണ്ട്.' വെങ്കട്ട് പ്രഭു പറഞ്ഞു.
Recommended Video

1999 ല്‍ 'അമര്‍ക്കളം' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്‌നേഹവും കരുണയും എന്താണ് എന്ന് താന്‍ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി മുന്‍പ് പറഞ്ഞിരുന്നു.


Click it and Unblock the Notifications