ബെഡിൽ നിന്ന് എഴുന്നേൽക്കാനാകില്ലായിരുന്നു, വണ്ണം കുറച്ച ശേഷം അനുഷ്ക നേരിട്ടത്; കുറ്റപ്പെടുത്തുന്നവർ അറിയേണ്ടത്

വണ്ണം കൂടിയത് കൊണ്ട് ഫീൽഡ് ഔട്ടിന്റെ വക്കിൽ എന്ന ആക്ഷേപം പല തവണ കേട്ടയാളാണ് നടി അനുഷ്ക ഷെട്ടി. കടുത്ത ബോഡി ഷെയ്മിം​ഗ് അനുഷ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഘാട്ടിയാണ് അനുഷ്കയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ അനുഷ്കയുടെ വണ്ണം കുറച്ച് കാണിക്കാൻ സി.ജി വർക്ക് ഉപയോ​ഗിച്ചെന്നും വാദം വന്നിരുന്നു. സെെസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി നടി വണ്ണം കൂട്ടിയിരുന്നു. ഇതിന് ശേഷം അനുഷ്കയ്ക്ക് വണ്ണം കുറയ്ക്കാൻ പറ്റിയില്ലെന്നാണ് സിനിമാ ലോകത്ത് പ്രചരിച്ച വാർത്ത.

എന്നാൽ ഇതിന് പിന്നിൽ അധികമാർക്ക് പറയാത്ത മറ്റൊരു സംഭവവമുണ്ട്. അനുഷ്ക അഭിനയിച്ച ബാഹുബലി എന്ന സിനിമയുടെ സംവിധായകൻ രാജമൗലി ഒരിക്കൽ അനുഷ്കയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. രണ്ട് ഭാ​ഗങ്ങളായിറങ്ങിയ ബാഹുബലിയിൽ ചില സീനുകളിൽ അനുഷ്കയ്ക്ക് വണ്ണമുണ്ട്. ഇതിന് കാരണം വ്യക്തമാക്കുകയായിരുന്നു സംവിധായകൻ.

Anushka Shetty

സെെസ് സീറോയ്ക്ക് ശേഷം അനുഷ്കയുടെ വണ്ണം കൂടിയിരുന്നു. പിന്നീട് വണ്ണം കുറയ്ക്കാൻ വ്യായാമം ചെയ്തു. വ്യായാമം ചെയ്യുന്ന വീഡിയോകൾ പുറത്ത് വന്നതാണ്. കഠിനമായി വർക്ക് ഔട്ട് ചെയ്തു. വീണ്ടും മെലിഞ്ഞതായിരുന്നു അനുഷ്ക. ബാഹുബലിയുടെ അമ്പെയ്യുന്ന പോസ്റ്റർ കണ്ടാൽ മനസിലാകും. അതിന് വേണ്ടിയാണ് അനുഷ്ക മെലിഞ്ഞത്. ഞങ്ങളെല്ലാവരും അനുഷ്കയെ പ്രശംസിച്ചു. എല്ലാവരും ഹാപ്പി. അതിന് ശേഷം ഒരു തമിഴ് സിനിമയുടെ ഷൂട്ടിന് റൊമേനിയയിൽ പോയി.

മഞ്ഞിൽ വെച്ചായിരുന്നു ഷൂട്ട്. ഇതിനിടെ മുട്ടിന് പരിക്ക് പറ്റി. ഐസിൽ ആയതിനാൽ അപ്പോൾ മനസിലായില്ല. ആ പരിക്കുമായി കഠിനമായി വർക്കൗട്ട് ചെയ്തത് കാരണം വല്ലാതെ ആരോ​ഗ്യം മോശമായി. ബെ‍ഡിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത സാഹചര്യം. പൂർണമായും ബെഡ് റെസ്റ്റ് വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാൽ വർക്കൗട്ട് ചെയ്യാൻ പറ്റില്ല. അതിനാൽ ചില സീനുകളിൽ അനുഷ്കയ്ക്ക് വണ്ണം തോന്നുന്നുണ്ടെന്നും അന്ന് രാജമൗലി പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമാകുകയാണ് അനുഷ്ക ഷെട്ടി. തെലുങ്ക് ചിത്രം ഗാട്ടി കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ കത്തനാർ എന്ന സിനിമയും വരാനുണ്ട്. അനുഷ്കയുടെ ആദ്യത്തെ മലയാള സിനിമയാണ് കത്തനാർ. ജയസൂര്യക്കൊപ്പമാണ് കത്തനാറിൽ അനുഷ്ക ഷെട്ടി അഭിനയിക്കുന്നത്. ബാഹുബലിക്ക് ശേഷം രണ്ട് സിനിമകൾ ചെയ്ത് അനുഷ്ക കരിയറിൽ നിന്ന് മാറി നിൽക്കുകയാണുണ്ടായത്. വ്യക്തിപരമായ സമയം തനിക്കാവശ്യമായിരുന്നു എന്നാണ് അനുഷ്ക ഇതിന് കാരണമായി പറഞ്ഞത്. തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായിക നടിമാരിൽ ഒരാളായിരുന്നു അനുഷ്ക ഷെട്ടി അക്കാലത്ത്. അനുഷ്കയുടെ അഭാവത്തിൽ സമാന്ത, സായ് പല്ലവി തു‌ടങ്ങിയ നടിമാർ തെലുങ്ക് സിനിമാ രം​ഗത്ത് വളർന്നു.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X