ദിലീപേട്ടൻ വിളിച്ചു, പക്ഷെ എനിക്ക് മേൽ പ്രഷറുണ്ടായിരുന്നു; തിരക്ക് മാറ്റി വെച്ച് പറന്നെത്തിയ നയൻതാര
വിവാദങ്ങൾ മീര ജാസ്മിന്റെ സിനിമാ കരിയറിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. മഞ്ജു വാര്യർക്ക് ശേഷം മലയാളികൾ നെഞ്ചിലേറ്റിയ അഭിനേത്രിയായിരുന്നു മീര ജാസ്മിൻ. പ്രഗൽഭരായ സംവിധായകർക്കൊപ്പം നിരവധി സിനിമകൾ. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ. തമിഴിലും തെലുങ്കിലും ജനപ്രീതി തുടങ്ങി കരിയറിൽ മീര ജാസ്മിന് അഭിമാനിക്കാനേറെയുണ്ട്. എന്നാൽ മീര ജാസ്മിൻ തന്നെ സിനിമാ ലോകത്തെ തന്റെ സ്ഥാനം ഇല്ലാതാക്കി എന്നാണ് ഒരു കാലത്ത് വന്ന സംസാരം. സംവിധായകൻ കമൽ മീരയ്ക്കെതിരെ ഒരിക്കൽ തുറന്നെഴുതിയിരുന്നു.
സെറ്റിൽ നിന്നും ഇറങ്ങിപ്പോകുക, ഷൂട്ടിംഗുമായി സഹകരിക്കാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് മീരയ്ക്കെതിരെ അന്ന് വന്നത്. ഒരു ഘട്ടത്തിൽ മീരയെ സിനിമാ സംഘടനകൾ വിലക്കിയെന്ന വാർത്തകളും പുറത്ത് വന്നു. 2008 ലാണ് ട്വന്റി ട്വന്റി എന്ന സിനിമ റിലീസ് ചെയ്യുന്നത്. മോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ഒന്നിച്ചെത്തിയ സൂപ്പർഹിറ്റ് സിനിമ.

ഈ ചിത്രത്തിൽ നടി ഭാവനയുടെ റോളിലേക്ക് ആദ്യം പരിഗണിച്ചത് മീര ജാസ്മിനെയാണ്. എന്നാൽ മീരയ്ക്ക് ഈ സിനിമ ചെയ്യാനായില്ല. അന്ന് മീരയെ സംഘടനകൾ വിലക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. ട്വന്റി ട്വന്റിയിൽ അഭിനയിക്കാൻ പറ്റാതെ പോയതിനെക്കുറിച്ച് ഒരിക്കൽ മീര ജാസ്മിൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഡേറ്റിന്റെ പ്രശ്നം കൊണ്ടാണ് തനിക്കാ സിനിമ ചെയ്യാൻ പറ്റാതെ പോയതെന്ന് അന്ന് മീര ജാസ്മിൻ വ്യക്തമാക്കി. മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു നടി.
എനിക്ക് വിഷമമുണ്ട്. ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. ദിലീപേട്ടൻ എല്ലാം സംഘടിപ്പിച്ച് ചെയ്ത ആ പ്രൊജക്ട് എനിക്ക് ചെയ്യാനായില്ല. മനപ്പൂർവമല്ല. മനപ്പൂർവം ഞാൻ ട്വന്റി ട്വന്റിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ദിലീപേട്ടൻ ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചു. 2007 ആണെന്ന് തോന്നുന്നു. ആദ്യം ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ട് പോയി. ആ സമയത്ത് ഒരു തെലുങ്ക് പ്രൊജക്ട് വന്നു. അത് തീർക്കേണ്ട ഒരു അവസ്ഥ വന്നു. അവർക്ക് പെട്ടെന്ന് റിലീസ് ചെയ്യണമെന്ന് പറഞ്ഞ് അവരുടെ പ്രഷറായി.

അവരുടെ പ്രഷർ വരികയും ഇവിടെ ഡേറ്റ് കൺഫോം ആയി എന്നെ വിളിക്കുകയും ചെയ്തു. തീരെ പോകാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ട്വന്റി ട്വന്റി ഒരുപാട് വലിയ ആർട്ടിസ്റ്റുകളുടെ ഡിപന്റ് ചെയ്തുള്ള പ്രൊജക്ടായിരുന്നു. എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ടെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു.
ട്വന്റി ട്വന്റിക്ക് ശേഷം മീര ജാസ്മിനെ മലയാളത്തിൽ സജീവമായി പ്രേക്ഷകർ കണ്ടില്ല. ട്വന്റി ട്വന്റിയിൽ നടി നയൻതാര ഡാൻസ് നമ്പറുമായെത്തിയതും വലിയ വാർത്തയായിരുന്നു. അന്ന് തമിഴിലും തെലുങ്കിലും താര റാണിയാണ് നയൻതാര. എന്നാൽ ട്വന്റി ട്വന്റിയിലേക്ക് ദിലീപ് വിളിച്ചപ്പോൾ തിരക്കുകൾ മാറ്റി വെച്ച് എത്താൻ നയൻതാര തയ്യാറായി. മൂന്ന് വർഷങ്ങൾക്ക് ശേഷം നയൻതാര അഭിനയിച്ച മലയാള സിനിമയാണ് ട്വന്റി ട്വന്റി. അന്ന് കോടികൾ പ്രതിഫലം നയൻതാര ട്വന്റി ട്വന്റിയിൽ കുറഞ്ഞ പ്രതിഫലമാണ് വാങ്ങിയതെന്നും പ്രതിഫലമേ വാങ്ങിയില്ലെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇക്കാര്യത്തിൽ നയൻതാരയോ ദിലീപോ വ്യക്തത വരുത്തിയിട്ടില്ല. ദിലീപിന്റെ ലെെഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിൽ നയൻതാര അതിഥി വേഷവും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











