സണ്ണിയും മിയാ ഖലീഫയും കേരളത്തിലെ ബസിൽ!! ട്വിറ്ററിൽ താരമായി ടൂറിസ്റ്റ് ബസ്, കണ്ടു നോക്കൂ
പോൺ താരങ്ങളുടെ ചിത്രങ്ങൾ പബ്ലിക്കായി ഇതു പോലെ പ്രദർശിപ്പിക്കാൻ ആരും തയ്യാറാവുകയില്ല.
ബസ് യാത്ര എല്ലാവർക്കും അങ്ങേയറ്റം മടിപ്പ് ഉണ്ടാക്കുന്ന സംഗതിയാണ്,. യാത്രകൾക്കായി കൂടുതൽ ജനങ്ങളും തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ടൂറിസ്റ്റ് ബസ് വൈറലാവുകയാണ്. പോൺ താരങ്ങളുടെ ചിത്രമാണ് ബസിനു നൽകിയിട്ടുള്ളത്.

കേരളത്തിൽ ഇത്തരത്തിലുളള ഒരു കാഴ്ച അത്യപൂർവ്വമാണ്. കാരണം പോൺ താരങ്ങളുടെ ചിത്രങ്ങൾ പബ്ലിക്കായി ഇതു പോലെ പ്രദർശിപ്പിക്കാൻ ആരും തയ്യാറാവുകയില്ല. എന്നാൽ ഇത് സംഭവം കളറായിട്ടുണ്ട്. പോൺ താരങ്ങളെ കൂടാതെ സണ്ണി ലിയോണും മിയാ ഖലീഫയുമൊക്കെ ബസിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള ചിക്കു ടൂറിസ്റ്റ് ബസുകളിലാണ് ഈ വ്യത്യസ്ത കാഴ്ചയുള്ളത്. പോൺ താരങ്ങളുടെ ചിത്രങ്ങളുളള ഈ ബസ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലായിരിക്കുകയാണ്. ട്വിറ്റർ ലോകവും ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ബസ് തന്നെ ആകർഷിച്ചു എന്ന് താരം ലീ കമന്റ് ചെയ്തു. കൂടാതെ നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും പോസിറ്റീവ് രീതിയിലുളള കമന്റാണ നൽകിയിട്ടുളളത്.
കുറച്ച് നാൾ മുൻപ് പോൺ താരമായ ജോണി സിൻസ് ചുമന്ന മുണ്ട് ധരിച്ച് നിൽക്കുന്ന ചിത്രം ഇതു പോലെ ബസിന്റെ പിന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തിൽ വളരെ അധികം ആരാധകരുള്ള ഒരു താരമാണ് ജോണി. ചേട്ടൻ സൂപ്പറാ എന്ന ക്യപ്ഷനോടെ കുതിച്ചു പായുന്ന കുതിരയുടെ പശ്ചാത്തലത്തിൽ ജോണി മുണ്ടുടുത്തു നിൽക്കുന്ന ചിത്രമായിരുന്നു ബസിന്റെ പിന്നാലെ വരച്ച് വച്ചത്. ഈ ചിത്രത്തിനും ട്വിറ്ററിൽ വൻ സ്വീകര്യതയാണ് ലഭിച്ചത്. പോൺ താരങ്ങൾക്ക് ചാർത്തി കിട്ടിയ ചീത്തപ്പേര് മാറുന്നു എന്നു തിന്റെ സൂചനയാണിതൊക്കെ.


Click it and Unblock the Notifications











