ആ ഒരു കാര്യത്തിലാണ് വിഷമം! താരയുടെ വീട്ടിലെ റിസപ്ക്ഷനിടെ ബിനീഷ് ബാസ്റ്റിന്‍ പങ്കിട്ട സങ്കടം
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ബിനീഷ് ബാസ്റ്റിനും താരയും. പ്രണയ വിവാഹമാണെങ്കിലും ചടങ്ങുകളെല്ലാം മുറപോലെ നടത്തുന്നുണ്ട് ഇവര്‍. പെണ്ണുകാണാന്‍ പോയപ്പോള്‍ മുതല്‍ എല്ലാ വിശേഷങ്ങളും ഇരുവരും വ്‌ളോഗിലൂടെ പങ്കിടുന്നുണ്ട്. താരയുടെ വീട്ടിലെ എന്‍ഗേജ്‌മെന്റ് റിസപക്ഷനെക്കുറിച്ചാണ് പുതിയ വീഡിയോ. റിസപക്ഷന്റെ തലേദിവസം തന്നെ ബിനീഷും ഫ്രണ്ട്‌സും താരയുടെ വീട്ടിലേക്കെത്തിയിരുന്നു. കൊച്ചിയില്‍ നിന്നും നാല് മണിക്കൂര്‍ ദൂരമുള്ളതിനാല്‍ തലേദിവസം അടൂരില്‍ പോയി ഹോട്ടലില്‍ താമസിക്കുകയായിരുന്നു ബിനീഷ്.
അങ്ങനെയാണ് താരയുടെ വീട്ടിലേക്കും തലേദിവസം ചെന്നത്. അമ്മച്ചിയും, ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെയായി 70 ഓളം പേരായിരുന്നു താരയുടെ വീട്ടിലേക്കെത്തിയത്. തലേദിവസം ചെറുക്കന്‍ വരുന്ന പരിപാടിയൊന്നുമല്ല. അടുത്ത് തന്നെ റൂമായതിനാല്‍ എല്ലാവരെയും പോയി കണ്ടു എന്നേയുള്ളൂ. കുട്ടിപ്പട്ടാളങ്ങളൊക്കെ നേരത്തെ ഞാനുമായി കമ്പനിയാണ്. തമാശയും, കുസൃതിയുമൊക്കെയായി അവരോടൊപ്പം ചേരുകയായിരുന്നു ബിനീഷ്. പാട്ടൊക്കെ പാടിയായിരുന്നു അന്ന് മടങ്ങിയത്.

പിറ്റേ ദിവസം രാവിലെ തന്നെ ബിനീഷും താരയും മേക്കപ്പിന് എത്തിയിരുന്നു. തനിക്ക് അത്രയും പ്രിയപ്പെട്ടവരാണ് മേക്കപ്പ് ചെയ്തതെന്ന് ബിനീഷ് പറഞ്ഞിരുന്നു. ലക്ഷ്മി നക്ഷത്രയും, അനൂപ് ജോണും ഉല്ലാസ് പന്തളവും റിസപക്ഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. അവരോട് ആദ്യം ഇറങ്ങാനായിരുന്നു ഞാന്‍ പറഞ്ഞത്. കല്യാണ ചെക്കനാണെന്നുള്ള കാര്യം ഞാന്‍ മറന്നുപോയി. ചെറിയ പരിപാടിയാണെന്നായിരുന്നു ഞാന്‍ ഇവരോടൊക്കെ പറഞ്ഞത്. അധികം ആളുകളോടൊന്നും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല ഞാന്‍. ആകെ കിളി പോയ ദിവസമായിരുന്നു. എല്ലാവരെയും മൈന്‍ഡ് ചെയ്യാനായി ശ്രമിച്ചിരുന്നുവെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. അമ്മയുടെ കൈപിടിച്ചായിരുന്നു താരയും ബിനീഷും റിസപക്ഷന്‍ ഹാളിലേക്ക് എത്തിയത്.
എല്ലാവരും ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ് വികാരഭരിതയായാണ് അമ്മ സംസാരിച്ചത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ്. എനിക്കും താരയ്ക്കും വേണ്ടപ്പെട്ടവരാണ് ഇവിടെ വന്നിട്ടുള്ളത്. ക്ഷണം സ്വീകരിച്ച് എല്ലാവരും എത്തിയതില്‍ സന്തോഷം എന്നായിരുന്നു ബിനീഷ് പറഞ്ഞത്. പ്രിയപ്പെട്ടവരെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചിരുന്നു. ബിനീഷും, താരയും, സഹോദരങ്ങളുമെല്ലാം പാട്ടും പാടിയിരുന്നു വേദിയില്‍. ചോറും കറികളുമൊക്കെയായി നാടന്‍ ഭക്ഷണമായിരുന്നു. പച്ചക്കറികളും, മീനുമൊക്കെയായി എല്ലാം ഗംഭീരമായിരുന്നു. വിറകടുപ്പിലായിരുന്നു പാചകം. കസേരയും ടേബിളുമൊഴികെ വന്നവരെല്ലാം ഞങ്ങളോടൊപ്പം ഫോട്ടോ എടുത്തിരുന്നു എന്നും ബിനീഷ് പറയുന്നുണ്ടായിരുന്നു.
ആദ്യമായാണ് അമ്മച്ചിയും ഞാനും വേറെ വണ്ടികളിലായി യാത്ര ചെയ്യുന്നത്. എന്റെ കൂടെയാണ് അമ്മച്ചി കൂടുതലും യാത്ര ചെയ്തിട്ടുള്ളത്. ദൂരയാത്ര പറ്റാത്ത ആളാണ്. കാറിലാണ് ഞാന്‍ എല്ലായിടത്തും കൊണ്ടുപോവാറുള്ളത്. ബസില്‍ നടുവിലായാണ് അമ്മച്ചി ഇരുന്നതെന്നുമായിരുന്നു ബിനീഷ് പറഞ്ഞത്. അമ്മയെ ദൈവതുല്യം സ്‌നേഹിക്കുന്ന മകനല്ലേ, എല്ലാംകൊണ്ടും അനുഗ്രഹമുണ്ടാവും. അമ്മയോടുള്ള സ്‌നേഹം, അതാണ് ഏറ്റവും വലിയ അനുഗ്രഹം. താരയുടെ അച്ചടക്കമാണ് ഇഷ്ടപ്പെട്ടത്, ടീമിന്റെ ഭാഗ്യം. അമ്മ ബസില്‍ കയറി പോവുന്നത് കണ്ടപ്പോള്‍ വല്ലാത്ത സങ്കടം, തുടങ്ങി നിരവധി പേരാണ് വീഡിയോയുടെ താഴെയായി കമന്റുകള്‍ എഴുതിയത്. ആശംസകള്‍ക്കെല്ലാം തിരിച്ച് ബിനീഷും സ്‌നേഹം അറിയിച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ച കാര്യമാണ് നടക്കാന്‍ പോവുന്നതെന്ന് അമ്മച്ചി തുടക്കം മുതലേ പറയുന്നുണ്ടായിരുന്നു. അമ്മച്ചിക്ക് സന്തോഷമായില്ലേ എന്നായിരുന്നു എല്ലാവരും ടീമിനോടും ചോദിച്ചത്. വ്‌ളോഗിലൂടെയായി അമ്മച്ചിയും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു.


Click it and Unblock the Notifications











