twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കോട്ടയം കുഞ്ഞച്ചനിലെ മദ്യപിച്ചുള്ള സീൻ മമ്മൂക്ക ഒറ്റ ടേക്കിൽ‌ പെർഫക്ടാക്കി, അദ്ദേഹം അഴിഞ്ഞാടിയ സീനായിരുന്നു'

    |

    മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത കോട്ടയത്തുള്ള ഒരു അച്ചായൻ കഥാപാത്രം ഉണ്ട്. അച്ചായൻ കഥാപാത്രങ്ങൾ എന്ന് കേൾകുമ്പോൾ പ്രേക്ഷകരുടെ മനസുകളിൽ ആദ്യം ഓടി എത്തുന്ന കഥാപാത്രം. അതേ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലെ കുഞ്ഞച്ചനെ മലയാള സിനിമ പ്രേക്ഷകർക്കും മറക്കാനാകില്ല. താരരാജാവ് മമ്മൂട്ടി അവിസ്മരണീയമാക്കിയ കോട്ടയം കുഞ്ഞച്ചൻ അന്നുവരെയുള്ള കലക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച വിജയമാണ് നേടിയത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ടി.എസ് സുരേഷ് ബാബുവാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

    'അടുത്ത ജന്മത്തിൽ ആൺകുട്ടിയായി ജനിച്ചാൽ മതി, പുഷ്പ സിനിമയാണ് ആ ചിന്ത ഉണ്ടാക്കിയത്'; രശ്മിക മന്ദാന!'അടുത്ത ജന്മത്തിൽ ആൺകുട്ടിയായി ജനിച്ചാൽ മതി, പുഷ്പ സിനിമയാണ് ആ ചിന്ത ഉണ്ടാക്കിയത്'; രശ്മിക മന്ദാന!

    ഡെന്നിസ് ജോസഫിൻറെ ഈ തിരക്കഥ പത്ത് നിർമ്മാതാക്കളും അഞ്ച് സംവിധായകരും ആദ്യം നിരസിച്ചതാണെന്ന ഒരു കഥയും സിനിമാ ലോകത്ത് കോട്ടയം കുഞ്ഞച്ചനെ കുറിച്ച് പ്രചരിക്കുന്നുണ്ട്. കുഞ്ഞച്ചൻ എന്ന പകുതി ഹാസ്യവും പകുതി ഗൗരവഭാവവുമുള്ള കഥാപാത്രത്തെ മമ്മൂട്ടിക്ക് ചേരില്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. പല തടസങ്ങൾക്കും തള്ളിപ്പറയലുകൾക്കുമൊടുവിൽ സുനിതാ പ്രൊഡക്ഷൻസിൻറെ എം.മണി ഈ സിനിമ നിർമ്മിക്കാമെന്ന് ഏൽക്കുകയായിരുന്നു. കോട്ടയം കുഞ്ഞച്ചൻ കാണുന്ന ആർക്കും ഒരിക്കലും മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ ആ നായക വേഷത്തിലേക്ക് സങ്കൽപ്പിക്കാൻ‌ പോലും കഴിയില്ല.

    'ധനുഷും ഐശ്വര്യയും കടുത്ത ശത്രുതയിൽ', പാർട്ടിയിൽ വെച്ച് പരസ്പരം കണ്ടിട്ടും മുഖം തിരിച്ച് നടന്നു!'ധനുഷും ഐശ്വര്യയും കടുത്ത ശത്രുതയിൽ', പാർട്ടിയിൽ വെച്ച് പരസ്പരം കണ്ടിട്ടും മുഖം തിരിച്ച് നടന്നു!

    മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചൻ

    അത്ര മാത്രം ആഴത്തിലാണ് മമ്മൂട്ടി എന്ന അതുല്യ നടൻ കോട്ടയം കുഞ്ഞച്ചനെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് പതിപ്പിച്ചത്. 1990ൽ ആണ് കോട്ടയം കുഞ്ഞച്ചൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മമ്മൂട്ടി നായകനായപ്പോൾ നടി രഞ്ജിനിയാണ് കോട്ടയം കുഞ്ഞച്ചനിൽ നായികയായത്. മോളിക്കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു രഞ്ജിനി അവതരിപ്പിച്ചത്. ഇന്നസെന്റ്, കെപിഎസി ലളിത, സുകുമാരൻ, പ്രതാപ് ചന്ദ്രൻ, ബാബു ആന്റണി, കുഞ്ചൻ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ തുടങ്ങി വലിയൊരു താരനിരയും സിനിമയുടെ ഭാ​ഗമായിരുന്നു. മുട്ടത്ത് വർക്കിയുടെ നോവലിനെ ആസ്പദമാക്കിയാണ് ഡെന്നീസ് ജോസഫ് കോട്ടയം കുഞ്ഞച്ചന് കഥയെഴുതിയത്. കേരളത്തിലെ കോട്ടയംകത്തോലിക്ക പശ്ചാത്തലത്തിൽ കോട്ടയം പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അടക്കമുള്ളവർ ചിത്രത്തിൽ എത്തിയത്. കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടി ഏറെ ആകാംഷയോടെ ചെയ്ത സീനിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ടി.എസ് സുരേഷ് ബാബു.

    ആകാംഷയോടെ ചെയ്ത സീൻ

    'കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടി വെള്ളമടിച്ച് വന്ന് കെപിഎസി ലളിതയേയും ഇന്നസെന്റിനേയും എല്ലാം ചീത്ത പറയുന്ന ഒരു സീനുണ്ട്. പന്ത്രണ്ട് പേജോളം ‍ഡയലോ​ഗുള്ള സീനായിരുന്നു അത്. ആ സീനിൽ‌ മമ്മൂട്ടിക്ക് മാത്രമെ ഡയലോ​ഗുള്ളൂ.... പിന്നെ കുറച്ച് ബഹളമാണ്. രണ്ട് ഡയലോ​ഗ് ബൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിനുമുണ്ട്. ഷൂട്ടിങ് തുടങ്ങിയ ശേഷം ഇടയ്ക്കിടെ വന്ന് മമ്മൂക്ക ചോദിക്കും വെള്ളമടിച്ചുള്ള ആ സീൻ എന്നാണ് എടുക്കുന്നതെന്ന്. പക്ഷെ അപ്പോൾ ആ സീൻ ചിത്രീകരിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാൽ ഞാൻ മമ്മൂക്ക ചോദിക്കുമ്പോൾ പറയും രണ്ട് ദിവസം കഴിയും എന്ന്. എന്നാലും ആകാംഷ കാരണം മമ്മൂക്ക ആ സീൻ എടുക്കുന്നവരെ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരിക്കുമായിരുന്നു. ഈ സീനിനെ കുറിച്ച് മാത്രമെ മമ്മൂക്ക അങ്ങനെ ചോദിച്ചിട്ടുമുള്ളൂ. ഞാനും അന്ന് ചിന്തിച്ചു. മമ്മൂക്കയെന്താ അങ്ങനെ ചോദിക്കുന്നതെന്ന്.'

    Recommended Video

    ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
    തിയേറ്ററിൽ‌ കരഘോഷമായിരുന്നു

    'ഞാൻ ആ സീനിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. അങ്ങനെ ആ സീൻ എടുക്കുന്ന ദിവസം വന്നു. നെടുനീളൻ ഡയലോ​ഗ് മമ്മൂക്ക കാണാപാഠം ആക്കിയിരുന്നു. അങ്ങനെ ക്യാമറ അടക്കം എല്ലാം സെറ്റ് ചെയ്തു. മമ്മൂക്ക എവിടെ നിർത്തുന്നോ അവിടെ വെച്ച് കച്ച് ചെയ്ത് വീണ്ടും ഷൂട്ട് ചെയ്യാമെന്നാണ് പ്ലാൻ ചെയ്തത്. എന്നാൽ ആക്ഷൻ പറഞ്ഞതും മമ്മൂക്ക ആ കഥാപാത്രത്തിലേക്ക് ഇറങ്ങി. പക്ക കള്ളകുടിയനായി ഓവറാക്കാതെ ജീവിച്ച് കാണിച്ചു. ആ സ്ലാങും പ്രയോ​ഗവും ശരീര ഭാഷയും എല്ലാം കണ്ട് ഞാൻ പോലും അന്തംവിട്ട് നിന്നു. ഒന്നുപോലും അദ്ദേഹം തെറ്റിച്ചില്ല. ആ സീൻ തിയേറ്ററിൽ വന്നപ്പോൾ എല്ലാവരും ചിരിക്കുമായിരിക്കും എന്ന് മാത്രമാണ് ഞാൻ കരുതിയത്. എന്നാൽ ആ സീൻ തുടങ്ങി അവസാനിക്കും വരെ നിർത്താതെ കരഘോഷവും ആർപ്പുവിളികളുമായിരുന്നു' ടി.എസ് സുരേഷ് ബാബു കൂട്ടിച്ചേർത്തു.

    Read more about: mammootty
    English summary
    This Was The Particular Scene Mammootty Was Very Eager In Kottayam Kunjachan, Director Suresh Babu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X