»   » 'മഹേഷു'മായി സിനിമയെ താരതമ്യം ചെയ്യരുത്! ദിലീഷ് പോത്തന്റെ അടുത്ത ബ്രില്ല്യണ്‍സിനെ കുറിച്ച് അറിയാണോ?

'മഹേഷു'മായി സിനിമയെ താരതമ്യം ചെയ്യരുത്! ദിലീഷ് പോത്തന്റെ അടുത്ത ബ്രില്ല്യണ്‍സിനെ കുറിച്ച് അറിയാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

സംവിധാന മികവും ആവിഷ്‌കരണവും കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ് മഹോഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ കഴിവും ഫഹദ് ഫാസിലിന്റെ അഭിനയവും ഒത്തു ചേര്‍ന്നപ്പോള്‍ അവിടെ വലിയൊരു വിജയം പ്രത്യക്ഷപ്പെടുകയായിരുന്നു. വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ്.

ഗ്ലാമറസ് വേഷം കുഴപ്പമില്ലായിരുന്നു!പട്ടുസാരി ധരിച്ച് പാര്‍ട്ടിക്കെത്തിയ പ്രമുഖ നടിയുടെ അവസ്ഥ കാണാണോ?

പ്രമുഖനടന്റെ ഭാര്യയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു!രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല!

തെണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന സിനിമയാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ വീണ്ടും പിറക്കാന്‍ പോവുന്നത്. ചിത്രത്തെയും ഫഹദ് ഫാസിലിനെക്കുറിച്ചും സംവിധായകന് പറയാന്‍ ചില കാര്യങ്ങളുണ്ട്.

തെണ്ടിമുതലും ദൃക്‌സാക്ഷികളും

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തെണ്ടിമുതലും ദൃക്‌സാക്ഷികളും. കോമഡി ചിത്രമായിട്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരവുമായി താരതമ്യം ചെയ്യരുത്

ദിലീഷ് പോത്തന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം സൂപ്പര്‍ ഹിറ്റായിരുന്നു. ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ചിത്രവുമായി പുതിയ സിനിമയെ താരതമ്യം ചെയ്യരുതെന്നാണ് സംവിധായകന്‍ പറയുന്നത്.

ചെറിയൊരു സിനിമയാണ്

സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് വളരെയധികം ഇഷ്ടമായി. ലളിതമായെരു കഥയാണ് ചിത്രത്തിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മാത്രമല്ല ഏതു പ്രായത്തിലുള്ളവരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും ദിലീഷ് പറയുന്നു.

കള്ളനും പ്രതികളും

പോലീസ് സ്‌റ്റേഷന്‍ പശ്ചാതലമായിട്ടാണ് സിനിമ തയ്യാറക്കുന്നത്. സ്റ്റേഷനിലെത്തുന്ന പ്രതിയെയും പരാതിക്കാരനെയും അവിടുത്തെ സാഹചര്യങ്ങളെയും ചുറ്റി പറ്റിയതാണ് സിനിമയുടെ ഇതിവൃത്തം.

മൂന്ന് ദിവസത്തെ കഥ

വെറും മൂന്ന് ദിവസം കൊണ്ട് നടക്കുന്ന കഥയാണ് ചിത്രത്തിലുടെ പറയുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഓരോ കഥ പറയുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍

ഫഹദിന് പുറമെ ചിത്രത്തില്‍ സുരാജ് വെഞ്ഞാറംമൂട്, സൗബിന്‍ സാഹിര്‍, അലന്‍സീയര്‍ എന്നിവരും പുതുമുഖനടിയായ നിമിഷയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

പുതുമുഖങ്ങള്‍

ചിത്രത്തില്‍ പുതുമുഖങ്ങളായി 25 പേര്‍ അഭിനയിക്കുന്നുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയിലെ നായികയായി അഭിനയിക്കുന്ന പുതുമുഖ താരം നിമിഷ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

ശ്യാം പുഷ്‌കരന്റെ തിരക്കഥ

മഹേഷിന്റെ പ്രതികാരത്തിന് കഥയൊരുക്കിയ ശ്യാം പുഷ്‌കരന്‍ തന്നെയാണ് ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. സിനിമയെ വിജയത്തിലേക്കെത്തിക്കാന്‍ ഒരു കൂട്ടായ്മ തന്നെ ശ്രമിച്ചിരിക്കുകയാണെന്നും സംവിധായകന്‍ പറയുന്നു.

സിനിമയുടെ റിലീസ്

ചിത്രം ഈദിന് തിയറ്ററുകളിലെത്തുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും റിലീസിങ്ങ് മാറ്റിയിരുന്നു. ഈ ആഴ്ചക്കുള്ളില്‍ തന്നെ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

English summary
If Maheshinte Prathikaram is made 25 years ago, who is the characters?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam