അങ്ങനെ അല്ലെങ്കില്‍ പിന്നെ പ്രണയമേ വേണ്ട; വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സീരിയല്‍ നടി സാന്ദ്ര പറയുന്നു

ശ്രേയ ഐപിഎസിന്റെ അനിയത്തിയായ മാളുവിനെ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. തൂവല്‍സ്പര്‍ശം സീരിയലിലെ ലേഡീ റോബിന്‍ഹുഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തുമ്പിയാണ് പിന്നീട് മാളുവായി പ്രേക്ഷകരിലേക്ക് എത്തിയത്. നടി സാന്ദ്ര അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകപ്രശംസ നേടുന്നതിനൊപ്പം അഭിനയത്തില്‍ മികവ് പുലര്‍ത്താനും നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയവിശേഷങ്ങളെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് സാന്ദ്ര. മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി. വിശദമായി വായിക്കാം...

ഇപ്പോൾ എല്ലാം കയ്പേറിയ റിലേഷൻഷിപ്പാണെന്ന് സാന്ദ്ര

പ്രണയത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് സാന്ദ്രയും പങ്കുവെക്കുന്നത്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. പ്രണയിക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ഇതൊരു ക്ലീഷേ ഡയലോഗ് ആണെങ്കിലും എനിക്കും അതുതന്നെയാണ് പറയാനുള്ളത് എന്നാണ് നടി വ്യക്തമാക്കുന്നത്. നല്ലൊരു പ്രണയം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും പ്രണയം വഴി മാറി പോകാം. ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നത് കയ്‌പ്പേറിയ റിലേഷന്‍ഷിപ്പ് ആണ്.

പ്രണയ വിവാഹത്തെ കുറിച്ച് സാന്ദ്ര ബാബു

പ്രണയം നല്ലതിനു വേണ്ടിയാണെന്നും രണ്ട് ആളുകളുടെയും ഉയര്‍ച്ചയ്ക്ക് നന്മയ്ക്കും വേണ്ടിയാണ് ഫലത്തില്‍ നടക്കുന്നതെങ്കില്‍ വളരെ നല്ലത് എന്നാണ് എന്റെ അഭിപ്രായം. പ്രണയിക്കുന്ന രണ്ടു മനസ്സുകള്‍ക്ക് എപ്പോഴും ഊര്‍ജ്ജം കൂടുതലായിരിക്കും. ജീവിതത്തെ അവര്‍ വളരെ സീരിയസ് ആയിട്ടും ശക്തിപൂര്‍വ്വവും കണ്ടും അറിഞ്ഞും അനുഭവിച്ചാണ് മുന്നോട്ടുപോകുന്നത് എന്നാണ് എന്റെ വിശ്വാസം. പ്രണയം മനോഹരമായൊരു അവസ്ഥ കൂടി സമ്മാനിക്കുമെന്നും നടി സൂചിപ്പിക്കുന്നു.

, പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ കുറിച്ച് നടിയുടെ അഭിപ്രായം

മാത്രമല്ല, പ്രണയിച്ച് വിവാഹം കഴിക്കാന്‍ തന്നെയാണ് താനും ഇഷ്ടപ്പെടുന്നത് എന്നാണ് സാന്ദ്രയുടെ അഭിപ്രായം. പരസ്പരം അറിഞ്ഞും നമ്മളെ മനസിലാക്കിയിട്ടുള്ള ഒരാളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായക്കാരിയാണ് ഞാന്‍. കുറച്ചു വര്‍ഷങ്ങള്‍ പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ സാധിക്കുന്നതാണ് നല്ലത്. അങ്ങനെയൊക്കെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആകുന്നില്ലെങ്കില്‍ പ്രണയമേ വേണ്ട എന്നൊരു തീരുമാനം കൂടി തനിക്കുണ്ടെന്നും സാന്ദ്ര വ്യക്തമാക്കി.

Recommended Video

Kapp movie pooja ceremony | Alwyn Antony | Mathew Thomas | FilmiBeat Malayalam
റിയാലിറ്റി ഷോ യിലൂടെ കരിയർ ആരംഭിച്ചു

സൂപ്പര്‍ ഡാന്‍സര്‍ എന്ന അമൃത ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു കൊണ്ടാണ് സാന്ദ്ര ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ സെമി ഫൈനലില്‍ വരെ എത്തിയെങ്കിലും പുറത്തായി. അത് കരിയറിലേക്കുള്ള ഒരു ചുവടുവെപ്പായി മാറി. പിന്നീട് പരസ്യ ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ സാന്ദ്ര അഭിനയിച്ചു തുടങ്ങി. തന്റെ ഫോട്ടോ എവിടുന്നോ കണ്ടതോട് കൂടിയാണ് മക്കള്‍ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. അഭിനയം അത്ര വലിയ താല്‍പര്യമോ ഇഷ്ടമോ ഉണ്ടായിരുന്ന ആളായിരുന്നില്ല താന്‍. എങ്കിലും അഭിനയിച്ചു തുടങ്ങിയതിനു ശേഷം ഇഷ്ടം കൂടി വന്നു. ഇപ്പോള്‍ എനിക്ക് അഭിനയം ഭയങ്കര ഇഷ്ടമാണ്. നല്ല വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് സാന്ദ്ര പറയുന്നു.

Read more about: actress serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X