'ജീവിതം എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ് നീ, നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ വിലമതിക്കുന്നു'; സുമലത!
പത്മരാജൻ സിനിമകൾ എന്നും ഒരു അതിശയമാണ് ആരാധകർക്ക്. കുറഞ്ഞ വാക്കുകൾ കൊണ്ട് കടലുപോലെ ആശയങ്ങൾ പ്രതിപാദിക്കുന്ന ഗന്ധർവനെന്നാണ് പത്മരാജനെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.
അതിൽ നഷ്ടപ്രണയത്തിൻ്റെ കഥ പറഞ്ഞ് മലയാള സിനിമയിലെ തന്നെ ക്ലാസിക് ലൗ സ്റ്റോറിയായി മാറിയ തൂവാനതുമ്പികൾ എന്നെന്നും സിനിമപ്രേമികളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. പ്രണയത്തെ മനോഹരമായി രചിച്ച് കാണിച്ചതിനും നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എന്താണെന്ന് പറഞ്ഞതിനും തൂവാനത്തുമ്പികൾ എന്നും വാഴ്ത്തപ്പെടുന്നു.
ഒട്ടുമിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് തൂവാനത്തുമ്പികൾ. മോഹൻലാലും സുമലതയും പാർവതിയുമെല്ലാം മികച്ച പ്രകടനങ്ങളാണ് സിനിമയിൽ കാഴ്ചവെച്ചത്. തൂവാനത്തുമ്പികളുടെ റിലീസിന് ശേഷം എല്ലാവരുടെയും മനസിൽ കയറിക്കൂടിയ കഥാപാത്രം നടി സുമലത അവതരിപ്പിച്ച ക്ലാരയാണ്. തൂവാനത്തുമ്പികളെന്ന് പറയുമ്പോൾ ക്ലാരയെക്കുറിച്ച് വാതൊരാതെ സംസാരിക്കുന്നവരുണ്ട്.

ഇന്നും സുമലതയെന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് കയറി വരുന്ന സിനിമ തൂവാനത്തുമ്പികളാണ്. എൺപതുകളിലെ സൂപ്പർ നായിക തൂവാനത്തുമ്പികൾക്ക് മുമ്പും ശേഷവും നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായിക സങ്കൽപ്പങ്ങളെ മുഴുവനായും മാറ്റി മറിച്ചായിരുന്നു സുമലതയുടെ മലയാളത്തിലേക്കുള്ള കടന്നുവരവ്.
അന്യഭാഷക്കാരിയാണെങ്കിലും ഒരു മലയാളിയായിട്ട് തന്നെയായിരുന്നു പ്രേക്ഷകർ നടിയെ കണക്കാക്കിയത്. നായകന്മാർ ആരായാലും സുമലത ഇല്ലാത്ത സിനിമ ഇറങ്ങാത്ത ഒരു സ്ഥിതി വിശേഷമുണ്ടായിരുന്നു മലയാളത്തിൽ. കോളേജ് കുമാരിയായും വീട്ടമ്മയായും സിനിമയിൽ അരങ്ങ് തകർത്ത സുമലത അംബരീഷുമായുള്ള വിവാഹശേഷം കുടുംബിനിയായി.
എങ്കിലും അവസരം കിട്ടിമ്പോഴെല്ലാം സിനിമ ചെയ്യാറുണ്ടായിരുന്നു സുമലത. ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയവയാണ് സുമലതയുടെ മറ്റ് പ്രധാനപ്പെട്ട മലയാള ചിത്രങ്ങൾ. സുമലത തന്റെ പതിനഞ്ചാം വയസിൽ ആന്ധ്രാപ്രദേശിലെ ഒരു സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനുശേഷമാണ് ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.
1991ലാണ് സുമലത വിവാഹിതയായത്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഏക മകനെ കുറിച്ചുള്ള കുറിപ്പാണ് സുമലത പങ്കുവെച്ചിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട അഭി... ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.'

'നിന്റെ ജന്മദിനത്തില്‍... നിനക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഞാന്‍ നേരുന്നു. നീ എന്നും അന്വേഷിക്കേണ്ടതും നേടേണ്ടതും അതാണ്... എപ്പോഴും സന്തോഷം', എന്നാണ് സുമലത കുറിച്ചത്. മകന് ആശംസകൾ നേർന്ന് സുമലതയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും താരപുത്രന് ആശംസകൾ നേർന്ന് എത്തി. അടുത്തിടെയായിരുന്നു അഭിഷേകിന്റെ വിവാഹം.
അവിവ ബിദപ്പയെയാണ് താരം വിവാഹം ചെയ്തത്. സുമലതയുടെ ഭർത്താവും നടനുമായ അംബരീഷിന്റെ അടുത്ത സുഹൃത്തായ രജിനികാന്ത് അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മാതാപിതാക്കളുടെ വഴിയെ അഭിഷേകും സിനിമയിൽ സാന്നിധ്യമറിയിച്ചിരുന്നു. അമർ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്. അഭിഷേകിന്റെ ഭാര്യ അവിവ അറിയപ്പെടുന്ന മോഡലും ഫാഷൻ ഡിസൈനറുമാണ്.
മകന് പിറന്നാൾ ആശംസകൾ നേർന്നപ്പോൾ കുട്ടിക്കാലത്തെ ചിത്രങ്ങളും സുമലത പങ്കിട്ടിരുന്നു. കാണ്ഡഹാറാണ് സുമലത അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാള സിനിമ. 2018 നവംബര്‍ 24 നായിരുന്നു സുമലതയുടെ ഭർത്താവ് അംബരീഷ് അന്തരിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് സുമലതയും രാഷ്ട്രീയത്തിലേക്ക് എത്തിയിരുന്നു. അംബരീഷുമായുള്ള സുമതലതയുടെ പ്രണയം സിനിമയിലൂടെ തുടങ്ങി വിവാഹത്തില്‍ എത്തുകയായിരുന്നു. സന്തുഷ്ട ദാമ്പത്യ ജീവിതം നയിച്ച് വരവെയാണ് അംബരീഷ് അന്തരിച്ചത്.


Click it and Unblock the Notifications











