ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ പ്രണയം, ക്ലാരയുടെ വരവും മഴയും, മറക്കുമോ?

By Nimisha

പത്മരാജന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തൂവാനതുമ്പികള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ്. ക്ലാരയും ജയകൃഷ്ണനും മഴയുമൊന്നും ഇന്നും പ്രേക്ഷകര്‍ മറക്കില്ല. പ്രണയവും മഴയുമൊന്നും ഇത്രയ്ക്ക് മനോഹരമാക്കിയ മറ്റൊരു ക്ലാസിക് ചിത്രവും ഇന്നുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രത്തിലെ ഓരോ രംഗങ്ങളും നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

ഒരിടത്തൊരു ഫയല്‍വാന്‍, കൂടെവിടെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകള്‍ നമുക്ക് വിസ്മരിക്കാന്‍ കഴിയുമോ. ഇന്നത്തെ മിന്നും താരങ്ങളില്‍ പലരുടെയും തുടക്കം പത്മരാജനിലൂടെയാണ്. അഭിനയ പ്രതിഭകളെ കണ്ടെത്താന്‍ അദ്ദേഹത്തിനോളം പോന്ന സംവിധായകര്‍ ഇവിടെയുണ്ടോ എന്ന കാര്യത്തില്‍ ഇന്നും സംശയമുണ്ട്. അശോകന്‍, റഹ്മാന്‍, സുഹാസിനി, നിതീഷ് ഭരദ്വാജ്, ശാരി എന്നിവരൊക്കെ അഭിനയത്തിലേക്ക് കടന്നുവന്നത് പത്മരാജന്‍ സിനിമകളിലൂടെയാണ്. തൂവാനത്തുമ്പികള്‍ സിനിമ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ക്ലാരയും ജയകൃഷ്ണനും ഇന്നും മലയാള മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

30 വര്‍ഷം പിന്നിടുന്നു

30 വര്‍ഷം പിന്നിടുന്നു

തൂവാനത്തുമ്പികള്‍ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിടുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റുകളിലൊന്നായ ഈ സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

മഴയും പ്രണയവും

മഴയും പ്രണയവും

യകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയവും പശ്ചാത്തലത്തിലെ മഴയും സിനിമയ്ക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നു. ക്ലാരയുടെ വരവും മഴയും തമ്മിലുള്ള ബന്ധവും ആ ഫീലും ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

മായാതെ നില്‍ക്കുന്നു

മായാതെ നില്‍ക്കുന്നു

ഉദകപ്പോളയെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് പത്മരാജന്‍ തൂവാനത്തുമ്പികള്‍ ഒരുക്കിയത്. വര്‍ഷം കുറച്ച് കഴിഞ്ഞുവെങ്കിലും ഇന്നും ജയകൃഷ്ണനെയും ക്ലാരയേയും ഓര്‍ത്തിരിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

വേര്‍പിരിയലിലെ സൗന്ദര്യം

വേര്‍പിരിയലിലെ സൗന്ദര്യം

ഒരിക്കലും ഒരുമിക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ ക്ലാരയുടെയും ജയകൃഷ്ണന്റെയും വേര്‍പിരിയല്‍ ചിത്രത്തെ കൂടുതല്‍ മനോഹരിതമാക്കുന്നു. ഒരുമിക്കാനുള്ള വഴികളുണ്ടായിട്ടും ഇരുവരും വേര്‍പിരിയുകയായിരുന്നു.

ഒറ്റരാത്രി കൊണ്ട് പിറന്ന ഗാനങ്ങള്‍

ഒറ്റരാത്രി കൊണ്ട് പിറന്ന ഗാനങ്ങള്‍

ഇടയ്ക്കിടയ്ക്ക് ക്ലാരയെ കാണാന്‍ പോകുന്ന മണ്ണാറത്തൊടി ജയകൃഷ്ണനും രാത്രി കടല്‍ക്കരയിലുള്ള അവരുടെ സംഗമവും ക്ലാരയുടെ വരവറിയിക്കുന്ന മഴയുമൊക്കെയാണ് ചിത്രത്തെ മനോഹരമാക്കിയത്. ചിത്രത്തിലെ പാട്ടുകളും ഏറെ സൂപ്പര്‍ ഹിറ്റായിരുന്നു. ഒരൊറ്റ രാത്രി കൊണ്ടാണ് ചിത്രത്തിലെ രണ്ടു ഗാനങ്ങളും ശ്രീകുമാരന്‍ തമ്പി എഴുതിയത്.

ഇന്നും ഒാര്‍ത്തിരിക്കുന്നു

ഇന്നും ഒാര്‍ത്തിരിക്കുന്നു

ഇന്നും മലയാളികളുടെ കാതിനെ ശ്രവണ സുന്ദരമാക്കുന്ന ഗാനങ്ങളാണ് തൂവാനതുമ്പികളിലേത്. ഒന്നാം രാഗം പാടി, മേഘം പൂത്തു തുടങ്ങി, ആലാപനത്തിലായാലും ചിത്രീകരണത്തിലായാലും മികവുറ്റ് നില്‍ക്കുന്ന രണ്ടു ഗാനങ്ങള്‍. സിനിമയ്ക്ക് കൂടുതല്‍ മിഴിവേകിയത് ഈ ഗാനങ്ങള്‍ തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X