»   » ജോപ്പനേക്കാള്‍ മെച്ചം പുലിമുരുകന്‍, എന്തുകൊണ്ട്? പത്ത് കാരണങ്ങള്‍!

ജോപ്പനേക്കാള്‍ മെച്ചം പുലിമുരുകന്‍, എന്തുകൊണ്ട്? പത്ത് കാരണങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ താരരാജക്കന്മാരുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തി. ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനും, മമ്മൂട്ടി-ജോണി ആന്റണി കൂട്ടുക്കെട്ടിലെ തോപ്പില്‍ ജോപ്പനുമാണ് ചിത്രങ്ങള്‍.

ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തിയാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചിരുന്നുവെങ്കിലും സംഭവിച്ചത് ആരാധകരെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പുലിമുരുകന്റെ തിയേറ്ററുകളിലേക്കാണ് ഇടിച്ചു കയറ്റം. മലയാളികളുടെ രൂചിക്ക് വിപരീതമാണ് പുലിമരുകന്‍. ഒരു തമിഴ് മാസ് ചിത്രം പോലെ.

എന്നാല്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതല്ല. മമ്മൂട്ടി ഓഡിയോ ലോഞ്ചില്‍ പറഞ്ഞതു പോലെ കുടുംബത്തില്‍ കയറ്റാവുന്ന ചിത്രം തന്നെ. കോമഡി, സെന്റിമെന്റ്‌സ്, റൊമാന്‍സ് എല്ലാം ചേരുവകളും ചേര്‍ന്ന ചിത്രം. എന്നിട്ടും എന്തുകൊണ്ട് പുലിമുരുകന്‍ മാത്രം. തുടര്‍ന്ന് വായിക്കൂ..

പുലിമുരുകന്‍

വിഷു ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും റിലീസ് മാറ്റി. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്.

ബിഗ് ബജറ്റ്

മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയത്. ബജറ്റിന്റെ കാര്യത്തില്‍ പല കണക്കുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ റിലീസിനോട് അടുത്ത് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ചിത്രത്തിന്റെ യഥാര്‍ത്ഥ ബജറ്റ് വെളിപ്പെടുത്തിയിരുന്നു. 25 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചിലവ്.

ആക്ഷന്‍

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ യഥാര്‍ത്ഥ പുലിമായുള്ള മോഹന്‍ലാലിന്റെ ഫൈറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഇതുവരെ പ്രേക്ഷകര്‍ കണ്ടതില്‍ വളരെ വ്യത്യസ്തമായ ആക്ഷന്‍ ത്രില്ലര്‍ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന് വേണ്ടി ആക്ഷന്‍ കൈകാര്യം ചെയ്യുന്നുവെന്നും ശ്രദ്ധിച്ചിരുന്നു.

മുരുകനായി മോഹന്‍ലാല്‍

മുരുകനായി മോഹന്‍ലാല്‍ എത്തുന്നുവെന്നതും ആരാധകരെ സംബന്ധിച്ചോളം ആകാംക്ഷയായിരുന്നു.

ലൊക്കേഷന്‍

വിയറ്റ്‌നാം, ബാംങ്കോക്ക് എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കാസ്റ്റിങ്

ചിത്രത്തിന്റെ കാസ്റ്റിങാണ് മറ്റൊന്ന്. കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാസ്റ്റിങും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു.

പോസ്റ്റര്‍ പുറത്തിറങ്ങി

സസ്‌പെന്‍സ് ഒളിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററിനും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു.

ട്രെയിലറിലൂടെ

റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രതീക്ഷ കൂട്ടുന്നതായിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന്.

English summary
Thoppil Joppan and Pulimurugan Malayalam movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam