ഞാന്‍ നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണുന്നുള്ളൂ; നദിയ മൊയ്ദുവിന്റെ കണ്ണട നൂറിന്റെ കൈയ്യില്‍
നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ചുറ്റിച്ച ആ കൂളിങ് ഗ്ലാസ് ഓര്‍മയില്ലേ. നദിയ മൊയ്തു ഫോറിനില്‍ നിന്നും കൊണ്ടുവന്ന ആ പ്രത്യേക കണ്ണട. കോസ്‌മോഫ്രിന്‍ എന്ന ആ കണ്ണട ധരിച്ചാല്‍ ആളുകളെ കാണാം.. പക്ഷെ അവരുടെ തുണികളൊന്നും കാണില്ല. നഗ്ന ശരീരം മാത്രം. ആ കണ്ണട മോഷ്ടിക്കാന്‍ മോഹന്‍ലാല്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ സ്വന്തമാക്കുമ്പോഴേക്കും നദിയ തന്നെ മുന്നിലെത്തി.
ഇപ്പോള്‍ ആ കണ്ണട യുവ നടി നൂറിന്‍ ഷരീഫിന്റെ കൈയ്യിലുണ്ട്. 'എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ' എന്ന അടിക്കുറിപ്പോടെ നൂറിന്‍ ഷരീഫ് പങ്കുവച്ച ഒരു ഫോട്ടോയാണ് അതിന് ആധാരം. കണ്ടാല്‍ ആരും കൊതിക്കുന്ന ഒരു കൂളിങ് ഗ്ലാസ് വച്ചുകൊണ്ടുള്ള ചിത്രത്തിനും ക്യാപ്ഷനും രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.

ഈ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറുടെ അവസ്ഥയെ കുറിച്ചാണ് ചിലര്‍ ചിന്തിക്കുന്നത്. കണ്ണട വാടകയ്ക്ക് ആവശ്യപ്പെടുന്നവരെയും കമന്റ് ബോക്‌സില്‍ കാണാം. നൂറിന്റെ കണ്ണില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്ന അഭിമാനികളുമുണ്ട്. ഇത്തരത്തില്‍ രസകരമായ കമന്റുകള്‍ ലഭിയ്ക്കുന്ന ചിത്രം രണ്ട് ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് അടിച്ചിട്ടുണ്ട്.
Recommended Video
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ യുവനായികയാണ് നൂറിന്‍ ഷറീഫ്. ലോക്ക് ഡൗണ്‍ ആയതോടെ കുറച്ചുകൂടെ കൂടി. പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം മോഡല്‍ എന്ന നിലയിലുള്ള നൂറിന്റെ പ്രൊഫഷണലിസം കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ സിനിമയെക്കാള്‍ ഏറെ നൂറിന് ആരാധകരെ നേടിക്കൊടുത്തത് സോഷ്യല്‍ മീഡിയയാണ്.
2017 ലെ മിസ് കേരള ഫിറ്റ്‌നസ്സിലൂടെ കരിയര്‍ ആരംഭിച്ച നൂറിന്‍ ഷരീഫ് മോഡലിങില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചക്‌സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ നാന്ദി കുറിച്ചു. ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമാ ലോകത്ത് പരിചിതയായത്.



Click it and Unblock the Notifications











