For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആരും മറക്കില്ല മലയാള സിനിമയെ പിടിച്ച് കുലുക്കിയ ആ വലിയ ദുരന്തങ്ങള്‍, അതിലെ നഷ്ടം ചെറുതായിരുന്നില്ല..

  |

  അതുല്യ പ്രതിഭകളും മികച്ച സിനിമകളുമായി മലയാള സിനിമാ ഇന്‍ഡസ്ട്രി വലിയ ഉരങ്ങളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. കാലങ്ങള്‍ കഴിയുന്നതിനനുസരിച്ച് ബഹുമുഖ പ്രതിഭകളായി നിരവധി താരങ്ങളെയും സംവിധായകരെയും കണ്ടെത്താന്‍ ഇന്‍ഡസട്രിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

  സെല്‍ഫി എടുക്കാന്‍ ലാലേട്ടന്‍ മതി!ഉമ്മ കൊടുത്തും കെട്ടിപിടിച്ചും പൊട്ടിക്കരഞ്ഞും താരങ്ങളുടെ സ്നേഹം!!

  എന്നാല്‍ ഇന്നുള്ള മലയാള സിനിമയെ ഒരുകാലത്ത് താങ്ങി നിര്‍ത്തി ചിലരുണ്ടായിരുന്നു. സിനിമയെ ജീവിതമാക്കി മാറ്റിയ പലരും ഇന്ന് നമ്മളോടൊപ്പമില്ല. പക്ഷെ കേരളക്കരയെ ഞെട്ടിച്ച അപകടങ്ങളിലൂടെയായിരുന്നു പലരും മരണത്തിന് കീഴടങ്ങിയിരുന്നതും സിനിമ ഉപേക്ഷിക്കേണ്ടി വന്നിരുന്നതും. അത്തരത്തില്‍ സംഭവിച്ച ചില ദുരന്തത്തെ കുറിച്ചറിയാന്‍ വായിക്കാം..

  ജയന്‍

  ആക്ഷന്‍ സിനിമകള്‍ക്ക് പുതിയൊരു രൂപം നല്‍കിയ നടനായിരുന്നു ജയന്‍ എന്ന കൃഷ്ണന്‍ നായര്‍. നാവികസേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയന്‍. 1970 കളില്‍ നിരവധി സിനിമകളില്‍ ആക്ഷന്‍ ഹീറോയായി അഭിനയിച്ച ജയന്‍ അതിവേഗമായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. അക്കാലത്ത് ജയന്റെ സ്റ്റൈലില്‍ പുതിയൊരു വേഷവും ശ്രദ്ധേയമായിരുന്നു. ഡ്യൂപ്പ് ഇല്ലാതെ ഏത് സാഹസിക ആക്ഷന്‍ രംഗം ചെയ്യാനും മടിയില്ലാത്ത ജയന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു മരിച്ചത്. കോളിളക്കം എന്ന സിനിമയിലെ ഹെലിക്കോപ്റ്ററില്‍ നിന്നും എടുക്കുന്ന ഒരു ഫൈറ്റ് സീനിനിടെ ജയന്‍ താഴെ വീഴുകയായിരുന്നു. അന്ന് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചൊരു വലിയ ദുരന്തമായി ജയന്റെ മരണം മാറി.

  ജഗതി ശ്രീകുമാര്‍

  അന്നും ഇന്നും മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആയിരുന്നു ജഗതി ശ്രീകുമാര്‍. 1500 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് മികച്ച ഹാസ്യതാരത്തിനുള്ള ദേശീയ പുരസ്‌കാരം 2011 ല്‍ ലഭിച്ചിരുന്നു. 2012 ല്‍ ദേശീയ പാതയില്‍ മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ ജഗതിയ്ക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം ഇനിയും പൂര്‍ണ ആരോഗ്യം പ്രാപിച്ച് വരുന്നതേ ഉള്ളു. ജഗതിയ്ക്ക് സംഭവിച്ച അപകടം വലിയൊരു ഞെട്ടലായിരുന്നു. അദ്ദേഹം സിനിമയിലേക്ക് തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

  മോനിഷ

  ആദ്യമായി അഭിനയിച്ച സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച നടിയായിരുന്നു മോനിഷ. 1986 ലായിരുന്നു നഖക്ഷതം എന്ന സിനിമയിലൂടെ മോനിഷ വെള്ളിത്തിരയിലെത്തിയത്. ആ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടാന്‍ മോനിഷയ്ക്ക് കഴിഞ്ഞിരുന്നു. അന്ന് വെറും പതിനഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന മോനിഷയുടെ വളര്‍ച്ച അതിവേഗമായിരുന്നു. 1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലച്ചേറിനുണ്ടായ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലചത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

  കലാഭവന്‍ മണി

  മലയാള സിനിമയുടെ കറുത്ത മുത്ത്. അടുത്തകാലത്ത് കേരളക്കരയെ ഇത്രയധികം വേദനപ്പിച്ച് കടന്ന പോയ താരമായിരുന്നു കലാഭവന്‍ മണി. മിമിക്‌സ് പരേഡിലൂടെ സിനിമയിലെത്തിയ കലാഭവന്‍ മണി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങി ഭാഷചിത്രങ്ങളിലും അഭിനയിച്ചിരുന്നു. കോമഡികളിലൂടെയും ലക്ഷണമൊത്ത വില്ലനായും നാടന്‍ പാട്ടുകളിലൂടെയും മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായ കലാഭവന്‍ മണി 2016 മാര്‍ച്ചിലായിരുന്നു മരണത്തിന് കീഴടങ്ങിയത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ നിന്നുമായിരുന്നു താരം മരിച്ചത്. താരത്തിന്റെ മരണത്തിന് ദുരൂഹതയുണ്ടെന്ന് തോന്നിയതിനാല്‍ പലതരത്തിലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

  മോഹന്‍ലാല്‍ സ്‌നേഹത്തോടെ സംസാരിച്ചു; അതിന് ഇത്രയും വലിയ വില കൊടുക്കണമെന്നു കരുതിയില്ലെന്ന് വിനയന്‍!

  English summary
  Those huge tragedies that shook hands with Mollywood

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more