തൊട്ടപ്പനിലെ മണ്ണിന്റെ മണമുള്ള പാട്ടുമായി ഗിരീഷ് കുട്ടൻ വീണ്ടുമെത്തുന്നു
ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും തരംഗം സൃഷ്ടിക്കാൻ പൂമരത്തിലെ ഗാനങ്ങൾക്ക് കഴിഞ്ഞിരുന്നു. പൂമരത്തിലെ എല്ലാ പട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പൂമരത്തിലെ കടവത്തൊരു തോണി, ഇനിയൊരു കാലത്തേക്കൊരു എന്നു തുടങ്ങുന്ന ഗാനത്തിന് പിന്നിൽ ലീല എൽ ഗിരീഷ് കുട്ടൻ എന്ന വ്യക്തിയായിരുന്നു. പ്രേക്ഷകരുടെ ചുണ്ടുകളിൽ വിരിഞ്ഞ ആ ഗാനത്തിനു പിന്നിൽ ലീല എൽ ഗിരീഷിന്റെ മനോഹരമായ സംഗീതമായിരുന്നു. കടവത്തൊരു തോണിയിരുപ്പൂ പാട്ടില്ലാതെ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ കണ്ടത് ലക്ഷങ്ങളായിരുന്നു. ചിത്രം ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പൂമരത്തില ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം തൊട്ടപ്പൻ. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നൽകുന്നത് ലീല ഗിരീഷ് കുട്ടനാണ്. പിഎസ് റഫീഖ് വരികൾക്ക് ഗിരീഷ് സം കുട്ടൻ സംഗീത നൽകിയ ചെമ്പുള്ള മീനേ എന്നു തുടങ്ങുന്ന ഗാനം പുറത്തു വന്നിരുന്നു. നിഖിൽ മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് തൊട്ടപ്പനിലെ മറ്റൊരു ഗാനമായ പ്രാന്തൻ കണ്ടലിൻ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നിരുന്നു. ഈ ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത് ലീല എൽ ഗിരീഷ് കുട്ടനായിരുന്നു. സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും പാട്ട് ട്രെന്റിങ്ങായിരുന്നു. പുറത്തു വന്ന പാട്ട് കൊണ്ട് തന്നെ തൊട്ടപ്പൻ പ്രേക്ഷകരുടെ ഇടയിൽ തരംഗമായിരിക്കുകയാണ്.


Click it and Unblock the Notifications











