»   »  സു സു സുധി വാത്മീകം, രാജമ്മ യാഹു,അക്കല്‍ദാമയിലെ പെണ്ണ് നാളെ മൂന്ന് ചിത്രങ്ങള്‍

സു സു സുധി വാത്മീകം, രാജമ്മ യാഹു,അക്കല്‍ദാമയിലെ പെണ്ണ് നാളെ മൂന്ന് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam


കഴിഞ്ഞ കുറച്ച് നാളായി മലയാളത്തില്‍ നല്ല ചിത്രങ്ങളുടെ കാലമായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. പൃഥ്വിരാജ് നായകനായി എത്തിയ എന്ന് നിന്റെ മൊയതീന്‍ മുതല്‍ കഴിഞ്ഞ വാരം വരെ റിലീസ് ചെയ്തതില്‍ എടുത്ത് പറയാനായി നല്ല ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രങ്ങളായിരുന്നു ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്.

ഈ ആഴ്ച നവംബര്‍ 20 നാളെ മൂന്ന് ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തുന്നത്. ജയസൂര്യയുടെ സു സു സുധി വാത്മീകം, കുഞ്ചാക്കോ ബോബനും ആസിഫ് അലിയും നായകന്മാരായി എത്തുന്ന രാജമ്മ @യാഹുക, കൂടാതെ പരസ്യ സംവിധായകന്‍ ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന അക്കല്‍ദാമിയിലെ പെണ്ണ് എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ ചില വിശേഷങ്ങളിലൂടെ.. തുടര്‍ന്ന് വായിക്കൂ..

സു സു സുധി വാത്മീകം, രാജമ്മ @യാഹു,അക്കല്‍ദാമയിലെ പെണ്ണ് നാളെ മൂന്ന് ചിത്രങ്ങള്‍

നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണ് സു സു സുധി വാത്മീകം. വിക്കനായ സുധി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിരിപ്പിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശിവതയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

സു സു സുധി വാത്മീകം, രാജമ്മ @യാഹു,അക്കല്‍ദാമയിലെ പെണ്ണ് നാളെ മൂന്ന് ചിത്രങ്ങള്‍

ആസിഫ് അലിയും കുഞ്ചാക്കോ ബോബനും ഒരേ സ്‌ക്രീനില്‍ എത്തുന്ന അഞ്ചാമത്തെ സിനിമയാണ് രാജമ്മ @യാഹു. ട്രാഫിക്, ഡോക്ടര്‍ ലവ്, സെവന്‍സ്, ഓര്‍ഡിനറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും രാജമ്മ @യാഹുവിലൂടെ പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. നവാഗതനായ രഘുറാം വര്‍മ്മയാണ് രാജമ്മ @ യാഹു സംവിധാനം ചെയ്യുന്നത്. 1983, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായിക വേഷം ചെയ്യുന്നത്.

സു സു സുധി വാത്മീകം, രാജമ്മ @യാഹു,അക്കല്‍ദാമയിലെ പെണ്ണ് നാളെ മൂന്ന് ചിത്രങ്ങള്‍

പരസ്യ ചിത്ര സംവിധായകനായ ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്. തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിന്റേത്. സ്ത്രീകള്‍ നേരിട്ടിട്ടുള്ളതും, ഭാവിയില്‍ നേരിടാന്‍ പോകുന്നതുമായ യാതനകളും പോരാട്ടങ്ങളുടേയും ഒരു നേര്‍ ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്. ശ്വേതാ മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സു സു സുധി വാത്മീകം, രാജമ്മ @യാഹു,അക്കല്‍ദാമയിലെ പെണ്ണ് നാളെ മൂന്ന് ചിത്രങ്ങള്‍

പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങള്‍ തിയേറ്ററില്‍ ഓടുന്നുണ്ട്. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ കൂടാതെ അനാര്‍ക്കലിയാണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന പൃഥ്വിരാജ് ചിത്രം.

English summary
Three malayalam films released on frieday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam