»   »  പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!

പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!

Written By:
Subscribe to Filmibeat Malayalam

അച്ഛന്റെ പേരോടു കൂടെയാണ് പൃഥ്വിരാജ് സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് മികച്ച അഭിനയ പ്രകടനത്തോടെ തന്റേതായ ഇടം കണ്ടെത്താന്‍ പൃഥ്വിരാജിന് സാധിച്ചു. ഇപ്പോള്‍ ഒന്നിനു പിറകെ ഒന്നായി വിജയങ്ങള്‍ നേടി ജൈത്രയാത്ര തുടരുകയാണ് പൃഥ്വി.

പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്

പൃഥ്വിരാജിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ധാരാളം ഹിറ്റ് ചിത്രങ്ങളുണ്ട്. എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ കൂടെ ആ പട്ടികയില്‍ എഴുതിച്ചേര്‍ക്കാമായിരുന്നു, പൃഥ്വി കൈവിട്ടില്ലായിരുന്നുവെങ്കില്‍. നോക്കാം

പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!

വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ് എന്ന ചിത്രം പൃഥ്വിരാജ് ഉപേക്ഷിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. പൃഥ്വിയെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് പോലും കഴിഞ്ഞതായിരുന്നു. അവസാന നിമിഷം പൃഥ്വിയ്ക്ക് മറ്റ് ചിത്രങ്ങളുടെ തിരക്ക് വന്നത് കാരണം മല്ലുസിംഗ് ഉപേക്ഷിക്കേണ്ടി വന്നു. പകരക്കാരനായി ഉണ്ണി മുകുന്ദനെത്തി

പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!

അത് പോലെ പൃഥ്വിരാജ് ഉപേക്ഷിച്ച മറ്റൊരു ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ്. പൃഥ്വി കൈവിട്ട അവസരം ഫഹദിനാണ് ലഭിച്ചത്. ചിത്രം വലിയ വിജയമായി തീരുകയും ഫഹദിന്റെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടായി മാറുകയും ചെയ്തു

പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!

മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ട നടനാണ് പൃഥ്വിരാജ്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനുള്ള ഒരു അവസരവും ഇതോടൊപ്പം പൃഥ്വി ഉപേക്ഷിച്ചിട്ടുണ്ട്. ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിയ്ക്ക് ക്ഷണം ലഭിച്ചിരുന്നുവത്രെ.

പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!

പൃഥ്വി കൈവിട്ട രണ്ട് മലയാള ചിത്രങ്ങളും നടന് നഷ്ടം തന്നെ. പക്ഷെ ആ ചിത്രങ്ങള്‍ ഫഹദിനും ഉണ്ണിയ്ക്കും വലിയ ബ്രേക്ക് നല്‍കി. ബോളിവുഡില്‍ കൈവിട്ട ചിത്രമായ ഹാപ്പി ന്യൂ ഇയര്‍ ആകട്ടെ, വലിയ പ്രതീക്ഷയോടെ വന്നതാണെങ്കിലും നെഗറ്റീവ് റിവ്യൂസ് ആണ് ലഭിച്ചത്.

English summary
Three superhit films that Prithviraj rejected

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam