മോഹൻലാലിന്റെ കാല് കീറി ചോര വന്നു, എന്നിട്ടും അഭിനയിച്ചു, വെളിപ്പെടുത്തലുമായി മഹേഷ്
മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും കൈനിറയെ ആരാധകരുള്ള താരമാണ് മോഹൻലാൽ. മലയാള പ്രേക്ഷകരുടേയും മോളിവുഡിന്റേയും സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. താരങ്ങളുടെ ഇടയിൽ പോലും നടന് കൈനിറയെ ആരാധകരുണ്ട്. വലിപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് നടൻ പെരുമാറുന്നത്. സിനിമ ജീവിതമായി കാണുന്ന മോഹൻലാൽ സിനിമയ്ക്ക് വേണ്ടി എന്ത് റിസ്ക്കും ഏറ്റെടുക്കാൻ തയ്യാറാണ്. മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പെടെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ ഫൈറ്റിനെ കുറിച്ച് നടൻ മഹേഷിന്റെ വാക്കുകളാണ്. ഒരു പഴയ അഭിമുഖത്തിലാണ് നടൻ ഫൈറ്റ് ചെയ്യുന്ന സ്റ്റൈലിനെ കുറിച്ചും മറ്റും വെളിപ്പെടുത്തിയത്.

വളരെ സിമ്പിളായിട്ടാണ് മോഹൻലാൽ ആക്ഷൻ സീനുകളിൽ അഭിനയിക്കുന്നതെന്നാണ് മഹേഷ് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... പലരീതിയിലുള്ള അടി കണ്ടിട്ടുണ്ട്. ഞാനും ഒരുപാട് ഇടി കൊണ്ട് തകർന്ന ഒരാളാണ്. പക്ഷെ മോഹൻലാൽ സ്റ്റണ്ട് ചെയ്യുന്നത് വളരെ താളത്തിലാണ്. നമുക്ക് ഒരിക്കലും അദ്ദേഹം സ്ട്രൈൻ ചെയ്യുന്നതായി തോന്നാറില്ല.
വളരെ സിമ്പിളായിട്ടാണ് മോഹൻലാൽ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. പാട്ടു പാടുന്ന അല്ലെങ്കിൽ ഡാൻസ് ചെയ്യുന്ന ലാഘവത്തോടൊയാണ് അദ്ദേഹം സ്റ്റണ്ട് ചെയ്യുന്നതെന്ന് മഹേഷ് അഭിമുഖത്തിൽ പഞ്ഞു. മോഹൻലാലിന്റെ സ്പടികത്തിലെ ആക്ഷൻ രംഗത്തെ കുറിച്ചു മഹേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ടാണ് പാറമടയിലെ ആ സ്റ്റണ്ട് സീൻ ചെയ്തത്. ചെരുപ്പിടാതൊ ലുങ്കയിൽ ആയിരുന്നു ആ സ്റ്റണ്ട് രംഗം ചെയ്തത്. തറയിൽ കാല് കുത്തിയാൽ മുറിയും. എന്നിട്ടും അദ്ദേഹത്തിന്റെ മുഖത്ത് എന്തെങ്കിലും ഒരു സ്ട്രൈയിൻ കാണുന്നുണ്ടോ.
പാറയിൽ കൊണ്ട് കാല് മുറിഞ്ഞ് ചോര വന്നിട്ടും ബാക്കി ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത് . വളരെ ഈസിയായി അടുത്ത ഷോട്ടിന് പോകുകയായിരുന്നു അദ്ദേഹം. സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ച ആളാണ് മോഹൻലാൽ എന്നും മഹേഷ് അഭിമുഖത്തിൽ പറഞ്ഞു. മോഹൻലാലിനോടൊപ്പം നിരവധി ചിത്രങ്ങളിൽ മഹേഷ് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











