നീയൊക്കെ എന്ത് നോക്കി നില്‍ക്കുവാണ്, മമ്മൂക്ക വഷളാക്കി, ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി മുകേഷ്
സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ മമ്മൂട്ടി തയ്യാറാണ്. വളരെ സീരിയസായിട്ടാണ് നടൻ സിനിമയെ സമീപിക്കുന്നത്. കഥാപാത്രത്തിന് ആവശ്യമായ ചെറിയ കാര്യങ്ങൾ പോലും നടൻ കൃത്യമായി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിത അത്തരത്തിലുളള സംഭവം വെളിപ്പെടുത്തുകയാണ് നടൻ മുകേഷ്. ഫ്ളവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു റിയാലിറ്റ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തയത്.
1983 ൽ പുറത്ത് ഇറങ്ങിയ സന്ധ്യയ്ക്ക് വരിഞ്ഞ് പൂവ് എന്ന സിനിമയിലുണ്ടായ സംഭവത്തെ കുറിച്ചാണ് മുകേഷ് പറയുന്നത്. അധികം ആരും ശ്രദ്ധിക്കാത്ത ആ പിഴവ് മമ്മൂട്ടി വലിയ സംഭവമാക്കി എന്നാണ് മുകേഷ് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...

മമ്മൂക്കയുടെ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിരുന്നില്ല. അതിന് ശേഷമുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ ഗാനരംഗത്തിൽ വെള്ള പാന്റും വെള്ള ഷര്‍ട്ട് ഒക്കെ ഇട്ട് ഗംഭീര ഗെറ്റപ്പിലായിരുന്നു മമ്മൂക്ക എത്തിയത്. ആ രംഗം കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. അന്ന് സിനിമ കാണാന്‍ തിയേറ്ററില്‍ പോയവരൊക്കെ ഈ രംഗം കണ്ട് കോരിത്തരിച്ചിട്ടുണ്ടാകും. അന്നൊന്നും ഈ വൈറൽ കട്ടൊന്നുമില്ലായിരുന്നു.

സിനിമ കണ്ടതിന് ശേഷം ഞാൻ മമ്മൂക്കയോട് പറഞ്ഞു സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഗംഭീരമായിരുന്നു എന്ന്. അപ്പോൾ അദ്ദേഹം എന്നോട് പാട്ട് രംഗം എങ്ങനെയുണ്ടായിരുന്നു എന്ന്. ചിത്രത്തിൽ മമ്മൂക്ക ഗിറ്റാർ വെച്ച് പാടുന്ന ഒരു സീനുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു പാട്ട് രംഗമൊക്കെ കലക്കി എന്നാൽ സംഗീതമറിയാവുന്നവര്‍ക്ക് ചെറിയ ചില പ്രശ്നം തോന്നിയെന്ന്. എന്നാൽ ആകെ മൊത്തത്തിൽ കുഴപ്പമില്ലായിരുന്നു എന്ന്. അപ്പോൾ അദ്ദേഹം പ്രശ്നത്തെ കുറിച്ച് ചോദിച്ചു.

ഈ ഗിറ്റാര്‍ വായിക്കുമ്പോള്‍ സി മൈനര്‍ കഴിഞ്ഞ് ഡി മൈനറിലേക്ക് പോകരുത്. എ മൈനര്‍ കഴിഞ്ഞേ ഡി മൈനറിലേക്ക് പോകാവൂ എന്നൊക്കെ പറഞ്ഞു. ഈ സിനിമ ഞാൻ കണ്ടത് കുറച്ച് മ്യൂസിഷ്യൻസിനോടൊപ്പമാണ്. അവർക്ക് ഈ കാര്യം പെട്ടെന്ന് മനസ്സിലായിയെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. ഇത് കേട്ടതും മമ്മൂക്ക, ഒരുത്തനും പറഞ്ഞ് തരത്തില്ലല്ലോ. അതെങ്ങനാ വിവരം ഉള്ള ഒരുത്തനും ഷൂട്ടിങ്ങ് ശ്രദ്ധിക്കില്ലല്ലോ എന്നൊക്കെ പറഞ്ഞു. എന്നാൽ ഇതിനെ ഒരു തമാശയായി വിടുമെന്നാണ് കരുതിയത്. എന്നാൽ ഇത് അങ്ങനെ വിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല
Recommended Video

കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളി ആ സിനിമയുടെ ആള്‍ക്കാരെ വിളിക്കുന്നു. നീ ഒക്കെ എന്ത് നോക്കി നില്‍ക്കുവാ എന്നൊക്കെ പറഞ്ഞ് ആകെ വഷളാക്കി. അപ്പോള്‍ ഞാന്‍ പറഞ്ഞു പോട്ടെ മമ്മൂക്ക വിട്ടേക്ക് എന്നൊക്കെ. അതൊക്കെ നമ്മള്‍ തിരുത്തണമെടാ എന്നായിരുന്നു മമ്മൂക്കയുടെ നിലപാട്. സംഭവത്തെ കുറിച്ച് മുകേഷ് പറഞ്ഞു. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ മുകേഷ് അഭിനയിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്പോയാണ് ഇവരുടേത്. പുതിയ ചിത്രം മാത്രമല്ല പഴയ സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.


Click it and Unblock the Notifications