മോഹന്‍ലാലിന് മാത്രമേ ഇതൊക്കെ പറ്റൂ, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടി കനകലത
മോഹന്‍ലാലിന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ഒരുകാലത്ത് വലിയ തരംഗമുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍
കഴിഞ്ഞെങ്കിലും ഇപ്പോഴും ആടുതോമ എന്ന കഥാപാത്രം പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. മോഹന്‍ലാലിന് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത കഥാപാത്രം കൂടിയാണ് സ്ഫടികത്തിലേത്. മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്തപ്പോഴും ലാലേട്ടന്‌റെ അത്ര പൂര്‍ണത ആടുതോമയ്ക്ക് നല്‍കാന്‍ മറ്റൊരു താരത്തിനും സാധിച്ചില്ല.
ഹസീ ഖാസിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
ഇപ്പോഴും ടിവി ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സ്ഫടികത്തിന് ലഭിക്കാറുളളത്. അതേസമയം സ്ഫടികം സമയത്ത് നടന്ന മോഹന്‍ലാലിനെ കുറിച്ചുളള ഒരു ഓര്‍മ്മ പങ്കുവെക്കുകയാണ് നടി കനകലത. സ്ഫടികത്തില്‍ അഭിനയിക്കുന്ന സമയത്താണ് അഭിനയത്തോടുളള മോഹന്‍ലാലിന്‌റെ ആത്മാര്‍ത്ഥത കണ്ടത് എന്ന് നടി പറയുന്നു.

സ്ഫടികത്തിലെ തിയ്യേറ്റര്‍ സീന്‍ എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ സമയം വന്നത്. അന്ന് ബ്രേക്ക് പറഞ്ഞില്ല, വിത്തൗട്ട് ബ്രേക്കാണ്. അപ്പോ തിയ്യേറ്ററില്‍ ഷോ വരുന്നതിന് മുന്‍പ് ആവശ്യമുളള സീനൊക്കെ എടുത്ത് ഞങ്ങള്‍ ഒഴിഞ്ഞ് കൊടുത്തു. രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്താണെന്ന് ചോദിച്ച് മോഹന്‍ലാല്‍ എത്തിയപ്പോള്‍ എല്ലാവരും അപ്പവും മുട്ടക്കറിയും എടുത്ത് കഴിക്കുവാണ്.

എനിക്ക് ഇഷ്ടമുളള ഐറ്റമാണല്ലോ ഇന്ന് എന്ന് ലാല് പറഞ്ഞു. ലാലിനെ കണ്ടതും സാറെ ഭക്ഷണം എടുക്കട്ടെ എന്ന് പ്രൊഡക്ഷന്‍ ബോയി ചോദിച്ചു. ഇപ്പോ വേണ്ട എന്നായിരുന്നു ലാലിന്റെ മറുപടി. ഷോട്ടിന് എപ്പോഴാണ് വിളിക്കുക എന്ന് പറയാന്‍ പറ്റില്ലെന്ന് ലാല് അറിയിച്ചു. ആ സമയത്ത് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റുമൊക്കെ ഭക്ഷണം കഴിക്കുന്നുണ്ട്. അപ്പോ അവര് പറഞ്ഞു; ചേട്ടാ സമയമുണ്ട് കഴിച്ചോളൂ എന്ന്.

ഇല്ല ഭക്ഷണം ഇപ്പോ വേണ്ട എന്ന് ലാല് വീണ്ടും പറഞ്ഞു. അങ്ങനെ ലാല് പറഞ്ഞിട്ടും പ്രൊഡക്ഷന്‍ ബോയ് നടന് ആഹാരം കൊണ്ടു കൊടുത്തു. പുളളി കുറച്ച് കഴിച്ച് കഴിഞ്ഞപ്പോഴത്തേക്കും ഷോട്ട് റെഡിയാണ് എന്ന് പറഞ്ഞ് വിളിക്കുവാണ്, നടി പറയുന്നു. ആ സമയത്ത് ഏതൊരു ആര്‍ട്ടിസ്റ്റ് ആണേലും കഴിച്ച് കഴിയട്ടെ, ഞാന്‍ വരാമെന്നെ പറയൂളളൂ. എന്നാല്‍ ലാല് പെട്ടെന്ന് ഭക്ഷണപാത്രം അടച്ചുവെച്ച് ഷോട്ടിനായി ഓടിയങ്ങ് പോയി.
Recommended Video

അത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ട് താരത്തെ നോക്കുവാണ്. ദൈവമേ ലാലിന് ഇത്രയും ആത്മാര്‍ത്ഥതയോ, ഭക്ഷണം കഴിക്കുന്ന സമയത്ത് അത് അടച്ചുപോവുന്നു. അന്ന് ചേട്ടാ റെഡി എന്ന് പറഞ്ഞപ്പോഴും ലാല് ഷോട്ടിനായി പോയി. പിന്നെ ലാലിന്‌റെ പൊടി പോലും അവിടെ കണ്ടില്ല. എല്ലാവര്‍ക്കും അത്ഭുതം തോന്നി. സത്യം പറഞ്ഞാല്‍ ഈ പറയുന്ന ഞാനാണെങ്കില്‍ പോലും ഇട്ടിട്ട് പോവില്ല, കനകലത പറയുന്നു. അങ്ങനെ ചെയ്യുന്നത് നമുക്ക് കുറച്ച് ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാല്‍ ലാല് ആ സെക്കന്‍ഡില് ഷോട്ടിന് പോയി. ഇതൊക്കെ ലാലിന് മാത്രമേ പറ്റൂളളൂ. വേറൊരു ആര്‍ട്ടിസ്റ്റിലും ഞാന്‍ ഇങ്ങനെയൊരു പ്രത്യേകത കണ്ടിട്ടില്ല, കനകലത അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.


Click it and Unblock the Notifications











