ജീന്‍സ് വാങ്ങി വരുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു, അനുഭവം പങ്കുവെച്ച് പൂര്‍ണിമ ഭാഗ്യരാജ്
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് പൂര്‍ണിമ ഭാഗ്യരാജ്. മോഹന്‍ലാലിന്‌റെ അരങ്ങേറ്റ ചിത്രമായി വന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനമാണ് പൂര്‍ണിമയും കാഴ്ചവെച്ചത്. നായകനും നായികയുമായി ശങ്കറും പൂര്‍ണിമയും തിളങ്ങിയപ്പോള്‍ മോഹന്‍ലാലിന്‌റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫാസിലിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ 1983ലാണ് റിലീസ് ചെയ്തത്. സിനിമയിലെ പ്രഭ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മോളിവുഡിലെ തിരക്കേറിയ നായികയായി പൂര്‍ണിമ മാറി.

1980-90 കാലഘട്ടത്തിലാണ് പൂര്‍ണിമ ഭാഗ്യരാജ് മലയാളത്തില്‍ സജീവമായിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് ശേഷവും മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്ത് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. മലയാളത്തില്‍ എറ്റവുമൊടുവിലായി സൂപ്പര്‍ താരത്തിന്‌റെ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പൂര്‍ണിമ ഭാഗ്യരാജ് അഭിനയിച്ചു. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട് നടി.
ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രകടനത്തിന് മികച്ച നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പൂര്‍ണിമയ്ക്ക് ലഭിച്ചു. ബാലചന്ദ്ര മേനോന്‍, അമോല്‍ പലേക്കര്‍, ദിലീപ്, ഷാനവാസ്, നെടുമടി വേണു തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്തിട്ടുണ്ട് നടി. അതേസമയം മോഹന്‍ലാലിനെ കുറിച്ചുളള ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് പൂര്‍ണിമ ഭാഗ്യരാജ്. ലാലേട്ടനൊപ്പം നിരവധി സിനിമകളില്‍ നടി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
തന്നോട് ജീന്‍സ് വാങ്ങി വരുമോ എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ചോദിച്ചതാണ് നടി പറഞ്ഞത്. അന്നൊക്കെ ബോംബൈയിലാണ് നല്ല ഫാഷനബിളായ മെറ്റിരീയലുകളും ഗാര്‍മെന്‌റ്‌സും ഒകെ കിട്ടുന്നത് എന്ന് നടി പറയുന്നു. അതുകൊണ്ട് ബോംബൈയില്‍ നിന്നും തിരികെ വരുമ്പോള്‍ ഒരു ജോഡി ജീന്‍സ് വാങ്ങി വരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല, പൂര്‍ണിമ ഭാഗ്യരാജ് കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം തമിഴില പ്രശസ്ത താരം ഭാഗ്യരാജിന്‌റെ ഭാര്യയാണ് പൂര്‍ണിമ. പൂര്‍ണിയ്ക്ക് സിനിമയില്‍ തിരക്കേറിയ സമയത്താണ് ഇവരുടെ വിവാഹം. വിവാഹിതയായ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഭാഗ്യരാജ് അഭിനയ രംഗത്ത് വീണ്ടും സജീവമായി. മലയാളം, തമിഴ് ഭാഷകളിലാണ് നടി തന്റെ കരിയറില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുളളത്. നാല് സിനിമകള്‍ നിര്‍മ്മിച്ച പൂര്‍ണിമ ഇപ്പോള്‍ സീരീയല്‍ രംഗത്താണ് സജീവമായത്. സീ തമിഴിലെ സൂര്യവംശം പരമ്പരയിലൂടെ നടി നിലവില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നു. പൂര്‍ണിമയ്ക്കും ഭാഗ്യരാജിനും പിന്നാലെ മകന്‍ ശാന്തനു ഭാഗ്യരാജും സിനിമയില്‍ സജീവമായിരുന്നു.
നായകനായും സഹനടനായുമെല്ലാം ശാന്തനു ഭാഗ്യരാജ് അഭിനയിച്ചു. എറ്റവുമൊടുവിലായി ദളപതി വിജയുടെ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ പ്രാധാന്യമുളള ഒരു റോളില്‍ ശാന്തനു എത്തി. അഭിനയത്തിന് പുറമെ ഡാന്‍സറായും ശ്രദ്ധേയനാണ് ശാന്തനു. മലയാളത്തിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലാണ് ശാന്തനു അഭിനയിച്ചത്. ശാന്തനുവിന് പുറമെ പൂര്‍ണിമയുടെ മകള്‍ ശരണ്യ ഭാഗ്യരാജും സിനിമയില്‍ അഭിനയിച്ചിരുന്നു. തമിഴ് ചിത്രം പാരിജാതം, മലയാള ചിത്രം ഫോട്ടോഗ്രാഫര്‍ എന്നീ സിനിമകളിലാണ് ശരണ്യ ഭാഗ്യരാജ് അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പമാണ് പൂര്‍ണിമയുടെ മകളും മലയാളത്തില്‍ എത്തിയത്.


Click it and Unblock the Notifications











