നിങ്ങള്‍ തീരെ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കാവ്യ മാധവന്റെ 52 ചിത്രങ്ങള്‍, ദിലീപ് കണ്ടല്ലോ അല്ലേ...
അഞ്ചാം വയസ്സില്‍ സിനിമയില്‍ എത്തിയതാണ് കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തില്‍ തുടങ്ങി, നവാഗതനായ ഖായിസ് മിലന്‍ സംവിധാനം ചെയ്ത ആകാശവാണി വരെ 25 വര്‍ഷങ്ങള്‍...73 ഓളം ചിത്രങ്ങള്‍...
ഉണ്ട കണ്ണുകളും പനംകുല പോലുള്ള (വരുമ്പോള്‍) മുടിയുമായി മലയാള സിനിമയില്‍ എത്തി. കാവ്യ സൗന്ദര്യം എന്നൊരു സങ്കല്‍പം തന്നെ കേരളത്തിലുണ്ടായി. കാവ്യയെ പോലുള്ള മുടി, കാവ്യയെ പോലുള്ള കണ്ണുകള്‍... കാവ്യയെ പോലുള്ള പെണ്ണായിരുന്നു കേരളത്തിലെ യുവാക്കളുടെ സങ്കല്‍പം. നീയാര് ഐശ്വര്യ റായിയോ എന്ന് കഴിഞ്ഞാല്‍ കേരളത്തിലെ പണ്‍കുട്ടികളെ കളിയാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് നീയാരാ കാവ്യ മാധവനോ എന്ന ചോദ്യമായിരുന്നു.
ഇന്റര്‍നെറ്റും ഫേസ്ബുക്കും വാട്‌സാപ്പും ഒക്കെ വരുന്നതിന് മുമ്പ്, ഒരു വശത്തേക്ക് ചരിഞ്ഞു നിന്ന് മുട്ടറ്റം വരെ എത്തുന്ന മുടി അഴിച്ചിട്ട കാവ്യയുടെ ചിത്രങ്ങള്‍ എത്ര വീട്ടിലെ ചുമരുകളില്‍ ഒട്ടിച്ചിരുന്നു എന്നത് തന്നെ ഒരു നായികയെ അത്രയേറെ സ്‌നേഹിച്ചതിന് തെളിവാണ്. ഇവിടെയിതാ അങ്ങനെ ചുമരുകളിലൊന്നും പതിയാത്ത, നിങ്ങള്‍ തീരെ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കാവ്യയുടെ ചില ഫോട്ടോകള്‍
ഫോട്ടോകള്‍ക്ക് കടപ്പാട്: കാവ്യ മാധവന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

കുട്ടിക്കാവ്യ
അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം കുഞ്ഞുടുപ്പിട്ട് കാവ്യ മാധവനും

ഊഞ്ഞാലില്‍
ഊാഞ്ഞാലില്‍ കാവ്യ. വട്ടമുഖവും നിഷ്‌കളങ്കമായ ചിരിയുമാണ് അന്നെന്ന പോലെ ഇന്നും കാവ്യയിലെ ആകര്‍ഷണം

കാവ്യയ്‌ക്കൊപ്പം കാവ്യ
ഒരു ആരാധികയ്‌ക്കൊപ്പം കാവ്യ മാധവന്‍. തന്റെ പേര് കാവ്യ എന്നായതുകൊണ്ട് മാത്രം കാവ്യ എന്ന പേര് കിട്ടിയ ആരാധികയെയാണ് കാവ്യ മടിയില്‍ ഇരുത്തിയിരിക്കുന്നത്.

നിങ്ങള്‍ തീരെ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കാവ്യ മാധവന്റെ 52 ചിത്രങ്ങള്‍, ഇതാ
കാവ്യയുടെ കണ്ണിന്റെ അഴകിനെ വര്‍ണിയ്ക്കുന്ന ഒത്തിരി ചിത്രങ്ങള്‍ തുടക്കകാലത്ത് ഉണ്ടായിരുന്നു. മലയാളത്തിലെ ഉണ്ടക്കണ്ണി എന്നാണ് കാവ്യയെ വിളിച്ചത്

കുടുംബ ചിത്രം
മറ്റൊരു കുടുംബ ചിത്രം കൂടെ, അമ്മ ശ്യാമള, അച്ഛന്‍ മാധവന്‍, ചേട്ടന്‍ മിഥുന്‍

അമ്മമ്മയ്‌ക്കൊപ്പം
അമ്മമ്മയ്‌ക്കൊപ്പം കാവ്യ മാധവന്‍

സ്‌കൂള്‍ ഫോട്ടോ
കാവ്യ മാധവന്റെ സ്‌കൂള്‍ ഫോട്ടോ. ഇതില്‍ കാവ്യയെ കണ്ടെത്തുക പ്രയാസമല്ലല്ലോ

അമ്മയ്‌ക്കൊപ്പം
മനോരമയുടെ ആഴ്ചപതിപ്പില്‍, ഈ ആഴ്ചത്തെ അമ്മയും കുഞ്ഞും എന്ന മത്സരത്തില്‍ വന്ന ഫോട്ടോ

ചേട്ടനും അമ്മയും
അമ്മയുടെ മടിയില്‍ ചിരിച്ചുകൊണ്ടിരിയ്ക്കുന്ന കാവ്യ. പിറകില്‍ ചേട്ടന്‍ മിഥുന്‍

ചേട്ടനൊപ്പം
ഉണ്ട കണ്ണും വട്ടപ്പൊട്ടും... ട്രൗസറും കുപ്പായവും വേഷവും.

ആ മുടിയഴക്
നായികയായി അരങ്ങേറിയ കാവ്യ മാധവന്റെ സൗന്ദര്യത്തിന്റെ അഴക് അന്ന് ആ മുടി തന്നെയാണ്

കലോത്സവ കാലം
സ്‌കൂള്‍ പഠനകാലത്ത് എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്ന കാവ്യ അന്നത്തെ കലാതിലകമാണ്

ബാലതാരം
ബാലതാരമായിട്ടാണ് കാവ്യ മാധവന്റെ അരങ്ങേറ്റം. പാവം ഐഎ അവാച്ചന്‍ എന്ന ചിത്രത്തില്‍ നിന്നൊരു ക്ലിക്ക്

ലോഹിതദാസിനൊപ്പം
സംവിധായകന്‍ ലോഹിതദാസിനൊപ്പം കാവ്യ മാധവന്‍

കിലുക്കം കിലുകിലുക്കം
കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാല്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം കാവ്യ മാധവന്‍. ഈ ചിത്രത്തിന് വേണ്ടിയാണ് കാവ്യ മുടി മുറിച്ചത്

അമ്മയ്‌ക്കൊപ്പം
നിറപറയുടെ പരസ്യത്തിന് വേണ്ടി മുത്തശ്ശിയുടെ വേഷമിട്ട കാവ്യ, അമ്മ ശ്യാമളയ്‌ക്കൊപ്പം.

മമ്മൂട്ടിയ്‌ക്കൊപ്പം
ബാലതാരമായി അഭിനയിക്കുന്ന കാലത്ത് കാവ്യ ഏറ്റവും കൂടുതല്‍ ഒന്നിച്ചഭിനയിച്ചത് മമ്മൂട്ടിയ്‌ക്കൊപ്പമാണ്. അഴകിയ രാവണന്‍, ഭൂതകണ്ണാടി, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങളില്‍

അരങ്ങേറ്റം
കാവ്യ മാധവന്റെ ഭരതനാട്യം അരങ്ങേറ്റത്തില്‍ നിന്ന് ഒരു ക്ലിക്ക്

ഓസ്‌ട്രേലിയന്‍ ട്രിപ്പ്
ഒരു അവധിക്കാല ആഘോഷത്തിന് ഓസ്‌ട്രോലിയയില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോ

മുടിയെവിടെ...
സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും നാട്ടിന്‍ പുറത്തുകാരിയായിട്ടു തന്നെയാണ് കാവ്യയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ടിലൂടെ മോഡേണ്‍ വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് കാവ്യ തെളയിച്ചിട്ടുണ്ട്

മോഹന്‍ലാലിനൊപ്പം
മോഹന്‍ലാലിനൊപ്പം കാവ്യ മാധവന്‍. ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്

ഓട്ടംതുള്ളല്‍
ഓട്ടം തുള്ളലിന് വേഷമിട്ടു നില്‍ക്കുന്ന കാവ്യ ഗുരുക്കന്മാര്‍ക്കൊപ്പം

ശാലീന സൗന്ദര്യം
കാവ്യയുടെ ഈ ശാലീന സൗന്ദര്യം തന്നെയാണ് മലയാളി മനസ്സ് കീഴടക്കുന്നത്

ജഗതിയ്‌ക്കൊപ്പം
ജഗതി ശ്രീകുമാറിനൊപ്പം കുട്ടി കാവ്യ

നന്ദിതദാസ്
നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് നന്ദിതാ ദാസിനൊപ്പം എടുത്ത ഫോട്ടോ

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍
കാവ്യ ആദ്യമായി നായികാ വേഷമിട്ട ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലില്‍ നിന്നും

അമ്മമ്മ
മറ്റൊരു അമ്മമ്മയ്‌ക്കൊപ്പം കാവ്യ

ഭരതനാട്യം
കലോത്സവ വേദിയില്‍ നിന്ന് ഒരു ചിത്രം കൂടെ

ഗ്രൂപ്പ് ഫോട്ടോ
കറുപ്പ് വസ്ത്രത്തില്‍ കാവ്യ മാധവന്റെയും കുടുംബത്തിന്റെയും ഒരു ഗ്രൂപ്പ് ഫോട്ടോ

അമ്മയ്‌ക്കൊപ്പം
അമ്മയ്‌ക്കൊപ്പം കാവ്യയും ചേട്ടനും

രണ്ടാം പിറന്നാള്‍
രണ്ടാം പിറന്നാളിന് എടുത്ത ഫോട്ടോയാണിത്

ആദ്യമായി പത്രത്തില്‍ വന്നത്
ആദ്യമായി പത്രത്തില്‍ വന്ന കാവ്യ മാധവന്റെ ഫോട്ടോ. ഇത് തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് കാവ്യ പറയുന്നു

സ്‌കൂളിന് മുന്നില്‍
താന്‍ പഠിച്ച ഹൈ സ്‌കൂളിന് മുന്നില്‍ കാവ്യ

ജാക്കി ഷെറഫിനൊപ്പം
അതിശയന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ബോളിവുഡ് താരം ജാക്കി ഷെറഫിനൊപ്പം

കുഞ്ഞി...
മുട്ടിലിഴയുന്ന കാല്യത്തെ കാവ്യ മാധവന്‍

വിക്രമിനൊപ്പം
ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയ കാവ്യ, തമിഴ് നടന്‍ വിക്രമിനൊപ്പം

ഗ്രൂപ്പ് ഡാന്‍സ്
നഴ്‌സറിയില്‍ പഠിക്കുമ്പോള്‍ കളിച്ച ഒരു ഗ്രൂപ്പ് ഡാന്‍സില്‍ നിന്ന്

ബാലതാരം
അന്നത്തെ ബാലതാരമാണിത്

ആദ്യത്തെ കവര്‍ ചിത്രം
ആദ്യമായി വന്ന കവര്‍ ചിത്രം ഇതായിരുന്നു. മലയാള മനോരമയുടെ ആഴ്ച പതിപ്പിന് വേണ്ടി

വരച്ചോളൂ...
അമേരിക്കയില്‍ വച്ച് ഒരു ചൈനീസ് ആര്‍ട്ടിസ്റ്റ് കാവ്യയുടെ ചിത്രം വരയ്ക്കുമ്പോള്‍

അനന്തഭദ്രത്തില്‍
അനന്തഭദ്രം എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം. കാവ്യ മാധവനെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ചിത്രത്തിലാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

അച്ഛനൊപ്പം
അച്ഛനൊപ്പം കാവ്യ മാധവനും ജ്യേഷ്ടനും

സുഹൃത്തിന്റെ പിറന്നാള്‍
സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ

കാവ്യ ദളങ്ങള്‍
കാവ്യയുടെ കാവ്യ ദളങ്ങള്‍ എന്ന ആല്‍ബം മമ്മൂട്ടിയും ഒഎന്‍വി കുറുപ്പും ലോഞ്ച് ചെയ്യുമ്പോള്‍

കൊച്ചു മിടുക്കി
ആ നില്‍പിലുണ്ട് കാവ്യ എന്ന മിടുക്കിയുടെ ലക്ഷണം

ചേട്ടനൊപ്പം
ചേട്ടനൊപ്പം ഒരു ചിത്രം കൂടെ

കല്‍പനയ്‌ക്കൊപ്പം
അന്തരിച്ച നടി കല്‍പനയ്‌ക്കൊപ്പം കാവ്യ മാധവന്‍

സനുഷ
നടി സനുഷയ്‌ക്കൊപ്പം. മീശ മാധവനില്‍ കാവ്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് സനുഷയാണ്

അച്ഛനും അമ്മയും
അച്ഛനും അമ്മയ്ക്കും നടുവില്‍ അസ്സല്‍ ചിരി പാസാക്കി കാവ്യ

ബ്ലാക്ക് ആന്റ് വൈറ്റ്
ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബ ചിത്രം

കൂട്ടുകാരിയ്‌ക്കൊപ്പം
ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത കൂട്ടുകാരി സുജ കാര്‍ത്തികയ്‌ക്കൊപ്പം


Click it and Unblock the Notifications