അങ്ങനെയൊരു ചിത്രം ഇപ്പോഴാണ് വന്നതെങ്കില്‍ എനിക്ക് പേടിയാവും കമ്മിറ്റ് ചെയ്യാന്‍, മനസുതുറന്ന് ചിപ്പി
സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നടി ചിപ്പി. തലസ്ഥാനം എന്ന ചിത്രത്തിലൂടെ മോളിവുഡിലെത്തിയ നടി തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായികയായും സഹനടിയായുമൊക്കെയാണ് ചിപ്പി തിളങ്ങിയത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും നടി അഭിനയിച്ചു. വിവാഹ ശേഷം സീരിയല്‍ രംഗത്തായിരുന്നു ചിപ്പി കൂടുതല്‍ സജീവമായിരുന്നത്.
ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
സൂര്യ ടിവിയിലെ സ്ത്രീ ജന്മം എന്ന പരമ്പരയിലൂടെയായിരുന്നു നടിയുടെ തുടക്കം. പിന്നീട് പത്തിലധികം മലയാളം സീരിയലുകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു, നിലവില്‍ എഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുളളത്. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് മുന്നേറുന്നത്.

ജനപ്രിയ സീരിയലില്‍ ശ്രീദേവി എന്ന മുഖ്യ കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. അഭിനയത്തിന് പുറമെ സാന്ത്വനത്തിന്‌റെ നിര്‍മ്മാതാവും നടി തന്നെയാണ്. അതേസമയം മമ്മൂട്ടി, മോഹന്‍ലാല്‍, ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് ചിപ്പി. അതേസമയം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം നടി പങ്കുവെച്ചിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടിക്കൊപ്പം പാഥേയം എന്ന ചിത്രത്തില്‍ ചിപ്പി അഭിനയിച്ചിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത പാഥേയത്തില്‍ ഹരിതാ മേനോന്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അന്ന് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിനേക്കാളും എക്‌സൈറ്റ്‌മെന്റ് അദ്ദേഹത്തിനെ കാണുന്നതായിരുന്നു എന്ന് ചിപ്പി പറയുന്നു.

കൊടൈക്കനാലില്‍ വെച്ചായിരുന്നു ചിത്രീകരണം നടന്നത്. സെറ്റില്‍ എറ്റവും ചെറിയ ആള്‍ ഞാനായിരുന്നു. അപ്പോ അതിന്റെ ഒരു പരിഗണന എല്ലാവരില്‍ നിന്നുമുണ്ടായിരുന്നു. പിന്നെ ചെന്നപ്പോ തന്നെ എല്ലാവര്‍ക്കും മനസിലായി യാതൊരു ബോധവുമില്ലാ എന്നുളള കാര്യം. ഒരു പിടിയും ഇല്ലാതെയാണ് വന്നിരിക്കുന്നത്. അപ്പോ ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് അവര് തന്ന കെയറിനെ കുറിച്ചെല്ലാം.

അന്ന് എനിക്ക് ഒന്നും മനസിലായില്ല. ഇപ്പോ ഒകെ എനിക്ക് അങ്ങനെയൊരു സിനിമയിലേക്ക് കിട്ടിയാല്‍ ചിലപ്പോ പേടിയായിരിക്കും. കാരണം അത്രയും വലിയ ആളുകളായിരുന്നു ആ സിനിമയ്ക്ക് പിന്നില്‍. ലോഹിതദാസ് സാര്‍, ഭരത് ഗോപി സര്‍, മമ്മൂക്ക, നെടുമുടി വേണു അങ്കിള്‍. ഇപ്പോഴെങ്ങാനും ആയിരുന്നെങ്കില്‍ ഇവരുടെ കൂടെ നമ്മള്‍ പേടിക്കും.
Recommended Video

എന്നാല്‍ അന്ന് ഒന്നും അറിയില്ല. അതുകൊണ്ട് എനിക്ക് സെറ്റില്‍ ടെന്‍ഷനൊന്നും ഇല്ലായിരുന്നു. അങ്കിള് എന്നെ അഭിനയിപ്പിച്ചതും അങ്ങനെയാണ്. നീ അവിടുന്ന് ഇങ്ങോട്ട് നടന്നുവാ എന്ന് പറഞ്ഞാല്‍ ഞാന്‍ നടന്നുവരും, എന്റെയടുത്ത് പരിഭ്രമിച്ച് വരാനൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ മുഖത്ത് അതെല്ലാം ഉണ്ടാകും. അഭിമുഖത്തില്‍ ചിപ്പി പറഞ്ഞു.


Click it and Unblock the Notifications