മമ്മൂട്ടിയുടെ അഭിനയം കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി, നയന്‍താരയുടെ കൂടെ അഭിനയിച്ചപ്പോള്‍ നടന്നത്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി മലയാളത്തിന്‍രെ മെഗാസ്റ്റാറായി മാറുകയായിരുന്നു മമ്മൂട്ടി. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പുതുമയും വ്യത്യസ്തതയുള്ളതുമായ കഥാപാത്രങ്ങള്‍ക്കാണ് എന്നും താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് താരം പറഞ്ഞിരുന്നു. ആരാധകരെ മാത്രമല്ല സംവിധായകരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള അഭിനയവും മമ്മൂട്ടി പുറത്തെടുത്തിട്ടുണ്ട്. അത്തരത്തിലുള്ളൊരു അനുഭവത്തെക്കുറിച്ചാണ് സംവിധായകനായ സിദ്ദിഖ് തുറന്നുപറഞ്ഞത്.
കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ സിദ്ദിഖ് മമ്മൂട്ടിയെക്കുറിച്ച് വാചാലനായത്. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു സിദ്ദിഖ് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും നയന്‍താരയും നായികാനായകന്‍മാരായെത്തിയ ഭാസ്‌കര്‍ ദി റാസ്‌കലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

മമ്മൂട്ടിയും മകനും കാറില്‍ പോവുന്ന സമയത്തുള്ളൊരു രംഗത്തിലായിരുന്നു അത്. കാറില്‍ പോവുന്നതിനിടയില്‍ മമ്മൂക്കയുടെ അടുത്ത് ആ പയ്യന്‍ ചോദിക്കുന്ന കാര്യമുണ്ട്. നയന്‍താരയെക്കുറിച്ച് പറയുന്നുണ്ട്. എന്തൊരു സോഫ്റ്റാണ്, കെയറിങാണ്, ലവ്വിങാണ് എന്നൊക്കെ. ഇത് പോലെ തന്നെയായിരിക്കില്ലേ എന്‍രെ അമ്മയെന്നും മകന്‍ അച്ഛനോട് ചോദിക്കുന്നുണ്ട്. ആ എന്നായിരുന്നു മറുപടിയായി തിരക്കഥയില്‍ എഴുതിയിരുന്നത്. ആ എന്ന് ഉടനെ പറയരുത്, അതിനൊരു ഡിലേ കൊടുക്കണം. ആ സമയത്ത് ഭാര്യയെക്കുറിച്ചൊന്ന് ഓര്‍ക്കണം. ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.
അതാണ് നടനെന്ന് പറയുന്നത്. നമ്മള്‍ ആ മാറ്റര്‍ അങ്ങ് പറഞ്ഞ് കൊടുത്താല്‍ മതി. കട്ട് ചെയ്ത് കഴിഞ്ഞിട്ടും തന്റെ കണ്ണ് നിറഞ്ഞുപോയിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. അത്രയും ഇമോഷണലായിരുന്നു ആ രംഗം. ആ ടൈമിങ്ങും അപാരമായിരുന്നു. ആ സീന്‍ അത്രയും മനോഹരമായി മാറുകയായിരുന്നു. പേപ്പറില്‍ എഴുതി വെച്ചത് അതേ പോലെ പകര്‍ത്തുന്നതായിരുന്നുവെങ്കില്‍ അത് വേറെ രീതിയിലായേനെ. സംവിധായകനും നടനും ചേര്‍ന്ന് ആ രംഗം മനോഹരമാക്കുകയായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.

Recommended Video
2015 ലായിരുന്നു ഭാസ്‌കര്‍ ദ റാസ്‌കല്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഭാസ്‌കരന്‍ പിള്ളയായി മമ്മൂട്ടി എത്തിയപ്പോള്‍ ഹിമയായാണ് നയന്‍താര എത്തിയത്. മമ്മൂട്ടിയും നയന്‍താരയും മാത്രമല്ല ഇവരുടെ മക്കളായി സനൂപും അനിഖയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇഷ തല്‍വാറും ചിത്രത്തില്‍ അതിഥി താരമായെത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











