നവ്യയെ നേരിൽ കണ്ട് ക്ഷമ ചോദിച്ചിരുന്നു, വെളിപ്പെടുത്തലുമായി സംവിധായകൻ കെ മധു
നന്ദനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ നടിയും ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രവും ചർച്ചാ വിഷയമാണ്. ബാലമണിയെ കുറിച്ച് ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് നടിയുടെ കരിയർ മാറിയത്. ഇപ്പോഴിത നവ്യയോട് ക്ഷമ ചോദിച്ചതിനെ കുറിച്ച് നടിയുടെ അമ്മാവനും സംവിധായകനുമായ കെ. മധു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നായിക കേന്ദ്രീകൃതമായ തന്റെ ഒരു ഹിറ്റ് സിനിമയില്‍ നവ്യ നായര്‍ക്ക് പ്രധാന വേഷം കൊടുക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ അത് ഇതുവരെ സാധിച്ചു കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് നവ്യയെ നേരിൽ കണ്ട് ക്ഷമ ചോദിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്. വളരെ അപൂർവ്വമായിട്ടാണ് കെ മധു നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...
"ഞാന്‍ ചെയ്ത ഒരു ഹിറ്റ് സിനിമയിലെ പ്രധാന വേഷം ഞാന്‍ നവ്യക്ക് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്കതിനു സാധിച്ചില്ല. അതിനു ഞാന്‍ അവളോട് നേരിട്ട് കണ്ടപ്പോള്‍ ക്ഷമ പറഞ്ഞിരുന്നു.പക്ഷേ നവ്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ക്രെഡിറ്റ് എനിക്ക് എടുക്കാം. മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം അവള്‍ ആദ്യമായി അഭിനയിച്ചത് എന്റെ സിനിമയിലൂടെയാണ്. 'ചതുരംഗം' സിനിമ ചെയ്തപ്പോള്‍ അതില്‍ മോഹന്‍ലാലിന്‍റെ നായികയാകാന്‍ ഞാന്‍ നവ്യയെയാണ് വിളിച്ചത്. അത് പോലെ സേതുരാമയ്യര്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും അവള്‍ അഭിനയിച്ചു"- സംവിധായകൻ പറഞ്ഞു.
Recommended Video
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ സിബിഐയുടെ അഞ്ചാം പതിപ്പിന്റെ തയ്യാറെടുപ്പിലാണ് കെ മധു. എസ്എൻ സ്വാമി തന്നെയാണ് അഞ്ചാം പതിപ്പിന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാസ്ക്കറ്റ്കില്ലിങ് രീതിയാണ് ചിത്രത്തിൽ പറയുന്നത്. 2012 ന് ശേഷം കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ വർഷം ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല.


Click it and Unblock the Notifications