ആറരയ്ക്ക് മുല്ലപ്പൂ ചൂടി ഇരുന്നിട്ട് കാര്യമില്ലെന്ന് ഭാര്യയ്ക്ക് മനസിലായി! പിന്നെ മുല്ലപൂവും വേണ്ടാതായി;ജഗതി
വാഹനാപകടത്തിന് ശേഷം വിശ്രമ ജീവിതത്തിലായ നടന്‍ ജഗതി ശ്രീകുമാര്‍ അടുത്തിടെ ചില പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നടക്കാനോ നന്നായി സംസാരിക്കാനോ ഒന്നും സാധിക്കാത്ത അവസ്ഥയിലാണ് താരമിപ്പോഴും. എന്നിരുന്നാലും ഈ അവസ്ഥയില്‍ സിനിമകളില്‍ അഭിനയിക്കാനും താരത്തിന് സാധിച്ചിരുന്നു. അതേ സമയം മുന്‍കാലങ്ങളില്‍ ജഗതി നടത്തിയ ചില അഭിമുഖങ്ങളുടെ വീഡിയോ വൈറലാവുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി കല്‍പനയുടെ കൂടെ കൈരളി ടിവിയ്ക്ക് നല്‍കിയൊരു അഭിമുഖത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. അവതാരകയായിട്ടെത്തിയ കല്‍പന ജഗതിയോട് വിശേഷങ്ങള്‍ ചോദിച്ചു. അങ്ങനെ നാടക എഴുത്തുകാരന്‍ കൂടിയായിരുന്ന നടന്റെ പിതാവിനെ കുറിച്ചുള്ള ചോദ്യത്തിന് വളരെ രസകരമായൊരു കഥയാണ് പങ്കുവെച്ചത്. ഭാര്യയുടെ അടുത്ത് വളരെ രഹസ്യമായി പോവേണ്ടി വന്ന അവസ്ഥയെ കുറിച്ചാണ് തമാശരൂപേണ ജഗതി വെളിപ്പെടുത്തിയത്.

കല്‍പനയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് തന്റെ അച്ഛന്റെ തമാശയെ കുറിച്ച് ജഗതി സംസാരിച്ചത്. അദ്ദേഹം എപ്പോഴും ചിരിക്കുന്ന ആളാണ്. ഇടയ്ക്ക് എന്നെയും കളിയാക്കും. എന്ത് പറഞ്ഞാലും തിരിച്ച് എന്നിലേക്ക് തന്നെ അച്ഛന്‍ അത് കൊണ്ടേത്തിക്കും. ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് അപ്പോള്‍ തോന്നി പോകും. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് എന്റെ കല്യാണം കഴിഞ്ഞ സമയമാണ്. ഷൂട്ടിങ്ങ് ഇല്ലാത്ത ദിവസങ്ങളിലും ഞാന്‍ വീട്ടിലിരിക്കില്ല, പുറത്ത് പോകും. അമൃത ഹോട്ടലിലോ മസ്‌കറ്റ് ഹോട്ടലിലോ ഒക്കെ വൈകുന്നേരങ്ങളില്‍ പോയി കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞിരിക്കും. തിരിച്ച് വീട്ടിലെത്തുന്നത് പന്ത്രണ്ട് മണിക്കോ ഒരു മണിക്കോ ഒക്കെ ആയിരിക്കും.
അമ്മയെ കൊണ്ട് അച്ഛന്‍ എന്നോട് വൈകി വരരുതെന്ന് പറയിപ്പിച്ചു. പുതിയൊരു പെണ്‍കുട്ടി വീട്ടിലേക്ക് വന്നിരിക്കുകയാണ്. അവള്‍ നിന്റെ ഭാര്യയാണ്. എട്ടര ആവുമ്പോഴെക്കും വീട്ടിലേക്ക് വരണം. അവളെന്ത് വിചാരിക്കുമെന്ന് ഒക്കെ അമ്മ പറഞ്ഞു. അവളെന്ത് വിചാരിക്കാനാണെന്ന് ഞാനും ഓര്‍ത്തു. കാരണം ഷൂട്ടിങ്ങിനെന്ന് പറഞ്ഞാണ് പോവുക. അവളതേ ചിന്തിക്കുകയുള്ളു. പിന്നെ നേരത്തെ വരാന്‍ വേണ്ടി ഞാന്‍ ശ്രമിച്ചെങ്കിലും ഒരിക്കലും അത് പാലിക്കാന്‍ പറ്റിയിട്ടില്ല.
വിവാഹം കഴിഞ്ഞ് രണ്ട് മാസമായതോടെ ഞാന്‍ വൈകിയെ വീട്ടില്‍ കയറത്തുള്ളു എന്ന കാര്യം എന്റെ ഭാര്യയ്ക്ക് മനസിലായി. വൈകുന്നേരം ആറരയ്ക്ക് മുല്ലപ്പൂ ചൂടി ഇരുന്നിട്ട് കാര്യമില്ലെന്ന് പാവം സ്ത്രീയായ ഭാര്യയ്ക്ക് മനസിലായി. പിന്നെ മുല്ലപ്പൂവൊന്നുമില്ല. ഞാന്‍ വാങ്ങി കൊടുത്താല്‍ ചൂടും എന്ന അവസ്ഥയായി. അങ്ങനെ മാറി. പിന്നെ കഞ്ഞിയും പയറുമാണ് രാത്രിയിലെ എന്റെ മുഖ്യ ആഹാരം. പുറത്ത് പോയാലും ഹോട്ടലില്‍ നിന്ന് കഴിക്കുന്നത് എനിക്കിഷ്ടമല്ല.
അങ്ങനെ ഒരു ദിവസം രാത്രി പന്ത്രണ്ടരയ്ക്കാണ് ഞാന്‍ കയറി ചെല്ലുന്നത്. അന്ന് വീട്ടില്‍ ലൈറ്റൊന്നുമില്ല. കോണിംഗ് ബെല്‍ അടിച്ചാല്‍ പപ്പ ഉണരുന്നത് കൊണ്ട് ഞാന്‍ ഞങ്ങളുടെ മുറിടുയടെ ജനലിലില്‍ മെല്ലെ മുട്ടുകയാണ് ചെയ്തത്. ഒരാള്‍ക്ക് മാത്രം കേള്‍ക്കാനുള്ള ശബ്ദമേ അതിന് ഉണ്ടാവുകയുള്ളു. അപ്പോള്‍ അകത്തെ മുറിയില്‍ വെട്ടം തെളിയും. വെട്ടം കണ്ടിട്ട് ആരും എഴുന്നേല്‍ക്കണ്ട, അത് ഓഫാക്കിയിട്ട് വാതില്‍ മെല്ലെ തുറക്കാന്‍ പറഞ്ഞു. ശരിക്കും ഒരു ഭാര്യയുടെ അടുത്ത് പോകുന്നത് പോലെയല്ല ഞാന്‍ അവിടേക്ക് കയറി ചെല്ലുന്നത്.
എന്നും വൈകി വരുന്നതിന്റെ പേരില്‍ ഭാര്യയുടെ മുന്നില്‍ വെച്ച് അച്ഛന്‍ വഴക്ക് പറഞ്ഞാല്‍ അതെനിക്ക് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടാണ് ഒച്ചയുണ്ടാക്കാതെ രഹസ്യമായി കയറി ചെല്ലുന്നത്. ഹോട്ടലില്‍ നിന്നും ആഹാരം കഴിക്കാത്തത് കൊണ്ട് ഞാന്‍ ഭാര്യയോട് കഞ്ഞിയുണ്ടോന്ന് പതിയെ ചോദിച്ചു. അപ്പോള്‍ ഇരുട്ടില്‍ നിന്നൊരു ശബ്ദം, 'ഞാന്‍ ഇവിടെ തന്നെയുണ്ടടേ, ഉറങ്ങിയിട്ടില്ലെന്ന്'. നോക്കുമ്പോള്‍ അച്ഛന്‍ അവിടെ ഉറങ്ങാതെ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ വരാത്തത് കൊണ്ട് ഭാര്യയ്ക്ക് അച്ഛന്‍ കൂട്ടിരിക്കുകയായിരുന്നു. ശരിക്കും ഞാന്‍ അവിടെ ദ്രവിച്ച് പോയെന്ന് പറയാമെന്നും ജഗതി കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications