അത് ശരിയായില്ല, ഇവിടെ അച്ഛനും മോളുമൊന്നുമില്ല, പൊതുവേദിയിൽ സുജാതയെ തിരുത്തി യേശുദാസ്
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരവു അഭിമാനവുമാണ് ഗാനഗന്ധർവൻ കെജെ യേശുദാസ്. അദ്ദേഹത്തിന്‌റെ 82ാം ജന്മദിനമായിരുന്നു ഇന്ന്. ഗാനഗന്ധർവന് പിറന്നാൾ ആശംസ നേർന്ന് സിനിമലോകവും ആരാധകരും എത്തിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ ദിവസം തുടങ്ങുന്നത് കെജെ യേശുദാസിന്റെ പാട്ടിലൂടൊണ്. ഇന്നും പുതുമയോടെയാണ് ഗാനഗന്ധർവന്റെ പഴയ പാട്ടുകൾ ശ്രവിക്കുന്നത്.
അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയിലാണ് കെജെ യേശുദാസ് ജനിക്കുന്നത് . അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും മുൻനിരയിൽ തന്നെയാണ് യേശുദാസിന്റെ സ്ഥാനം.

1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന ചിത്രത്തിൽ ഗാനം ആലപിച്ച് കൊണ്ടാണ് പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. . എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട് ഒന്നിന് പുറകെ ഒന്നായി യേശുദാസിനെ തേടി പാട്ടുകൾ എത്തുകയായിരുന്നു. 2021 ഡിസംബർ 31 ന് പുറത്ത് ഇറങ്ങിയ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഗാനം ആലപിച്ചത്.

സുജായ്ക്ക് പിതൃതുല്യനാണ് യേശുദാസ്. അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗത്തെ പോലെയാണ്. 9ാം വയസ് മുതൽ യേശുദാസിനോടൊപ്പം ഗാനമേള വേദികളിൽ സുജാതയും ഉണ്ടായിരുന്നു. 2000 ഓളം ഗാനങ്ങൾ അദ്ദേഹത്തിനോടൊപ്പം പാടിയിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇരുവരും ഒന്നിച്ച് പാടുന്ന സ്റ്റേജ് ഷോയുടെ വീഡിയോയാണ്. പാട്ടിന്റെ തുടക്കത്തിലെ സംഭാഷണംശരിയവാത്തത് കൊണ്ട് വീണ്ടും പാടിപ്പിക്കുകയാണ് യേശുദാസ്. ഗാനഗന്ധർവന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഈ വീഡിയോ വീണ്ടും വൈറൽ ആയത്

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ എന്റെ എല്ലാം എല്ലാം അല്ലേ എന്ന് തുടങ്ങുന്ന ഗാനമാണ് യേശുദാസും സുജാതയും ചേർന്ന് പാടുന്നത്. പാട്ടിന്റെ തുടക്കത്തിലെ സംഭാഷണം പറയുന്നത് ശരിയാവാത്തത് കൊണ്ട് സുജാതയോട് സെക്കന്റ് ടേക്ക് എടുക്കാൻ ആവശ്യപ്പെടുകയാണ് യേശുദാസ്. "അത് ശരിയായില്ല. ഇവിടെ അച്ഛനും മോളുമൊന്നുമില്ല. സിറ്റുവേഷന് അനുസരിച്ച് പാടുക," എന്നും അദ്ദേഹം പറയുണ്ട്. പിന്നീട് സുജാത വളരെ കൃത്യമായി തന്നെ അത് പറയുകയായിരുന്നു. സെക്കൻഡ് ടേക്ക് എടുക്കാൻ പറഞ്ഞ യേശുദാസ് സുജാതയെ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
Recommended Video

യേശുദാസിന് പിറന്നാൾ ആശംസ നേർന്ന കെഎസ് ചിത്രയും എത്തിയിരുന്നു. ' പിറന്നാൾ ദിനത്തിൽ, പ്രിയപ്പെട്ട ദാസേട്ടന് ജന്മദിനാശംസകൾ നേരുകയാണ് കലാലോകം. "നമ്മുടെ ഒരേയൊരു ദാസേട്ടന് ജന്മദിനാശംസകൾ. എല്ലാ ഹൃദയങ്ങളെയും സ്പർശിക്കുന്ന ശബ്ദം. ഗായകർക്ക് നിങ്ങളൊരു യഥാർത്ഥ പ്രചോദനമാണ്. ദൈവം സമൃദ്ധമായി നൽകിയ കഴിവുകൾക്കൊപ്പം നിങ്ങൾ ഏകമനസ്സോടെയും തികഞ്ഞ ശ്രദ്ധയോടെയും പ്രവർത്തിച്ചു. നിങ്ങളുടെ ശബ്ദം കേൾക്കാതെ ഒരുടെയും ഒരു ദിവസം പോലും കടന്നുപോവുന്നില്ല. മഹാനായ കർമ്മയോഗിയ്ക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി എന്റെ എല്ലാ പ്രാർത്ഥനകളും," ടി കെ എസ് ചിത്ര കുറിച്ചു.


Click it and Unblock the Notifications











