ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ജീവിക്കാനിഷ്ടമില്ല; ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് നടി നന്ദിനി

മലയാളികള്‍ക്ക് നന്ദിനിയും തമിഴിലെ പ്രേക്ഷകര്‍ക്ക് കൗസല്യയുമാണ് നടി നന്ദിനി. മലയാളത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. ഓരോന്നും ഒന്നിനൊന്ന് മികച്ച വേഷങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. അതേ സമയം കരിയറില്‍ ഇത്രയും ശോഭിച്ചിട്ടും നന്ദിനി വിവാഹം കഴിച്ചില്ലെന്നത് ആരാധകരെയും നിരാശപ്പെടുത്തിയ കാര്യമാണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ മുപ്പതിന് തന്റെ നാല്‍പ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് നടി. ഇത്ര പ്രായമായിട്ടും നന്ദിനിയെന്താണ് വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി മുന്‍പൊരു അഭിമുഖത്തിലൂടെ നന്ദിനി തന്നെ പറഞ്ഞിരുന്നു. നടിയുടെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണിപ്പോള്‍.

ശരിക്കും പേരായ കവിത എന്നത് മാറ്റി നന്ദിനി എന്ന പേരില്‍ നടി അറിയപ്പെട്ടു

ഏപ്രില്‍ 19 എന്ന ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. അങ്ങനെ ശരിക്കും പേരായ കവിത എന്നത് മാറ്റി നന്ദിനി എന്ന പേരില്‍ നടി അറിയപ്പെട്ടു. എന്നാല്‍ രണ്ടാമത് തമിഴില്‍ അഭിനയിച്ചപ്പോള്‍ കൗസല്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ഇതോടെ തമിഴ്‌നാട്ടില്‍ നടി കൗസല്യയായിട്ടും അറിയപ്പെടാന്‍ തുടങ്ങി. മലയാളത്തിനും തമിഴിനും പുറമേ തെലുങ്ക്, കന്നട, തുടങ്ങി പല ഭാഷകളിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴും സജീവമായി നില്‍ക്കുകയാണ്.

ഇത്രയും സുന്ദരിയായ നന്ദിനി എന്താ വിവാഹം കഴിക്കാത്തത്

ഇത്രയും സുന്ദരിയായ നന്ദിനി എന്താ വിവാഹം കഴിക്കാത്തതെന്ന് പലപ്പോഴും നടിയോട് ആരാധകര്‍ ചോദിച്ചിട്ടുള്ളതാണ്. എന്നാല്‍ മുന്‍പൊരിക്കല്‍ നടി അതിന് വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്.

'വിവാഹം കഴിഞ്ഞതിന് ശേഷം ഭര്‍ത്താവും കുട്ടികളും എന്ന ഇടുങ്ങിയ ഒരു വൃത്തത്തിനുള്ളില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ സ്വതന്ത്രയായി നടക്കുന്നതില്‍ സന്തോഷമാണ്. അത് നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്', നന്ദിനി പറഞ്ഞത്.

 കരിയറില്‍ ഫോക്കസ് ചെയ്യുന്നതിനാല്‍ പല നടിമാരും വിവാഹത്തോട് നോ പറയാറുണ്ട്

കരിയറില്‍ ഫോക്കസ് ചെയ്യുന്നതിനാല്‍ പല നടിമാരും വിവാഹത്തോട് നോ പറയാറുണ്ട്. എന്നാല്‍ ഒരു പ്രത്യേക സാഹചര്യമെത്തുമ്പോള്‍ അവരെല്ലാം വിവാഹിതരാവുകയും പിന്നീട് അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തുകയുമൊക്കെ ചെയ്യാറുണ്ട്. അങ്ങനെയുള്ളപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നന്ദിനി എത്തിയത്. ഇത് ആരാധകരെ പോലും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

വിവാഹം താന്‍ സ്വപ്‌നം കാണുന്നുണ്ടെന്ന് അടക്കം നടി പറഞ്ഞു

എന്നാല്‍ ഈ നിലപാട് നടി പിന്നീട് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. വിവാഹം താന്‍ സ്വപ്‌നം കാണുന്നുണ്ടെന്ന് അടക്കം നടി പറഞ്ഞെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. നന്ദിനി വൈകാതെ വിവാഹിതയായേക്കുമെന്നാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. മാത്രമല്ല വിവാഹത്തെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് നടി പറഞ്ഞതുമൊക്കെ വൈറലാവുകയും ചെയ്തിരുന്നു.

 ഇപ്പോള്‍ വിവാഹമാണ് എന്റെ സ്വപ്‌നങ്ങളിലുള്ള കാര്യം

'തന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ വിവാഹമാണ് എന്റെ സ്വപ്‌നങ്ങളിലുള്ള കാര്യം. തന്റെ വീട്ടില്‍ ഇതിന്റെ പ്ലാനുകള്‍ നടക്കുന്നുണ്ടെന്നും', നന്ദിനി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ വിഷയം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ഇതോടെ എല്ലാവരും ഈ വാര്‍ത്ത തന്നെ മറന്നു.

 തെലുങ്കിലും തമിഴിലുമായി സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി

വൈകാതെ കൂടുതല്‍ കാര്യങ്ങള്‍ നടിയോ അടുത്തവൃത്തങ്ങളോ വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ തെലുങ്കിലും തമിഴിലുമായി സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇതിനൊപ്പം ടെലിവിഷന്‍ സീരിയലിലും സജീവമാണ്.

More from Filmibeat

Read more about: nandini നന്ദിനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X