മഞ്ജു വാര്യരുടെ വിവാഹം കഴിഞ്ഞ സമയത്തായിരുന്നു ആ കൂടിക്കാഴ്ച, ആ സ്നേഹം ഇപ്പോഴും മനസ്സിലുണ്ട്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയവും ആലാപനവും മാത്രമല്ല നിര്‍മ്മാതാവായും താരമെത്തുന്നുണ്ട്. ലളിതം സുന്ദരം, കയറ്റം ഈ രണ്ട് സിനിമകളുടെ നിര്‍മ്മാണ പങ്കാളി കൂടിയാണ് മഞ്ജു വാര്യര്‍.
എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ലെങ്കിലും ചെയ്തതെല്ലാം എന്നെന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്ന തരത്തിലുള്ളവയാണ്. ഇടവേളയ്ക്ക് ശേഷമുള്ള വരവിലാണ് താന്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയതെന്ന് താരം പറഞ്ഞിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രങ്ങളുടെ ഭാഗമാവാനും, ബയോപിക് സിനിമയില്‍ അഭിനയിക്കാനുമൊക്കെയുള്ള അവസരം മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. കമല്‍ സംവിധാനം ചെയ്ത ആമിയില്‍ മാധവിക്കുട്ടിയായും കമലാസുരയ്യയായും അഭിനയിച്ചിരുന്നു താരം. മാധവിക്കുട്ടിയെ നേരില്‍ കണ്ടതിനെക്കുറിച്ച് തുറന്നുപറയുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ആമിയെ കണ്ടത്
ഡോക്ടര്‍ സന്തോഷ് തോമസായിരുന്നു മഞ്ജു വാര്യരെ മാധവിക്കുട്ടിക്ക് മുന്നിലേക്കെത്തിച്ചത്. എല്ലാവരും ആമിയെന്നാണ് വിളിക്കുന്നത്, ഞാന്‍ അമ്മയെന്നാണ് വിളിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. കുറേക്കാലമായി എന്നോട് പറഞ്ഞിരുന്നു മഞ്ജു വാര്യരെ കാണണമെന്ന്. ഒരുപാട് നാളായി ഇരുവരും ആഗ്രഹിച്ച കൂടിക്കാഴ്ചയായിരുന്നു അന്നത്തേത്. അന്നത്തെ ആ കൂടിക്കാഴ്ച ആമിയായുള്ള പകര്‍ന്നാട്ടത്തിന് എത്രമാത്രം സഹായകമായെന്നും ഡോക്ടര്‍ മഞ്ജു വാര്യരോട് ചോദിച്ചിരുന്നു. കമലിനൊപ്പം ആമി വിശേഷങ്ങള്‍ പങ്കുവെച്ചതിന്റെ വീഡിയോയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.

വിവാഹം കഴിഞ്ഞ ഉടനെ
ഞങ്ങളുടെ വിവാഹം കഴിഞ്ഞ ഉടനെയായിരുന്നു ആ കൂടിക്കാഴ്ച. ഞങ്ങളുടെ സുഹൃത്തായിരുന്നു ഡോക്ടര്‍ സന്തോഷ്. എന്നെ കാണണമെന്ന് പറഞ്ഞപ്പോള്‍ സന്തോഷേട്ടനാണ് ഞങ്ങളെ അവിടേക്ക് കൊണ്ടുപോയത്. എന്നെ കാണണമെന്ന ആഗ്രഹം സന്തോഷേട്ടനോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ തന്നെ ഒരുപാട് സന്തോഷം തോന്നിയിരുന്നു. വളരെയധികം സന്തോഷത്തോടെ ഓടിപ്പോവുകയായിരുന്നു ചെയ്തതെന്നും മഞ്ജു വാര്യര്‍ ഓര്‍ത്തെടുക്കുന്നു.

ഇപ്പോഴും ഓര്‍മ്മയുണ്ട്
ഭയങ്കര സ്‌നേഹത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. എന്തൊരു സുന്ദരിക്കുട്ടിയാണ്, ഓറഞ്ച് സാരിയണിഞ്ഞ് കുപ്പിവളയൊക്കെ ഇട്ടാണ് ഞാന്‍ പോയത്. കുപ്പിവള ഇഷ്ടമാണോ, എനിക്കും ഇഷ്ടമാണെന്നൊക്കെ പറഞ്ഞിരുന്നു. കൈയ്യൊക്കെ പിടിച്ച് കുറേ നേരം അടുത്തിരുന്ന് സംസാരിച്ചിരുന്നു. ഊണൊക്കെ കഴിഞ്ഞാണ് അന്ന് അവിടെ നിന്നും മടങ്ങിയത്. അന്ന് സുലോചാന്റിയേയും ബാലാമണിയമ്മയേയുമൊക്കെ കണ്ടിരുന്നു. പിന്നീട് കണ്ണെഴുതി പൊട്ടും തൊട്ടിലൂടെ ജൂറി അവാര്‍ഡ് ലഭിച്ചപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം സന്തോഷേട്ടനെക്കൊണ്ട് എനിക്ക് ബൊക്കെ കൊടുത്തയച്ചിരുന്നു. നീര്‍മാതളം പൂത്ത കാലമെന്ന പുസ്തകത്തില്‍ ഒ്പ്പിച്ച് കൊടുത്തയച്ചിരുന്നുവെന്നും മഞ്ജു വാര്യര്‍ ഓര്‍ത്തെടുക്കുന്നു.
Recommended Video

അതേ പോലെ തന്നെ
ആ പുസ്തകം വായിച്ചു. എന്തോ ഒരു നിയോഗം പോലെയായിരുന്നു ആ കൂടിക്കാഴ്ച. സ്‌നേഹത്തിന്റെ തണുപ്പുള്ള ഓര്‍മ്മയാണ് ആ കൂടിക്കാഴ്ചയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത്. മഞ്ജു വാര്യര്‍ ആമിയായി അഭിനയിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു വിനോദിനി പറഞ്ഞത്. അമ്മയുടെ പൊട്ടും മുടിയും നടപ്പുമെല്ലാം അതേ പോലെ ചെയ്തിരുന്നു. മഞ്ജു വാര്യര്‍ ചെയ്താല്‍ ശരിയാവുമെന്നായിരുന്നു ഞങ്ങളെല്ലാം പറഞ്ഞത്.


Click it and Unblock the Notifications