മോഹൻലാലിനെ ഇഷ്ടമല്ലെയെന്ന് ആരാധകനോട് മമ്മൂട്ടി, താരത്തിന്റെ വാക്ക് വൈറൽ, പൊളിയാണെന്ന് പ്രേക്ഷകർ

മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തലമുറ വ്യത്യാസമില്ലാതെയാണ് മമ്മൂട്ടിയെ ആരാധകർ നെഞ്ചിലേറ്റുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും മെഗാസ്റ്റാർ മമ്മൂക്കയാണ്. പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിലും മമ്മൂട്ടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ഇത് കിട്ടുന്ന അവസരങ്ങളിൽ എല്ലാം വെളിപ്പെടുത്താറുമുണ്ട്.

സീരിയസ് കഥാപാത്രങ്ങളിൽ തിളങ്ങിയ മമ്മൂക്ക യഥാർത്ഥ ജീവിതത്തിൽ രസികനാണ്. കർക്കശക്കാരൻ , ദേഷ്യക്കാരൻ എന്നിങ്ങനെ നിരവധി കമന്റുകൾ മമ്മൂക്കയുടെ പേരിനോടൊപ്പം ഒരു കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഇതൊന്നും അല്ലെന്ന് കാലം തെളിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് മെഗാസ്റ്റാറിന്റ രസികൻ വീഡിയോണ്. ക്ലബ്ബ് എഫ് എമ്മിലൂടെ ആരാധകനെ പ്രാങ്ക് ചെയ്യുകയാണ് മമ്മൂക്ക. മെഗാസ്റ്റാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മോഹൻലാലിനെ  ഇഷ്ടമല്ലേ

മൻസൂർ എന്ന ആരാധകനുമായിട്ടാണ് മമ്മൂക്ക സംസാരിക്കുന്നത്. ശബ്ദം മാറ്റിയാണ് സംസാരിച്ച് തുടങ്ങുന്നത്. കുടുംബത്തെ കുറിച്ചും സുഖവിവരവും മെഗാസ്റ്റാർ ചോദിക്കുന്നുണ്ട്. മമ്മൂക്ക ഫാൻ ആണോ എന്ന് ആരാധകനോട് മെഗാസ്റ്റാർ ചോദിക്കുന്നുണ്ട്. ഒപ്പം മോഹൻലാലിനെ ഇഷ്ടമല്ലേ എന്നും താരം തിരക്കി. പൊട്ടിച്ചിരിയോടെയാണ് കൂടെയുള്ളവർ ഇത് കേൾക്കുന്നത്.

പ്രാങ്ക കോൾ

ഏറ്റവും ഒടുവിലാണ് മെഗാസ്റ്റാർ സ്വന്തം ശബ്ദത്തിൽ ആരാധകനോട് സംസാരിക്കുന്നത്. വണ്ടി ഓടിക്കുകയാണോ എന്നും കാർ ഒതുക്കി നിർത്തിയിട്ട് സംസാരിക്കാനും മമ്മൂക്ക ആരാധകനോട് പറയുന്നുണ്ട്. ഹാൻഡ് ഫ്രീ ഫോൺ ആണോ എന്നും താരം തിരക്കി. അതെ എന്ന് പറയുന്ന മൺസൂറിനോട് സ്വദസിദ്ധമായ ശൈലിയിൽ ഒരു ചിത്രം എടുത്ത് അയക്കാനും പറയുന്നുണ്ട്. മെഗാസ്റ്റാറിന്റെ ഈ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കമന്റ്

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മമ്മൂക്ക പൊളിയാണെന്നും വേറെ ലെവൽ ആണെന്നുമാണ് അധികം ആരാധകരും പറയുന്നത്. പട്ടണത്തിലേ ഭൂതം, സൗണ്ട് ഓര്‍മ്മ വന്നുവെന്നും ഒരു ആരാധകൻ പറയുന്നു.എന്തായാലും പൊളി പക്ഷെ ആരാ ഈ മൻസൂർ എന്ന് മനസിലായില്ല. കൂടാതെ ദുൽഖറിന്റെ സൗണ്ടുമായുള്ള സാദ്യശ്യത്തെ കുറിച്ചും ആരാധകർ പറയുന്നുണ്ട്. ''മമ്മൂക്ക ശരിക്കുള്ള സൗണ്ടിൽ വന്നപ്പോ ദുൽഖറിന്റെ സൗണ്ട് പോലെ എന്നാണ് കമന്റ്''. നല്ല കമന്റുകൾക്കൊപ്പം വിമർശനങ്ങളും ഉയരുന്നുണ്ട്. പട്ടണത്തിൽ ഭൂതം സിനിമ ഓർമിപ്പിക്കല്ലേ എന്നാണ് ഒരു ആരാധകന്റെ കമന്റ്. കോമാളിത്തരം പോലെ ഉണ്ട് ...തെറി പറയാൻ ഇൻ ബോക്സിൽ വരണ്ടയെന്നും മറ്റൊരാൾ പറയുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

സിനിമ

ലോക്ക് ഡൗണിന് ശേഷം മെഗാസ്റ്റാർ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. ഇളവ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഷൂട്ടിങ്ങുകൾ ആരംഭിച്ചത്. അമല് നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം മമ്മൂക്ക അഭിനയിച്ച ആദ്യത്തെ ചിത്രമാണ് ഇത്. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോഴാണ് ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നത്. വീണ്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമയുടെ ചിത്രീകരണം നടന്നത്. വളരെ കുറച്ച് ദിവസത്തെ ഷൂട്ട് മാത്രമാണ് ഇനിയുള്ളത്. പുഴുവിന്റെ ലൊക്കേഷനിൽ താരം ജോയിൻ ചെയ്തിട്ടുണ്ട്.

സോഷ്യൽ  മീഡിയയിൽ സജീവം

തെലുങ്കിലും മെഗാസ്റ്റാറിന്റെ ചിത്രം ഒരുങ്ങുന്നുണ്ട്. താരപുത്രൻ അഖിൽ അക്കിനേനി നായകനായി എത്തുന്ന ഏജന്റ് ആണ് മെഗാസ്റ്റാറിന്റെ ടോളിവുഡ് ചിത്രം. അഖിലിന്റെ വില്ലനായിട്ടാണ് മെഗാസ്റ്റാർ എത്തുന്നത്. വൻ പ്രതിഫലമാണ് താരം ഈ ചിത്രത്തിനായി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് മെഗാസ്റ്റാർ,. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ദിവസങ്ങൾക്ക് മുൻപ് മെഗാസ്റ്റാറിന്റെ പുതിയ ചിത്രം പുറത്ത് വന്നിരുന്നു. ഈ ചിത്രം ദുൽഖർ സൽമാൻ റീ പോസ്റ്റ് ചെയ്തിരുന്നു, . വൺ, ദി പ്രീസ്റ്റ് എന്നിവയാണ് ഈ വർഷം പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ . രണ്ടും തിയേറ്റർ റിലീസായിട്ടാണ് എത്തിയത്. ഇവ രണ്ടും വൻ വിജയമായിരുന്നു.

കടപ്പാട്; ക്ലബ് എഫ്എം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X