ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്, മണികണ്ഠന്റെ വോയിസ് മെസേജിന് ദുല്‍ഖര്‍ നല്‍കിയ മറുപടി
കമ്മട്ടിപ്പാടത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠന്‍ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. കമ്മട്ടിപ്പാടത്തിന് പിന്നാലെ സഹനടനായുളള വേഷങ്ങളില്‍ മലയാളത്തില്‍ സജീവമായി താരം. രജനീകാന്തിന്റെ പേട്ടയിലൂടെയാണ് മണികണ്ഠന്‍ തമിഴിലും അഭിനയിച്ചത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിലും തമിഴിലുമായി പത്തിലധികം സിനിമകളില്‍ നടന്‍ തന്‌റെ കരിയറില്‍ അഭിനയിച്ചിരുന്നു. 2016ലാണ് മണികണ്ഠന്‍ ആചാരി പ്രധാന വേഷത്തില്‍ എത്തിയ കമ്മട്ടിപ്പാടം പുറത്തിറങ്ങിയത്. മണികണ്ഠനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, അനില്‍ നെടുമങ്ങാട് തുടങ്ങിയ താരങ്ങളും തിളങ്ങിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം.

ബാലകൃഷ്ണന്‍ അഥവാ ബാലന്‍ ചേട്ടനായി ഗംഭീര പ്രകടനമാണ് മണികണ്ഠന്‍ ആചാരി കാഴ്ചവെച്ചത്. സൂപ്പര്‍ഹിറ്റായതിനൊപ്പം നിരവധി അവാര്‍ഡുകളും സിനിമ നേടിയിരുന്നു. തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന മണികണ്ഠന്‍ രാജീവ് രവി നല്‍കിയ അവസരത്തിലൂടെ കയറിവരികയായിരുന്നു. കമ്മട്ടിപ്പാടത്തിന് പിന്നാലെ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ മണികണ്ഠന്‍ അഭിനയിച്ചത്.

ഈ സിനിമയുടെ സമയത്ത് ദുല്‍ഖര്‍ സല്‍മാന് അയച്ച ഒരു വോയിസ് മെസേജിനെ കുറിച്ച് നടന്‍ മനസുതുറന്നിരുന്നു. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ ഇറങ്ങുംമുന്‍പെ ഞാന്‍ ദുല്‍ഖര്‍ സല്‍മാന് ഒരു വോയിസ് മെസേജ് അയച്ചിരുന്നതായി നടന്‍ പറയുന്നു. ഞാന്‍ വോയിസ് മെസേജിന്റെ ആളാണെന്ന് മനസിലാക്കിയിട്ടാവാം ദുല്‍ഖറും എനിക്ക് തിരിച്ച് വോയിസ് മെസേജ് അയച്ചത്.

ഞാന്‍ സാര്‍ എന്ന് വിളിച്ചാണ് ദുല്‍ഖറിനോട് കാര്യം പറഞ്ഞത്. സാര്‍ എന്റെ സിനിമ പത്താം തിയ്യതി റിലീസാണ് പ്രാര്‍ത്ഥനയുണ്ടാവണം എന്നായിരുന്നു എന്റെ വോയിസ് മെസേജ്. ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു. മണികണ്ഠന്‍ ചേട്ടാ, എന്നെ ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്. പുതിയ ചിത്രത്തിന് എല്ലാ ആശംസകളും, ഞാന്‍ ഇപ്പോള്‍ നാട്ടില്‍ ഇല്ല. വരുമ്പോള്‍ നേരില്‍ കാണാം. ആ വോയിസ് മെസേജ് ഒരു നിധി പോലെ ഞാന്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. അഭിമുഖത്തില്‍ മണികണ്ഠന്‍ ആചാരി പറഞ്ഞു.
Recommended Video

അതേസമയം രാജീവ് രവിയുടെ പുതിയ ചിത്രം തുറമുഖത്തിലും മണികണ്ഠന്‍ അഭിനയിച്ചിരുന്നു. കൂടാതെ സണ്ണി വെയ്‌ന്റെ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ നടന്‍ എത്തുന്നു. അടുത്തിടെ മൂക്കോന്‍ എന്ന ചിത്രവും മണിണ്ഠന്‍ ആചാരിയുടെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നടന്റെ വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ അഞ്ജലിയെ ആണ് നടന്‍ ജീവിതസഖിയാക്കിയത്. അടുത്തിടെ ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് തങ്ങളെന്ന് അഞ്ജലിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മണികണ്ഠന്‍ കുറിച്ചിരുന്നു,


Click it and Unblock the Notifications











