ആ സംഘട്ടനം ഒരുക്കിയത് ലാലേട്ടനാണ്; സിംഗപൂരില്‍ നിന്നും ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങളെ കുറിച്ച് മീന

മലയാളക്കരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് മോഹന്‍ലാലും മീനയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ വരെ ഇരുവരും ഒന്നിച്ച് നായിക നായകന്മാരായി അഭിനയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വിലാണ് മോഹന്‍ലാലും മീനയും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

സാരിയഴകിൽ മാളവിക ശർമ, ക്യൂട്ട് സുന്ദരിയാണെന്ന് ആരാധകർ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ണപകിട്ട് എന്ന ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ചതിനെ കുറിച്ച് മുന്‍പൊരു പരിപാടിയില്‍ മീന തുറന്ന് പറഞ്ഞിരുന്നു. ലാല്‍സലാം എന്ന പേരില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് നടി. സംവിധായകന്‍ ഐവി ശശി, ജഗദീഷ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

 മോഹന്‍ലാലിനെ കുറിച്ച് മീന

ലാല്‍ സാര്‍ ആയത് കൊണ്ട് തന്നെ ഈ അവസരം എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ വളരെ ആകാംഷയിലായിരുന്നു. അതിനൊപ്പം ആ കഥാപാത്രവും എനിക്കേറി ഇഷ്ടപ്പെട്ടു. സിനിമയുടെ തുടക്കത്തില്‍ കുസൃതി കാണിച്ച് നടക്കുന്ന ക്യാരക്ടറായിരുന്നു. സിംഗപൂരില്‍ നിന്നുമാണ് അതിന്റെ ഷൂട്ടിങ്ങ് നടന്നത്. ആകാംഷകള്‍ക്കൊപ്പം വളരെ പേടി കൂടി ഉണ്ടായിരുന്നതായി മീന പറയുന്നു.

 മോഹന്‍ലാലിനെ കുറിച്ച് മീന

അന്ന് ഷൂട്ടിങ്ങിനിടയില്‍ സിംഗപൂരില്‍ നടന്ന ഏതെങ്കിലും രസകരമായ സംഭവം മീനയുടെ മനസില്‍ ഉണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. വലിയ സംഘട്ടനം എന്ന് പറയാന്‍ പറ്റില്ലെങ്കിലും ചെറിയൊരു ആക്ഷന്‍ സീന്‍ അതിലുണ്ടായിരുന്നു. അതിന് അവിടെ ഫൈറ്റ് മാസ്റ്ററോ കൊറിയോഗ്രാഫറോ ഇല്ലാഞ്ഞിട്ടും അത് ചെയ്തത് മോഹന്‍ലാല്‍ സാര്‍ ആണ്. സംവിധായകന്‍ ഐവി ശശിയും അത് സത്യമാണെന്ന് വ്യക്തമാക്കി. എങ്ങനെ വരണം, എങ്ങനെ ചാടണം എന്നതടക്കം ആ ഫുള്‍ ഫൈറ്റും കൊറിയോഗ്രാഫി ചെയ്തത് മോഹന്‍ലാല്‍ സാര്‍ ആയിരുന്നു.

 മോഹന്‍ലാലിനെ കുറിച്ച് മീന

മറ്റ് താരങ്ങളില്‍ നിന്നും മോഹന്‍ലാല്‍ വ്യത്യസ്തനാവുന്നത് എങ്ങനെയാണെന്നും ഐവി ശശി പറഞ്ഞു. സ്‌ക്രീപ്‌റ്റൊക്കെ വായിച്ച് നോക്കിയിട്ട് പടം എടുക്കും. ഒരു സീന്‍ എടുത്ത് കഴിഞ്ഞിട്ട് ഇത് പോര, കുറച്ച് കൂടി നന്നായി ചെയ്യണമെന്ന് എനിക്ക് തോന്നും. വേണമെങ്കില്‍ ഒന്നൂടി എടുക്കാമെന്ന് പറഞ്ഞ് ലാല്‍ അഭിനയിക്കും. പക്ഷേ ആദ്യത്തെ ഷോട്ട് ആയിരിക്കും കറക്ട് ആയിട്ടുള്ളത്.

Recommended Video

മീനയോടു പറഞ്ഞതാ മേക്കപ്പിന്റെ കാര്യം,,എന്ത് ചെയ്യാനാ ? ​| Filmibeat Malayalam
 മോഹന്‍ലാലിനെ കുറിച്ച് മീന

ചിലതൊക്കെ എട്ട് ഷോട്ട് വരെ എടുത്തിട്ടുണ്ട്. എന്നാലും ഫസ്റ്റ് ടേക്ക് ആയിരിക്കും കറക്ട് ആവുന്നത്. അത്രയും നന്നായി ചെയ്യുന്നത് കൊണ്ടാണ്. ടേക്ക് മാത്രമല്ല, പെരുമാറ്റവും അങ്ങനെയാണ്. ഇപ്പോള്‍ ഇരിക്കുന്നത് പോലെയാണ് സെറ്റിലും. കഥാപാത്രമായി മാറും. പക്ഷേ അതെപ്പോഴാണെന്ന് ആര്‍ക്കും അറിയില്ല. അത് സ്‌ക്രീനില്‍ മാത്രമേ മനസിലാവുകയുള്ളു. അതാണ് ലാലേട്ടനും അദ്ദേഹത്തിന്റെ പ്രത്യേകതയും.

More from Filmibeat

Read more about: meena മീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X