വിഷമഘട്ടത്തിലും കൂടെ നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്, മോഹന്‍ലാലിനെ കുറിച്ച് എംജി ശ്രീകുമാര്‍

By Midhun Raj

മോഹന്‍ലാലിന് വേണ്ടി നിരവധി സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ച ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം ശബ്ദമായി ഒരുകാലത്ത് എംജി ശ്രീകുമാര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെയും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. എല്ലാതരം ഗാനങ്ങളും ലാലേട്ടന് വേണ്ടി പാടിയ ഗായകന്‍ കൂടിയാണ് എംജി ശ്രീകുമാര്‍. നടന് എറ്റവും കൂടുതല്‍ യോജിക്കുന്ന ശബ്ദം എംജി ശ്രീകുമാറിന്റെതാണെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളിലെല്ലാം ഗാനങ്ങള്‍ ആലപിച്ചിരുന്നത് എംജി ശ്രീകുമാര്‍ തന്നെയായിരുന്നു. അതേസമയം സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. കോളേജ് കാലം മുതല്‍ മോഹന്‍ലാലിനെ അടുത്തറിയാമെന്ന് മുന്‍പ് എംജി ശ്രീകുമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

അതേസമയം കൈരളിയ്ക്ക് നല്‍കിയ

അതേസമയം കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലുമായി അടുത്ത സൗഹൃദമുണ്ടായതിന് കാരണം എംജീ ശ്രീകുമാര്‍ തുറന്നുപറഞ്ഞിരുന്നു. എന്റെ ജീവിതത്തിലുണ്ടായ വിഷമഘട്ടത്തിലെല്ലാം എന്നെ ആദ്യം വിളിച്ചത് മോഹന്‍ലാലാണെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍, നമുക്ക് ഒരു യഥാര്‍ത്ഥ സുഹൃത്തിനെ എങ്ങനെ വിലയിരുത്താം എന്ന് എംജി ശ്രീകുമാര്‍ ചോദിക്കുന്നു.

നമ്മളുടെ സന്തോഷസമയത്ത്

നമ്മളുടെ സന്തോഷസമയത്ത് നമ്മുടെ കൂടെ ഒരുമിച്ച് ആഘോഷിക്കുന്നു, പോവുന്നു. അതാണോ?, നമുക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുളള സമയത്ത് നമുക്ക് അഞ്ചോ പത്തോ തരുന്നു, അതാണോ?, നമ്മള്‍ വിഷാദത്തിലോ വിഷമിച്ചോ ഇരിക്കുന്ന സമയത്ത് സാന്ത്വനം തരുന്ന വ്യക്തിയാണോ, എംജി ശ്രീകുമാര്‍ ചോദിക്കുന്നു,

ഇതില്‍ ഞാന്‍ വിലയിരുത്തുന്നത്

ഇതില്‍ നമ്മുടെ ക്ഷീണകാലത്ത് സപ്പോര്‍ട്ട് ചെയ്യുന്ന, ഒപ്പം നില്‍ക്കുന്ന ആളാണ് ഒരു യഥാര്‍ത്ഥ സുഹൃത്തെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. അല്ലാതെ സന്തോഷങ്ങളില് എല്ലാവരും വരും. എന്റെ ജീവിതത്തില് എനിക്ക് രണ്ട് ആക്‌സിഡന്‍റുകളാണ് ഉണ്ടായിട്ടുളളത്. ഈ രണ്ട് സമയത്തും എന്നെ ആദ്യം വിളിച്ചത് ലാലുവായിരുന്നു.

അപ്പോ അദ്ദേഹം വന്ന്

ഒരു സുഹൃത്ത് എന്ന നിലയില് ദിവസവും അദ്ദേഹം എന്നെ ഫോണ്‍ ചെയ്ത് കാര്യങ്ങളെല്ലാം അറിഞ്ഞ് അതിനുളള ഉപദേശങ്ങളെല്ലാം തന്ന് അത്രയ്ക്കും ഒരു വലിയ മനസാണ് ലാലുവിന്. ഒരു സുഹൃത്തെന്ന നിലയില് തീര്‍ച്ചയായിട്ടും എന്റെ മനസില് വലിയൊരു സ്ഥാനം ലാലുവിനുണ്ട്. അത് അദ്ദേഹത്തിനും അറിയാം. എനിക്കുമറിയാം. ഞങ്ങള് തമ്മില് അത്രയ്ക്കും ഒരു ബന്ധമുണ്ട്.

Recommended Video

നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam
കാരണം എന്റെ മനസ്

കാരണം എന്റെ മനസ് വിഷമിച്ചാല്‍ ലാലു അപ്പോ വിളിച്ചിരിക്കും. അത് ഉറപ്പാണ് എന്റെ വിശ്വാസമാണത്. ഇതുവരെ ആ വിശ്വാസം മുന്‍പോട്ട് പോയിട്ടുണ്ട്. അതുപോലെ എന്നെ വിളിച്ചിട്ടുമുണ്ട്. പണ്ട് ഒരു ആക്‌സിഡന്റായി ഞാന്‍ ആലപ്പുഴ കിടന്നപ്പോഴും ഇപ്പോഴും എന്റെ ദുഖത്തിലെല്ലാം പങ്കുകൊണ്ട അപൂര്‍വ്വം വ്യക്തികളില്‍ മുഖ്യനാണ് ലാല്‍. എംജി ശ്രീകുമാര്‍ പറഞ്ഞു.

Read more about: mohanlal mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X