അദ്ദേഹത്തെ പോലൊരു സൂപ്പര്‍താരത്തിന്റെ മാര്‍ഗ്ഗനിര്‍ദേശം ഇന്നും പാലിക്കുന്നു, മനസുതുറന്ന് മോഹന്‍ലാല്‍

By Midhun Raj

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച താരമാണ് മോഹന്‍ലാല്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ നടന്‍ പിന്നീട് ഇന്‍ഡസ്ട്രിയിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി മാറിയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തുടര്‍ന്നും പ്രതിനായക കഥാപാത്രങ്ങളാണ് നടന് ലഭിച്ചിരുന്നത്.

വില്ലനായും സഹനടനായും തിളങ്ങിയ ശേഷമാണ് നായകനടനായും മോഹന്‍ലാല്‍ ഉയര്‍ന്നത്. കരിയറിന്റെ തുടക്കത്തില്‍ സൂപ്പര്‍ താരം ജയനൊപ്പവും മോഹന്‍ലാല്‍ സിനിമകള്‍ ചെയ്തിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് പിന്നാലെ നടന്‍ രണ്ടാമതായി അഭിനയിച്ചത് ജയന്‍റെ ചിത്രത്തിലാണ്. പ്രേംനസീറും ജയനും നായകന്മാരായ സഞ്ചാരി ആയിരുന്നു ആ സിനിമ.

മോഹന്‍ലാലായിരുന്നു ചിത്രത്തില്‍ പ്രധാന

മോഹന്‍ലാലായിരുന്നു ചിത്രത്തില്‍ പ്രധാന വില്ലനായി അഭിനയിച്ചത്. ആ ചിത്രത്തില്‍ ആക്ഷന്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പില്ലാതെയുളള സംഘടനത്തെ കുറിച്ച് പലപ്പോഴും ജയന്‍ ഉപദേശിച്ചിരുന്നതായി മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം നല്‍കിയ ആ ഉപദേശം താന്‍ ഇന്നും ഏറെ വിലമതിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

സഞ്ചാരി സിനിമയുടെ ചിത്രീകരണത്തിനിടെ

സഞ്ചാരി സിനിമയുടെ ചിത്രീകരണത്തിനിടെ ഒരിക്കല്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നിരുന്നു. അന്ന് മാറിനില്‍ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയന്‍ പറഞ്ഞത്. പുതുമുഖമാണ്, മോഹന്‍ലാല്‍, ഈ സിനിമയിലെ വില്ലന്‍, നന്നായി അഭിനിയിക്കുന്നുണ്ട് എന്നായിരുന്നു എന്നും നടന്‍ പറഞ്ഞു.

പിന്നീട് ചിത്രീകരണം കഴിഞ്ഞ്

പിന്നീട് ചിത്രീകരണം കഴിഞ്ഞ് തിരികെ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത് മോനെ കാണാം എന്നായിരുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു. മലയാളത്തില്‍ ഒരുകാലത്ത് സിനിമാ പ്രേമികളുടെ ആവേശമായിരുന്ന നടനായിരുന്നു ജയന്‍. ജയന്റെ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായിരുന്നു ആരാധകര്‍ ആഘോഷമാക്കിയിരുന്നത്.

പ്രിയ നടന്റെ വിയോഗ വാര്‍ത്ത

പ്രിയ നടന്റെ വിയോഗ വാര്‍ത്ത വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. നസീറിനും ജയനും പിന്നാലെ മലയാളി പ്രേക്ഷകര്‍ക്ക് ആവേശമായ താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടസിനിമകളാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ സിനിമകള്‍ക്ക് ലഭിക്കാറുളളത്.

Recommended Video

ജയന്റെ മരണത്തിലെ വില്ലൻ ബാലന്‍ കെ നായരല്ല | #Jayan | #BalanKNair | Oneindia Malayalam
നിലവില്‍ കൈനിറയെ സിനിമകളാണ്

നിലവില്‍ കൈനിറയെ സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുമടക്കം നടന്റെതായി വരാനിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമമുളള ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ദൃശ്യം 2വിന് പുറമെ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും മോഹന്‍ലാലിന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രമാണ്. കൂടാതെ നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയ്ക്കായും ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Read more about: jayan mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X