അന്ന് അത് കാണുക എന്നത് വലിയ പേടിയുളള കാര്യമായിരുന്നു, അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍

By Midhun Raj

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വന്ന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായ നടനാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും പിന്നീട് സഹനടനായും നായകനായും മാറുകയായിരുന്നു ലാലേട്ടന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ അദ്ദേഹം ചെയ്ത സിനിമകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വ്യത്യസ്തതരം കഥാപാത്രങ്ങളും സിനിമകളും ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായത്.

ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അനായാസ അഭിനയ ശൈലി കൊണ്ട് അദ്ദേഹം മികച്ചതാക്കാറുണ്ട്. നാടകങ്ങളില്‍ അഭിനയച്ചപ്പോഴുണ്ടായ അനുഭവങ്ങളെല്ലാം പിന്നീട് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ നടനെ സഹായിച്ചിരുന്നു. അതേസമയം ഒരഭിമുഖത്തില്‍ തന്റെ ജന്മദേശമായ പത്തനംതിട്ടയിലെ ഇലവന്തൂരിലെ ചെറുപ്പകാലത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

തിരുവിതാകൂര്‍ ഭാഗത്തെ

തിരുവിതാംകൂര്‍ ഭാഗത്തെ എറ്റവും ഉയരം കൂടിയ രണ്ടാമത്തെ പാറയാണ് പത്തനംതിട്ടയിലെ ചുട്ടിപ്പാറ, പാഞ്ചാലി അവിടെ ചേലവിരിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. പാറയുടെ ഒത്ത ഉയരം വരെ കയറുക എന്നത് എനിക്ക് ഏറെ ആനന്ദകരമായ കാര്യമായിരുന്നു. അക്കാലത്ത് എപ്രില്‍ മെയ് മാസങ്ങളില്‍ ഈ പ്രദേശത്ത് വലിയ വരള്‍ച്ച വരാറുണ്ട്.

വെളളം കിട്ടാതെ വരകുന്നതോടെ

വെളളം കിട്ടാതെ വരുന്നതോടെ പലരും പശുക്കളെ മറ്റു വീടുകളില്‍ കൊണ്ടുപോയി നിര്‍ത്തും. ഏത് വീട്ടിലാണോ നിര്‍ത്തുന്നത് ആ വീട്ടുടമസ്ഥന്റെ പശുവിന്റെ പാല്‍ കൊടുക്കാം. ബാര്‍ട്ടര്‍ സിസ്റ്റം പോലെ ഒരു നാട്ടുനടപ്പ്, മോഹന്‍ലാല്‍ പറഞ്ഞു. കുട്ടിക്കാല ഓര്‍മ്മകള്‍ മുന്‍പും പങ്കുവെച്ചിട്ടുളള താരമാണ് മോഹന്‍ലാല്‍. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം സൂപ്പര്‍താരം എപ്പോഴും എത്തിയിരുന്നു.

Recommended Video

സൂപ്പര്‍ താരങ്ങളെ കുറിച്ച് ഫാസില്‍ | FilmiBeat Malayalam
മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ തുടങ്ങിയവരെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. ലാലേട്ടനൊപ്പം പ്രണവിന്റെ പുതിയ സിനിമകള്‍ കാണാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവ് മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രം. അതേസമയം ദൃശ്യം 2, ആറാട്ട്, ബറോസ്, എമ്പുരാന്‍ തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X