Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഭക്ഷണവും വീട്ടില്‍ നിന്ന് കൊണ്ട് വരണോ? മോഹന്‍ലാലിന് നായികയെ ക്ഷണിക്കാന്‍ പോയ കഥ പറഞ്ഞ് റാഫി
ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്ന ഒരുപാട് നായികമാരുണ്ട്. അത്തരത്തില്‍ ഹലോ എന്ന ചിത്രത്തിലൂടെ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് പാര്‍വതി മില്ട്ടന്. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ടീം അണിയിച്ചൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു ഹലോ. അഡ്വക്കേറ്റ് ശിവരാമന് എന്ന ആല്‍ക്കഹോളിക് കഥാപാത്രമായി മോഹന്‍ലാല്‍ തിളങ്ങി.
ഹലോ യില്‍ നായികയായിട്ടെത്തിയ പാര്‍വതിയെ അധികമാര്‍ക്കും അന്ന് പരിചയമില്ലായിരുന്നു. തെലുങ്ക് നടിയും മോഡലുമായിരുന്ന പാര്‍വതി ഹലോ യില്‍ അഭിനയിച്ചതിന് ശേഷം ഫ്ളാഷ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലൂടെ വീണ്ടും മലയാളത്തില്‍ അഭിനയിച്ചു. ഇപ്പോഴിതാ ഹലോയിലേക്ക് പാര്‍വതിയെ ബുക്ക് ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് റാഫി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

'അന്ന് പാര്‍വതി മില്ട്ടന് തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിക്കുന്ന നടിയായിരുന്നു. 'ഹലോ' എന്ന മലയാളം സിനിമയ്ക്ക് വേണ്ടി പാര്‍വതിയോട് കഥ പറയാന്‍ പോയപ്പോള്‍ പ്രതിഫലത്തിന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. മലയാളത്തിന് പരിമിധിയുണ്ടെന്നും തെലുങ്ക് സിനിമയ്ക്ക് നല്കാന് കഴിയുന്ന പ്രതിഫലം അവിടെ നല്കാന് കഴിയില്ലെന്നും പറഞ്ഞു. അതൊക്കെ പാര്‍വതിയും സമ്മതിച്ചു.
അപ്പോഴാണ് പ്രൊഡക്ഷനില്‍ നിന്നു വിളിച്ചു പറയുന്നത് പാര്‍വതി അസിസ്റ്റന്റിന്റെ വല്ലതും കൂടെ കൂട്ടിയാല്‍ അതിന്റെ ചെലവ് പാര്‍വതി തന്നെ വഹിക്കണമെന്ന്. ഇതു ഞാന്‍ പാര്‍വതിയോട് മടിച്ചു മടിച്ചാണ് പറഞ്ഞത്. അപ്പോള്‍ അവര്‍ അതിനു മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാന്‍ കൊണ്ടു വരണോ? എന്നായിരുന്നു. ഞാന്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന രീതിയില്‍ പരിഹാസ രീതിയില്‍ പാര്‍വതി തിരിച്ച് ചോദിച്ചതാണത്.

തന്റെ സിനിമയല്‍ ഒരു ഗുജറാത്തി പെണ്‍കുട്ടിയുടെ ലുക്ക് ആവശ്യമായത് കൊണ്ടാണ് മലയാളത്തില്‍ നിന്ന് നായികയെ നോക്കാതെ അന്യഭാഷയിലേക്ക് പോയതെന്ന് രു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ റാഫി പറയുന്നു. മോഹന്‍ലാലിനും പാര്‍വതിയ്ക്കും പുറമേ ജഗതി ശ്രീകുമാര്‍, ഗണേഷ്, മധു, സിദ്ദിഖ്, ജനാര്ദ്ദനന്, ജഗദീഷ് തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ഹലോ യില്‍ അണിനിരന്നത്.
അതുവരെ മോഹന്‍ലാലില്‍ നിന്നും പ്രേക്ഷകര്‍ കാണാത്ത തരത്തില്‍ ഒരു കള്ളുകുടിയനായി താരരാജാവ് തകര്‍ത്തഭിനയിച്ചു. 2007-ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. 2013 ല്‍ വിവാഹിതയായതോടെ നിലവില്‍ പാര്‍വതി മില്ട്ടന് സിനിമകളില്‍ നിന്നും മാറി നില്‍ക്കുയാണ്. 2012 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലായിരുന്നു നടി അവസാനമായി അഭിനയിച്ചത്.
Recommended Video
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം