twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ എന്തുക്കൊണ്ട് കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കുന്നു,അനുഭവങ്ങള്‍ പറഞ്ഞ് സത്യന്‍ അന്തിക്കാട്

    By Midhun Raj
    |

    മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, പട്ടണപ്രവേശം പോലുളള സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ വിജയം നേടിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെതായി പ്രേക്ഷകര്‍ കൂടുതലായി ഏറ്റെടുത്തത്.

    അതേസമയം സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മോഹന്‍ലാലിനെ കുറിച്ച് മനോരമയുടെ ഒരു പരിപാടിയില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മോഹന്‍ലാലിനെ കുറിച്ച് പറയുക എന്നത് അല്‍പം കടന്ന കൈയ്യാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

    മോഹന്‍ലാലിനെ കുറിച്ച് പറയുക

    കാരണം അദ്ദേഹം മുന്നില്‍ ഇരിക്കുകയാണ്,. ലാലില്ലാത്ത സമയമാണെങ്കില്‍ എനിക്ക് ചിലപ്പോ ലാലിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ കഴിയുമായിരുന്നു. മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുളള ഒരു കാര്യമാണ്. ഒരുപാട് സൗഭാഗ്യങ്ങള് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതില് എറ്റവും പ്രധാനപ്പെട്ട സൗഭാഗ്യങ്ങളില്‍ ഒന്ന് ഞാന്‍ പറയാറുളളത്.

    അതില് എറ്റവും പ്രധാനപ്പെട്ട

    ഞാനെഴുതിയ പാട്ടുകള്‍ യേശുദാസ് പാടി എന്നതാണ്. യേശുദാസിന്റെ കാലത്ത് ജീവിക്കുക എന്നത് വലിയൊരു സൗഭാഗ്യമാണ്. അദ്ദേഹം ഞാന്‍ എഴുതിയ വരികള്‍ പാടി എന്നത് എറ്റവും വലിയൊരു സന്തോഷമാണ്. മറ്റൊന്ന് ഇളയരാജ, ഇന്ത്യന്‍ സിനിമയിലെ സംഗീത ചക്രവര്‍ത്തിക്കൊപ്പം കുറെ കാലം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.

    മൂന്നാമത്തേത് ഞാന്‍ പറയുന്നത്

    മൂന്നാമത്തേത് ഞാന്‍ പറയുന്നത് മോഹന്‍ലാലിനെ എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ സാധിച്ചു എന്നതാണ്. അത് ഒരു പത്തിരുപത് ഇരുപത്തിമൂന്ന് സിനിമകള് ലാലിനെ വെച്ച് ചെയ്തിട്ടും ഇപ്പോഴും അദ്ദേഹത്തെ വെച്ച് സിനിമ എടുക്കാന്‍ കൊതി തീര്‍ന്നിട്ടില്ലാത്ത ഒരാളാണ് ഞാന്‍. കാരണം ലാല് എന്റെ കൂട്ടുകാരനാണ്, സഹപ്രവര്‍ത്തകനാണ്. അതോടൊപ്പം തന്നെ ഞാന്‍ മോഹന്‍ലാല്‍ എന്ന നടന്റെ ഒരു ആരാധകന്‍ കൂടിയാണ്.

    ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്ന

    ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്ന വ്യക്തിയാണ് അദ്ദേഹം. മോഹന്‍ലാല്‍ അടിമുതല്‍ മുടി വരെ ആക്ട് ചെയ്യുന്ന ഒരാളാണ്. അത് അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും. ഇപ്പോ രസതന്ത്രം സിനിമയില് അച്ഛന് മരിച്ചുകഴിഞ്ഞിട്ടുളള ലാലിന്റെ റിയാക്ഷന്‍ ഞാന്‍ കാണിച്ചിട്ടുളളത് ഒരു ആലമ്പമില്ലാതെ പോകുന്ന കൈയ്യുടെ ക്ലോസപ്പാണ്. ആ കൈ ഒരു തൂണ്ണില്‍ പിടിക്കുന്നതാണ്. ആ കൈയ്യില്‍ ഒരു കഥാപാത്രത്തിന്റ നൊമ്പരം നമുക്ക് കാണാന്‍ സാധിക്കുന്നു.

    Recommended Video

    നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam
    അതുപോലെ നമുക്ക് അറിയാം ഗാന്ധിനഗര്‍

    അതുപോലെ നമുക്ക് അറിയാം ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില് മനസ് സംസാരിക്കുന്നുണ്ട്,. മോഹന്‍ലാലിന്‌റെ അടുത്ത് ശ്രീനിവാസന്‍ ചോദിക്കും നിനക്ക് ഗൂര്‍ഖയായിട്ട് അഭിനയിക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ കാരണം ബോംബൈയില്‍ ഒകെ ആയിരുന്നത് കൊണ്ട് ഹിന്ദി ഒകെ നിനക്ക് അറിയാലോ. പെട്ടെന്ന് ജോലി കിട്ടിയേ തീരു എന്നുളളത് കൊണ്ട് അത് എനിക്ക് പ്രശ്‌നമില്ലെന്ന് ലാല് പറയുന്നു. ആ മുഖത്ത് നോക്കിയാല്‍, മനസില്‍ അതിന്റെ ടെന്‍ഷന്‍ അത് ഇങ്ങനെ മാറിമാറിയിട്ട് പ്രശ്‌നമാണ് പക്ഷേ പ്രശ്‌നമില്ല എന്നൊക്കെ പറയും. അപ്പോ ഇതൊക്കെ മോഹന്‍ലാലിനൊപ്പമുളള കുഞ്ഞ് കുഞ്ഞ് അനുഭവങ്ങളാണ്.സത്യന്‍ അന്തിക്കാട് പറഞ്ഞു

    Read more about: mohanlal sathyan anthikad
    English summary
    Throwback: Sathyan Anthikad Opens Up Why Mohanlal Is Called A Complete Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X