മുടി വെട്ടില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി വഴക്കിട്ടു, പിന്നീട് സംഭവിച്ചത്, അനുഭവം പങ്കുവെച്ച് രാജീവ് അഞ്ചല്‍
പോലീസ് കഥാപാത്രങ്ങളില്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയ താരമാണ് സുരേഷ് ഗോപി. നടന്‍ പോലീസായി എത്തിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിട്ടുണ്ട്. പോലീസ് വേഷങ്ങളില്‍ നിന്നും മാറി എന്‍എസ്ജി കമാന്‍ഡോ ആയി സുരേഷ് ഗോപി അഭിനയിച്ച ചിത്രമാണ് കാശ്മീരം. രാജീവ് അഞ്ചലിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ സൂപ്പര്‍താരത്തിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏകെ സാജന്‌റെ തിരക്കഥയിലാണ് സംവിധായകന്‍ ചിത്രം എടുത്തത്.
സാരി ലുക്കില്‍ തിളങ്ങി നടി ആത്മിക, വൈറല്‍ ചിത്രങ്ങള്‍ കാണാം
സുരേഷ് ഗോപിക്കൊപ്പം ശാരദ, രതീഷ്, പ്രിയാ രാമന്‍, ലാലു അലക്‌സ്, കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് കാശ്മീരത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വരാറുളള ചിത്രമാണ് കാശ്മീരം. അതേസമയം കാശ്മീരം ചിത്രീകരണ സമയത്ത് സുരേഷ് ഗോപിയുമായി വഴക്കിട്ടതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ രാജീവ് അഞ്ചല്‍. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്.

കാശ്മീരത്തില്‍ സുരേഷ് ഗോപി ആ ഗെറ്റപ്പില്‍ വരുന്നത് ശരിക്കും ഒരു വഴക്കിന് ശേഷമാണ് എന്ന് സംവിധായകന്‍ പറയുന്നു. 'ഡല്‍ഹിയില്‍ പുളളി ഷൂട്ടിംഗിന് എത്തുമ്പോള്‍ കഥയും കഥാപാത്രത്തെ കുറിച്ചുമെല്ലാം അറിയാം. എന്നാല്‍ അന്ന് സുരേഷ് ഗോപിക്ക് ഇവിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മറ്റൊരു സിനിമയുടെ ചിത്രീകരണത്തിന് പോണം. അതായത് ഹെയര്‍ കണ്‍ട്യൂനിറ്റി ഉണ്ട്. മുടി വെട്ടാന്‍ പാടില്ല'.

'തമ്പി കണ്ണന്താനത്തിന്‌റെ സിനിമ റിലീസ് ആവാന്‍ കുറച്ചു ഭാഗങ്ങള്‍ കൂടി മാത്രമാണ് ബാക്കിയുളളത്. അതുകൊണ്ട് ഡല്‍ഹിയിലെത്തി കാശ്മീരം തീര്‍ത്തിട്ട് തിരിച്ചു ചെന്നിട്ട് പുളളിക്ക് ഇത് ചെയ്യണം. അപ്പോ മുടി വെട്ടാന്‍ പറ്റില്ല. എന്നാല്‍ കമാന്‍ഡോസ് ഒന്നും മുടി വളര്‍ത്തികൊണ്ട് നടക്കുന്നത് ലോജിക്കലി നടക്കത്തില്ല. അപ്പോ ഞാന്‍ സുരേഷ് ഗോപിയോട് പറഞ്ഞു മുടി വെട്ടിയേ പറ്റൂ എന്ന്', രാജീവ് അഞ്ചല്‍ പറയുന്നു.

'മുടി വെട്ടിയില്ലെങ്കില്‍ ഈ കഥാപാത്രം സുരേഷ് ഗോപിയായി പോവും, ക്യാരക്ടറാവില്ല. അങ്ങനെ പുളളി തര്‍ക്കമായി. സിനിമ ചെയ്യേണ്ടെന്നായി. പിന്നാലെ പ്രൊഡ്യൂസര്‍ സുരേഷ് കുമാറുമായി ഞാന്‍ സംസാരിച്ചു. വേറെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് പ്രൊഡ്യൂസര്‍ ചോദിച്ചപ്പോ ഞാന്‍ ആലോചിച്ച് ബ്ലാക്ക് കാറ്റ് കമാന്‍ഡോസിന്‌റെ കുറെ ആളെ വിളിച്ചിട്ട് അവരുടെ എതൊക്കെയാണ് കോസ്റ്റ്യൂംസ് എന്നറിഞ്ഞു'.
Recommended Video

'അപ്പോ സിഖുക്കാരായ കമാന്‍ഡോസിന് എല്ലാം
തലകെട്ടാം. അതുപോലെ വേറെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോ അതിലൊരാള് പറഞ്ഞു; കാഷ്വലായിട്ട് ഞങ്ങള്‍ തുണിയൊക്കെ കെട്ടുന്ന ഒരു സ്റ്റൈലൊക്കെ ഉണ്ടെന്ന്. അങ്ങനെ അത് പോലെ സിനിമയിലും ചെയ്യാമെന്ന് തീരുമാനിച്ചു', സംവിധായകന്‍ പറയുന്നു. 'ഇക്കാര്യം ഞാന്‍ സുരേഷ് ഗോപിയോട് പറഞ്ഞു; നിങ്ങള് പിണങ്ങണ്ട, നിങ്ങള്‍ക്ക് വേറൊരു ലുക്ക് ഉണ്ടാക്കാമെന്ന് പറഞ്ഞു. ഞാന്‍ തന്നെ തുണി കെട്ടി കാണിച്ചുകൊടുത്തു. അങ്ങനെ രണ്ടുപേരുടെ വാശിയും തര്‍ക്കവുമെല്ലാം അവിടെ തീര്‍ന്നു', അഭിമുഖത്തില്‍ രാജീവ് അഞ്ചല്‍ വ്യക്തമാക്കി


Click it and Unblock the Notifications











