മമ്മൂക്കയെ പോലെ ഇത്രയധികം സിനിമകള്‍ കാണുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല, തുറന്നുപറഞ്ഞ് ഷാഫി

By Midhun Raj

മലയാളത്തില്‍ നിരവധി വിജയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് ഷാഫി. സൂപ്പര്‍താരങ്ങളെ വെച്ചുളള ഷാഫി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെച്ചും നിരവധി സിനിമകള്‍ സംവിധായകന്‍ മലയാളത്തില്‍ ഒരുക്കിയിരുന്നു. തൊമ്മനും മക്കളും ആണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. മമ്മൂട്ടിക്കൊപ്പം രാജന്‍പി ദേവ്, ലാല്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ സിനിമകളാണ് മമ്മൂട്ടി-ഷാഫി കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയത്. അതേസമയം മമ്മൂട്ടിയെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാഫി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം നല്ല കംഫേര്‍ട്ടോടെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആക്ടറാണ് മമ്മൂക്കയെന്ന് ഷാഫി പറയുന്നു.

വളരെ ചെറുപ്പം തൊട്ടെ

വളരെ ചെറുപ്പം തൊട്ടെ മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ കണ്ട് വളര്‍ന്നവരാണ് ഞങ്ങള്‍. നമ്മളെ സിനിമയിലേക്ക് ഒരുപാട് അടുപ്പിച്ച ആളുകളാണ് ഇവരൊക്കെ. എനിക്ക് ലാലേട്ടനൊപ്പം ഇതുവരെ ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയതാണ്. ഇപ്പോ ഒരെണ്ണം പ്ലാന്‍ ചെയ്യുന്നുണ്ട്. അത് നടക്കുമോ ഇല്ലയോ എന്നുളളത് എനിക്കറിയില്ല.

മമ്മൂക്കയുമായി ഒരു നാല് സിനിമകള്‍

മമ്മൂക്കയുമായി ഒരു നാല് സിനിമകള്‍ ചെയ്യാനുളള ഭാഗ്യം ഉണ്ടായിട്ടുണ്ട്. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയവയാണ് ആ ചിത്രങ്ങള്‍. ഞങ്ങള്‍ വിചാരിച്ച പ്രോജക്ടുകള്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ ഒന്ന് മമ്മൂക്കയോട് ചോദിച്ചു നോക്കിയാലോ എന്ന് ആലോചിച്ച ശേഷമാണ് മമ്മൂക്കയുടെ അടുത്ത് തൊമ്മനും മക്കളും പറയുന്നത്.

മമ്മൂക്ക അത് കേട്ട്

മമ്മൂക്ക അത് കേട്ട് ഇത് കൊളളാലോ നമുക്ക് ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് നമുക്കും ഒരു ധൈര്യം വന്നത്. അങ്ങനെയാണ് തൊമ്മനും മക്കളും ഉണ്ടാവുന്നത്. മായാവിയും ഇതേപോലെയാണ്. ഒരു തമിഴ് പടം ചെയ്തതിന് ശേഷം തിരിച്ച് വന്ന് ചെയ്യാനുദേശിച്ച പ്രോജക്ട് നടന്നില്ല. അങ്ങനെ എന്റെ ഒരു വര്‍ഷം പോയി. 2006ല് പടം ചെയ്തിട്ടില്ല.

അങ്ങനെ എന്തു

അങ്ങനെ എന്തു ചെയ്യണമെന്ന് അറിയില്ല. അങ്ങനെ മമ്മൂക്കയോട് പോയി ചോദിച്ചുനോക്കി. അങ്ങനെയാണ് മായാവി ചെയ്തത്. പിന്നെ ചട്ടമ്പിനാടും വെനീസിലെ വ്യാപാരിയുമൊക്കെ ഉണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നല്ല് കംഫേര്‍ട്ടോടെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആക്ടറാണ് അദ്ദേഹം. മമ്മൂക്ക ഒത്തിരി സിനിമകള്‍ കാണുന്ന ആളാണ്. ഞാനും അതുപോലെയാണ്.

എന്റെയടുത്ത് കുറെ നല്ല

എന്റെയടുത്ത് കുറെ നല്ല സിനിമകളുടെ കളക്ഷന്‍ എപ്പോഴും ഉണ്ടാവാറുണ്ട്. മമ്മൂക്ക എന്നെപറ്റി എപ്പോഴും പറയാറുണ്ട്, കാണുന്നതും എടുക്കുന്നതുമായ സിനിമകള്‍ തമ്മില്‍ ഒരു ബന്ധവുമുണ്ടാവാറില്ലാ എന്ന്. ഞാന്‍ എല്ലാ ടൈപ്പ് സിനിമകളും കാണുന്ന ആളാണ്. ഫോറിന്‍ ലാംഗ്വേജിലൊക്കെ സിനിമകളുടെ ഒകെ കളക്ഷന്‍ എന്റെ കൈയ്യില്‍ എപ്പോഴും ഉണ്ടാവും.

Recommended Video

Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam
അപ്പോ അത് വിളിച്ച്

അപ്പോ അത് വിളിച്ച് പറയാന്‍ പറ്റുന്ന ഒരാള് മമ്മൂക്കയായിരിക്കും. കാരണം അത് മമ്മൂക്ക കണ്ടിട്ടുണ്ടാവും. ഇത്രേം സിനിമകള്‍ കാണുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. എപ്പോഴും അപ്‌ഡേറ്റഡ് ആണ് പുളളി. ഏത് ഭാഷയിലെ സിനിമ പറഞ്ഞാലും അത് ഫ്രഞ്ച് ആയിക്കോട്ടെ ജര്‍മ്മന്‍ ആയിക്കോട്ട അത് അദ്ദേഹം കണ്ടിട്ടുണ്ടാവും. അതിന്റെ കൂട്ടത്തില് രണ്ട് മൂന്ന് പടങ്ങള് ഇങ്ങോട്ട് പറഞ്ഞ് തരുകയും ചെയ്യും. അപ്പോ അത്രയും അപ്‌ഡേറ്റഡായി സിനിമകള്‍ കാണാനായി സമയം നീക്കിവെക്കുന്നുണ്ട് അദ്ദേഹം ഷാഫി പറഞ്ഞു.

More from Filmibeat

Read more about: mammootty shafi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X