ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും ഒരുമിച്ചപ്പോള്‍; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലേക്ക് പോയ യാത്രയെ കുറിച്ച് നടി
അടുത്തിടെയാണ് നടി ദിവ്യ ഉണ്ണിയും ഭര്‍ത്താവ് അരുണ്‍ കുമാറും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മ്മകളുമായിട്ടാണ് നടി എത്തിയത്. അതിനും മുന്‍പ് ഇളയമകള്‍ ഐശ്വര്യയുടെ ജന്മദിനത്തെ കുറിച്ചും ദിവ്യ ഉണ്ണി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലേക്ക് നടത്തിയ യാത്രയെ കുറിച്ചുള്ള ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് ദിവ്യ.
കിലുക്കം 97 എന്ന പേരില്‍ നടത്തിയ ഗള്‍ഫിലേ സ്റ്റേജ് ഷോ യുടെ ഓര്‍മ്മകള്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍ അങ്കിളായിരുന്നു അന്ന് പരിപാടി നടത്തിയത്. തമാശ നിറഞ്ഞ് നില്‍ക്കുന്ന ഓര്‍മ്മകളാണ്. ഈ അവസരത്തില്‍ ലോഹി അങ്കിളിനെയും കുമാര്‍ മാസ്റ്ററിനെയും നന്ദിയോടെ ഓര്‍മ്മിക്കുകയാണ്. ദിവ്യ ഉണ്ണിയ്‌ക്കൊപ്പം മഞ്ജു വാര്യരും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. അതുപോലെ ഇന്ദ്രന്‍സ്, ജനാര്‍ദ്ധനന്‍, പ്രേംകുമാര്‍, കോട്ടയം നസീര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രസീദ മേനോന്‍, തുടങ്ങി നിരവധി താരങ്ങളും ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍മ്മകളാണെങ്കിലും എന്നും ചേര്‍ത്ത് പിടിച്ചിരിക്കേണ്ടത് അതൊക്കെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതുപോലെ മഞ്ജു വാര്യരുമായിട്ടുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടോ എന്നും ചിലര്‍ ചോദിക്കുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ദിവ്യ ഉണ്ണി. ഇനിയൊരു മടങ്ങി വരവ് ഉടനെ ഉണ്ടാവില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
Recommended Video
കഴിഞ്ഞ ജനുവരിയിലാണ് മൂന്നാമതൊരു കുഞ്ഞിന് കൂടി നടി ജന്മം നല്‍കിയത്. ഈ ജനുവരി പതിനാലിന് മകള്‍ ഐശ്വര്യയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചിരുന്നു. ഫെബ്രുവരി നാലിനാണ് ദിവ്യയും ഭര്‍ത്താവ് അരുണും തങ്ങളുടെ മൂന്നാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. അമേരിക്കയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് അരുണ്‍.


Click it and Unblock the Notifications











