ഇനിയും എന്നെ വിളിക്കാനാണ് ഉദ്ദേശമെങ്കില്‍ ഞാന്‍ ഡേറ്റ് തരുന്ന പ്രശ്‌നമില്ല, മധുപാലിനോട് അന്ന് ലാല്‍ പറഞ്ഞത്

By Midhun Raj

നടനായും സംവിധായകനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ലാല്‍. സിദ്ധിക്കിനൊപ്പം സംവിധാനത്തില്‍ സജീവമായ ശേഷമാണ് നടന്‍ അഭിനയത്തിലേക്കും കടന്നത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാല്‍ എത്തിയിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും ഒപ്പമെല്ലാം പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുളള സിനിമകളിലും ലാല്‍ വേഷമിട്ടിരുന്നു.

നടി ഹീന പാഞ്ചലിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

അതേസമയം ലാലിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു തലപ്പാവ്. സിനിമയിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന് ലഭിച്ചത്. മധുപാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലിനൊപ്പം പൃഥ്വിരാജ്, ധന്യ മേരി വര്‍ഗീസ്, അതുല്‍ കുല്‍ക്കര്‍ണി, രോഹിണി ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

ശക്തമായ പ്രമേയം കൊണ്ടും

ശക്തമായ പ്രമേയം കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു തലപ്പാവ്. തലപ്പാവ് കഴിഞ്ഞ് ലാലിനെ വെച്ച് ഒഴിമുറി എന്നൊരു ചിത്രവും മധുപാല്‍ ചെയ്തു. ആസിഫ് അലി, ഭാവന തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഒഴിമുറിയിലെ കഥാപാത്രവും ലാലിന് മികച്ച പ്രേക്ഷക പ്രശംസകളാണ് നേടിക്കൊടുത്തത്.

അതേസമയം ഈ രണ്ട് സിനിമകള്‍

അതേസമയം ഈ രണ്ട് സിനിമകള്‍ ചെയ്ത് കഴിഞ്ഞ് സംവിധായകന്‍ മധുപാലിന് താന്‍ നല്‍കിയ ഉപദേശം ഒരഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ നായകനാക്കി വീണ്ടും സിനിമ ചെയ്യരുതേ എന്ന് സംവിധായകനോട് അഭ്യര്‍ത്ഥിച്ച കാര്യം ലാല്‍ പറഞ്ഞത്. തലപ്പാവും ഒഴിമുറിയും എന്നെ വെച്ച് ചെയ്തുകഴിഞ്ഞപ്പോള്‍ ഞാന്‍ മധുപാലിനോട് പറഞ്ഞ ഒരു കാര്യമുണ്ട്.

നിങ്ങള്‍ എന്നെ വിട്ടേക്കണം

നിങ്ങള്‍ എന്നെ വിട്ടേക്കണം എന്നെ പോലെ ഒരു നടനെ മാറ്റിയിട്ടു തിയ്യേറ്ററില്‍ ആളെ കൊണ്ട് വരാന്‍ കഴിയുന്ന ഒരു നടനെ വെച്ചു സിനിമ എടുക്കണം. ഇനിയും എന്നെ വിളിക്കാനാണ് ഉദ്ദേശമെങ്കില്‍ ഞാന്‍ ഡേറ്റ് തരുന്ന പ്രശ്‌നമില്ല. സിനിമ എന്നാല്‍ കെട്ടിപൂട്ടി വെയ്ക്കാനുളളതൊന്നുമല്ല. അത് നാലാളുകള്‍ കാണേണ്ടത് തന്നെയാണ്.

അതുകൊണ്ട് എന്നെ പോലെയുളള

അതുകൊണ്ട് എന്നെ പോലെയുളള നടന്മാരെ വിട്ടിട്ടു കൊളളാവുന്ന ആരെയെങ്കിലും വെച്ച് സിനിമ ചെയ്‌തോണം എന്നായിരുന്നു ഞാന്‍ മധുപാലിന് കൊടുത്ത ഉപദേശം. അഭിനയിക്കുമ്പോള്‍ കിട്ടുന്ന അംഗീകാരമൊക്കെ ശരി തന്നെ. അതില്‍ സന്തോഷവുമുണ്ട്. പക്ഷേ അത് കൂടുതല്‍ ആളുകള്‍ കാണുന്നില്ല എന്ന് അറിയുമ്പോള്‍ നമുക്കും ഒരു മടുപ്പും തോന്നും.

Recommended Video

Lal Reveals Why He stop Movie Production And Distribution
തിയ്യേറ്ററില്‍ ഓടാത്ത സിനി

തിയ്യേറ്ററില്‍ ഓടാത്ത സിനിമ പിന്നീട് സിഡി കണ്ടിട്ട് ഉഗ്രന്‍ സിനിമ ആണല്ലോ എന്താ ഹിറ്റാകാതിരുന്നത് എന്ന് ചിലര്‍ ചോദിക്കുന്നതിനേക്കാളും വലിയ ദേഷ്യമില്ല എനിക്ക്, ലാല്‍ പറഞ്ഞു. അതേസമയം തമിഴ് സിനിമകളിലാണ് ലാല്‍ ഇപ്പോള്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. സുല്‍ത്താന്‍, കര്‍ണ്ണന്‍ എന്നീ സിനിമകള്‍ അടുത്തിടെ നടന്‌റെതായി പുറത്തിറങ്ങിയിരുന്നു. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം നിരവധി സിനിമകള്‍ ചെയ്ത താരമാണ് ലാല്‍.

More from Filmibeat

Read more about: lal madhupal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X