പ്രായം കുറച്ച് കുറഞ്ഞ് പോയി അല്ലെങ്കില്‍ ഭാര്യയാക്കാമായിരുന്നു,ആ തമാശ പങ്കുവെച്ച് മന്യ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മന്യ. ബാലതാരമായി സിനിമയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. ദിലീപ് , ജയറാം, മമ്മൂട്ടി എന്നിങ്ങനെ മുൻനിര നായകന്മാർക്കൊപ്പം നടി അഭിിനയിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു നടി അവതരിപ്പിച്ചത്. സ്വന്തം എന്ന് കരുതി. സ്വന്തം മക്കൾക്ക് സ്നേഹ പൂർവം എന്നിങ്ങനെ രണ്ട് ചിത്രത്തിൽ ബാല താരമായി അഭിനയിച്ച മന്യ 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ ചിത്രത്തിൽ,ദിലീപ്, ബഹദൂർ, നിശാന്ത് സാഗർ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിത ജോക്കർ എന്ന ചിത്രത്തെ കുറിച്ച് മന്യ. ബീഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജോക്കര്‍ ആണ് എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്. ബഹദൂര്‍ക്ക ഒരു സീനില്‍ കരയുന്നുണ്ട്. ആ സീന്‍ സെറ്റിലിരുന്ന് ഞാന്‍ ലൈവ് ആയി കാണുകയാണ്. ആ രംഗം കണ്ട് യഥാര്‍ഥത്തില്‍ ഞാന്‍ കരഞ്ഞ് പോയി. മന്യ നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി. അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയുമായിരുന്നു. ശരിക്കും അഭിനയം പഠിച്ചത് ജോക്കര്‍ എന്ന സിനിമയിലൂടെ ആയിരുന്നു.
ജോക്കറിന്റെ ചിത്രീകരണത്തിനിടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്. ദിലീപ് അല്ലാതെ മറ്റൊരു നടന്‍ കുഞ്ഞിക്കൂനന്‍ പോലൊരു സിനിമയിലെ വേഷം ചെയ്യാന്‍ ഉണ്ടാവില്ല. എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. കഠിനാധ്വാനം ചെയ്‌തൊരു മൂവിയായിരുന്നു ജോക്കര്‍. രാവിലെ വന്ന് ലോഹി സാറും ബ്ലെസിയേട്ടനും മലയാളത്തിലെ എന്റെ ഡയലോഗുകള്‍ പഠിപ്പിച്ച് തരും. " മന്യ ജോക്കറിന്റെ ലൊക്കേഷനില്‍ സംഭവങ്ങൾ ബീഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ പങ്കുവ ച്ചു. മന്യയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ജോക്കർ. ആ ഒറ്റ ചിത്രത്തിലൂടെ ദിലീപ്, മന്യ കോമ്പോ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നിട് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. 2010 ൽ പുറത്തു വന്ന പത്തിൽ വ്യാഴം എന്ന മലയാള ചിത്രത്തിലാണ് ഒടുവിൽ മന്യ അഭിനയിച്ചത്. കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസിക്കുകയാണ് താരമിപ്പോൾ


Click it and Unblock the Notifications