മകളുടെ വിവാഹ സമയത്ത് നല്‍കിയ ഉപദേശം വെളിപ്പെടുത്തി സീമ, ഭര്‍ത്താവിനെ കുറിച്ചും മനസുതുറന്ന് നടി

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി സീമ. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ തരംഗമായ നടി പിന്നീട് മോളിവുഡിലെ മുന്‍നിര നായികയായി മാറി. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ ഒരുകാലത്ത് സ്ഥിരം നായിക സീമ തന്നെയായിരുന്നു. താരങ്ങള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നടി അഭിനയിച്ചു. വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു സീമ.

ദീപിക പദുകോണിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

സിനിമകള്‍ക്കൊപ്പം തന്നെ ടെലിവിഷന്‍ പരമ്പരകളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഇരൂനൂറിലധികം സിനിമകളിലാണ് നടി മലയാളത്തില്‍ അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സീമ അഭിനയിച്ചിരുന്നു. കൂടാതെ ഭര്‍ത്താവ് ഐവി ശശിയുടെ ശ്രദ്ധേയ സിനിമകളിലും നടി വേഷമിട്ടു.

2000 മുതലാണ് ടെലിവിഷന്‍ രംഗത്തും

2000 മുതലാണ് ടെലിവിഷന്‍ രംഗത്തും സീമ സജീവമായത്. അതേസമയം രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സീമ നേടിയത്. കൂടാതെ സിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും നടിക്ക് ലഭിച്ചു. അതേസമയം വിവാഹ ജീവിതത്തിലെ കാഴ്ചപ്പാടുകളെ കുറിച്ച് ഒരഭിമുഖത്തില്‍ സീമ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

മകള്‍ വിവാഹം കഴിച്ച

മകള്‍ വിവാഹം കഴിച്ച സമയത്ത് താന്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും നടി മനസുതുറന്നു. വിവാഹ ജീവിതത്തില്‍ രണ്ട് പേരും പരസ്പരം അഡ്ജസ്റ്റ് ചെയ്യണമെന്ന് സീമ പറയുന്നു. എന്റെ മകളുടെ വിവാഹ സമയത്ത് ഞാന്‍ അവള്‍ക്ക് പററഞ്ഞുകൊടുത്തത് ഭര്‍ത്താവാണ് നിന്‌റെ ലോകം, ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും അഡ്ജസ്റ്റ് ചെയ്ത് അങ്ങ് പോകണം എന്നായിരുന്നു.

ആണായാലും പെണ്ണായാലും

ആണായാലും പെണ്ണായാലും പരസ്പരം മനസിലാക്കി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. രണ്ട് പേര്‍ക്കും ഈഗോ തലയില്‍ കയറിയാല്‍ പ്രശ്‌നമാണ്. ഞാനും ശശിയേട്ടനും തമ്മിലുളള ദാമ്പത്യജീവിതം രസമായിരുന്നു. ശശിയേട്ടന്‍ ഒരു വകയും മിണ്ടില്ല എന്നതാണ് അതിന്‌റെ ഹൈലൈറ്റ്. മലയാള സിനിമയിലെ അത്രയും വലിയ സംവിധായകന്‍ വീട്ടില്‍ വന്നാല്‍ നിശബ്ദനാണ്. ഞാന്‍ ആയിരിക്കും കലപില പറയുന്നത്. സിനിമയൊന്നും ഞങ്ങള്‍ക്കിടെയില്‍ വിഷയമാകാറില്ലായിരുന്നു. സീമ പറഞ്ഞു.

Recommended Video

പാതിവഴിയില്‍ തീരില്ല, ഐ വി ശശിയുടെ സ്വപ്നം യാഥാർഥ്യമാകുന്നു | filmibeat Malayalam
അതേസമയം സീമയുടെയും

അതേസമയം സീമയുടെയും ഐവി ശശിയുടെയും മകന്‍ അനി ഐവി ശശി ഇപ്പോള്‍ സിനിമാ രംഗത്ത് സജീവമാണ്. മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്‌കാരം നേടിയ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹത്തിന്‌റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് അനി. കൂടാതെ അനി ഐവി ശശി സംവിധാനം ചെയ്ത ആദ്യ ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, നിത്യാ മേനോന്‍, റിതു വര്‍മ്മ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്‌

More from Filmibeat

Read more about: seema iv sasi സീമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X