ഷൂട്ടിനുശേഷം ശ്രുതിയുമായി ധനുഷിന് അതിരുവിട്ട അടുപ്പം, ഭാര്യയെ പലപ്പോഴും ഒഴിവാക്കി?; പ്രതികരിച്ച് ശ്രുതി!

തെന്നിന്ത്യയിലെ നമ്പർ വൺ നടന്മാരിൽ ഒരാളാണ് ധനുഷ് കെ രാജ. അച്ഛന്റേയും സഹോദരന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ താരം നടൻ എന്നതിലുപരി സംവിധായകൻ, നിർമാതാവ്, ​​ഗായകൻ, ​ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച് കഴിഞ്ഞു. സെലിബ്രിറ്റിയായി കഴിഞ്ഞാൽ എല്ലാവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ​ഗോസിപ്പുകൾ. മിക്കവാറും എല്ലാ നടന്മാരും നടിമാരും ലിങ്ക്-അപ്പ് കിംവദന്തികൾക്ക് ഇരയായിട്ടുണ്ട്. ധനുഷും അതിൽ ഒരാളാണ്.

പ്രധാനമായും നടിമാരുമായുള്ള ചേർത്തുള്ള ​ഗോസിപ്പുകളാണ് നടന്റെ പേരിൽ ഏറെയും പ്രചരിച്ചിട്ടുള്ളത്. സിനിമയിൽ ചുവടുറപ്പിക്കും മുമ്പ് തന്നെ ധനുഷ് വിവാഹിതനായിരുന്നുവെങ്കിലും ​ഗോസിപ്പുകളിൽ നിന്നും രക്ഷനേടാൻ വിവാഹമൊന്നും ധനുഷിനെ സഹായിച്ചിട്ടില്ല. നടനെ കുറിച്ച് പ്രധാനമായും പ്രചരിച്ചിട്ടുള്ള ​ഗോസിപ്പുകളിൽ ഒന്ന് കമൽഹാസന്റെ മകളും നടിയും ​ഗായികയുമെല്ലാമായ ശ്രുതി ഹാസനുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു.

Shruti Haasan Dhanush

ധനുഷുമായി തന്റെ പേര് ചേർത്ത് തുടരെ തുടരെ ​ഗോസിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ശ്രുതി ഹാസൻ തന്നെ വിഷയത്തിൽ ഒരിക്കൽ ശക്തമായി പ്രതികരിച്ചിരുന്നു. പതിനഞ്ച് വർഷത്തെ സിനിമാ ജീവിതത്തിനിടെ ശ്രുതി ഹാസൻ ധനുഷിനൊപ്പം ഒരു സിനിമയിൽ മാത്രമെ അഭിനയിച്ചിട്ടുള്ളു. അത് 2012ൽ പുറത്തിറങ്ങിയ ത്രിയാണ്. ധനുഷിന്റെ മുൻ ഭാര്യ ഐശ്വര്യ രജിനികാന്തായിരുന്നു ത്രിയുടെ സംവിധായിക.

സിനിമ വൻ വിജയമായിരുന്നുവെന്നത് മാത്രമല്ല ചിത്രത്തിലെ പാട്ടുകളെല്ലാം വൻ ഹിറ്റായിരുന്നു. സിനിമ റിലീസ് ചെയ്തശേഷമാണ് ധനുഷ്-ശ്രുതി ഹാസൻ അടുപ്പം ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് തുടങ്ങിയത്. ഷൂട്ടിനുശേഷം ശ്രുതിയുമായി ധനുഷിന് അതിരുവിട്ട അടുപ്പമുണ്ടായിരുന്നുവെന്നും ഇത് ഐശ്വര്യയെ അലട്ടിയിരുന്നുവെന്നും പറയപ്പെടുന്നു. അതുപോലെ തന്നെ ധനുഷും ശ്രുതിയും അനിരുദ്ധും ഒരു റേഡിയോ ഷോയിൽ പങ്കെടുക്കുകയായിരുന്നു.

തുടക്കത്തിൽ ഐശ്വര്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. പിന്നീട് ഐശ്വര്യ ഇവർ‌ക്കൊപ്പം ജോയിന്റ് ചെയ്തപ്പോൾ അതുവരെ സന്തോഷവാനായി സംസാരിച്ചിരുന്ന ധനുഷ് പെടുന്നനെ തലവേദനയാണെന്ന് പറഞ്ഞ് ഷോയിൽ നിന്ന് ഇറങ്ങിപ്പോയതായും പറയപ്പെടുന്നു. ശ്രുതിയുമായി അടുത്തശേഷം പലപ്പോഴും നടൻ ഭാര്യയെ പൊതു പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്നും ശ്രുതിയുമായുള്ള അടുപ്പം പൊതുസമൂഹത്തിൽ ധനുഷ് പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു.

ത്രിയുടെ റിലീസിനുശേഷം ഐശ്വര്യയും ധനുഷും വൈകാതെ വിവാഹമോചിതരാകുമെന്നും ​റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ധനുഷിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ഐശ്വര്യയെ ബാധിച്ചിരുന്നുവത്രെ. ​ഗോസിപ്പുകൾ വർധിച്ചപ്പോൾ ഒരിക്കൽ ശ്രുതി തന്നെ ധനുഷുമായി തനിക്കുള്ള സഹൃദത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രം​ഗത്ത് എത്തിയിരുന്നു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് ​ഗോസിപ്പുകൾക്ക് നടി മറുപടി നൽകിയത്.

Shruti Haasan Dhanush

പതിനായിരത്തോളം കിംവദന്തികൾ ഉണ്ടെന്ന് എനിക്കറിയാം. എനിക്ക് ധനുഷ് ഒരു പ്രധാന സുഹൃത്താണ്. കാരണം ഞാൻ ത്രിയിൽ നായികയായാൽ നന്നാകുമെന്ന് ആർക്കും വിശ്വസമുണ്ടായിരുന്നില്ല. എന്നാൽ ഞാൻ ആ കഥാപാത്രം ചെയ്താൽ നന്നാകുമെന്ന് ഉറച്ച് വിശ്വസിച്ച് ധനുഷ് എന്നോടൊപ്പം നിന്നു. ഏതൊരു ജോലി ചെയ്യുന്ന ഏതൊരാൾക്കും ആളുകൾക്ക് തങ്ങളിൽ വിശ്വാസമുണ്ടെന്ന തോന്നൽ പ്രധാനമാണ്.

ആ വിശ്വാസം എന്റെ മേൽ വെച്ചതിന്റെ പേരിൽ ധനുഷിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. പിന്നെ ഞങ്ങൾ ഇടയ്ക്കിടെ കൂടാറുണ്ട്. ഒരുപാട് സംസാരിക്കാറുണ്ട്. ബിസിനസിലും എൻ്റെ ഏറ്റവും നല്ല സുഹൃത്താണ് ധനുഷ്. കലാപരമായി അദ്ദേഹം എന്നെ എപ്പോഴും സഹായിച്ചിട്ടുണ്ട്. ആളുകൾ ഞങ്ങളെക്കുറിച്ച് അസംബന്ധം പറയുന്നതുകൊണ്ട് ഞാൻ ആ ബന്ധം നശിപ്പിക്കുകയില്ല.

ആളുകൾ പറയുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും കാര്യമായി വിഷമിച്ചിട്ടില്ലെന്നുമാണ് ശ്രുതി ഹാസൻ ധനുഷിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. അതേസമയം പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യ രജിനികാന്തും അടുത്തിടെയാണ് വിവാ​ഹമോചിതരായത്.

More from Filmibeat

Read more about: shruti haasan dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X